പുതുവത്സരത്തിൽ പ്രണയ 'ഖൽബ്'മായി സാദിജ് യഹിയ; ട്രെയ്‌ലർ പുറത്ത്

പുതുവത്സരത്തിൽ പ്രണയ 'ഖൽബ്'മായി സാദിജ് യഹിയ; ട്രെയ്‌ലർ പുറത്ത്

ഫ്രാഗ്‌നന്റെ നേച്വർ ഫിലിം ക്രിയേഷൻസിനോടൊപ്പം ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന 'ഖൽബ്' ഒരു കംപ്ലീറ്റ് പ്രണയ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്

പുതുവത്സരത്തിൽ മലയാളികൾക്ക് പ്രണയ സിനിമയുമായി സാജിദ് യഹിയ. രഞ്ജിത്ത് സജീവ്, നേഹ നസ്‌നീൻ എന്നിവരെ നായികാ നായകന്മാരാക്കി സാജിദ് യാഹിയയും സുഹൈൽ എം കോയയും തിരക്കഥയെഴുതി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ഖൽബ് ട്രെയ്‌ലർ പുറത്തിറങ്ങി.

ഫ്രാഗ്‌നന്റെ നേച്വർ ഫിലിം ക്രിയേഷൻസിനോടൊപ്പം ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന 'ഖൽബ്' ഒരു കംപ്ലീറ്റ് പ്രണയ ചിത്രമായാണ് ഒരുങ്ങുന്നത്.

പുതുവത്സരത്തിൽ പ്രണയ 'ഖൽബ്'മായി സാദിജ് യഹിയ; ട്രെയ്‌ലർ പുറത്ത്
'എന്തായിരിക്കും ആ ഡെവിൾസ് ആൾട്ടർനേറ്റീവ്', അബ്രഹാം ഓസ്‌ലറിൽ മമ്മൂട്ടി വില്ലനോ? ട്രെയ്‌ലർ പുറത്തിറങ്ങി

സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി, കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസ്സിം ഹാസിം, അബു സലീം, സനൂപ് കുമാർ, വിഷ്ണു അഴീക്കൽ (കടൽ മച്ചാൻ) ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേൽ, സരസ ബാലുശേരി, സുർജിത്ത്, ചാലി പാലാ, സച്ചിൻ ശ്യാം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷാരോൺ ശ്രീനിവാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അമൽ മനോജാണ് കൈകാര്യം ചെയ്യുന്നത്. പ്രകാശ് അലക്‌സ്, വിമൽ നാസർ, നിഹാൽ സാദിഖ് എന്നിവരാണ് സംഗീത സംവിധാനം. ഗാനരചന: സുഹൈൽ എം കോയ. പ്രകാശ് അലക്‌സാണ് ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്‌കോർ.

പുതുവത്സരത്തിൽ പ്രണയ 'ഖൽബ്'മായി സാദിജ് യഹിയ; ട്രെയ്‌ലർ പുറത്ത്
'അടുത്ത സിനിമ ലാലിനൊപ്പം, നിർമാണം ആശിർവാദ്'; പിറന്നാൾ ദിനത്തിൽ പ്രഖ്യാപനവുമായി സത്യൻ അന്തിക്കാട്

സംഘട്ടനം: മാഫിയ ശശി, പിആർഒ: വാഴൂർ ജോസ്, ആതിരാ ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിങ്ങ്: സിനിമാ പ്രാന്തൻ.

logo
The Fourth
www.thefourthnews.in