തുടക്കവും ഒടുക്കവുമായ ഒക്ടോബർ 12; റാണി ചന്ദ്രയുടെ വിയോ​ഗത്തിന് 47 വയസ്

തുടക്കവും ഒടുക്കവുമായ ഒക്ടോബർ 12; റാണി ചന്ദ്രയുടെ വിയോ​ഗത്തിന് 47 വയസ്

ഏറെ മോഹിച്ച ആദ്യ സിനിമ റിലീസായതും ആ കരിയർ യാത്ര എന്നെന്നേക്കുമായി അവസാനിച്ചതും ഒരേ ദിവസം

'സ്വപ്‌നാടനം' എന്ന ചിത്രത്തിലെ സുമിത്രയെന്ന ഒറ്റ കഥാപാത്രം മതി റാണിചന്ദ്രയെന്ന കലാകാരിയെ എക്കാലവും ഓർമിക്കാൻ. റാണിയുടെ അപ്രതീക്ഷിത വിയോ​ഗ വാർത്തയിൽ സിനിമാലോകം നടുങ്ങിയത് 47 വർഷം മുമ്പ്. 1976 ഒക്ടോബര്‍ 12ന് രാത്രിയായിരുന്നു റാണിയുടെ മരണകാരണമായ വിമാനാപകടം സംഭവിച്ചത്.

'മിസ് കൊച്ചി' പട്ടത്തിൽനിന്നാണ് നായികയും ഉപനായികയുമായി റാണി ചന്ദ്ര മലയാളസിനിമാ ചരിത്രത്തിന്റെ ഭാഗമായി മാറിയത്. എന്നാൽ നർത്തകിയെന്ന ലേബലിൽ അറിയപ്പെടാനായിരുന്നു എക്കാലത്തും റാണിയുടെ ആ​ഗ്രഹം. കുടുംബത്തിന്റെ ചുമതല തന്റെ തോളിലായപ്പോൾ സാമ്പത്തിക ഭദ്രതയ്ക്കുവേണ്ടി അഭിനയിക്കാൻ റാണി നിർബന്ധിതയായി.

തുടക്കവും ഒടുക്കവുമായ ഒക്ടോബർ 12; റാണി ചന്ദ്രയുടെ വിയോ​ഗത്തിന് 47 വയസ്
വേണു പാടി: 'വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിച്ചില്ലേ..?'

സിനിമയെന്നത് ഒരുകാലത്തും മോഹമായിരുന്നില്ലെന്നും സാമ്പത്തികശേഷി കൈവരിക്കുന്ന കാലം ഈ രംഗം പൂർണമായും ഉപേക്ഷിക്കുമെന്നും ഒരിക്കലൊരു സിനിമാ മാ​ഗസിന് നൽകിയ അഭിമുഖത്തിൽ റാണി ചന്ദ്ര പറഞ്ഞിരുന്നു. പക്ഷേ അപ്പോഴും നൃത്തം ഉപേക്ഷിക്കുമോയെന്ന ചോദ്യത്തിന് ചിലങ്കയെയാണ് മറ്റെന്തിനെക്കാളുമേറെ താൻ പ്രണയിക്കുന്നതെന്നായിരുന്നു റാണിയുടെ മറുപടി.

പത്രത്തിൽ വന്ന മരണവാർത്ത
പത്രത്തിൽ വന്ന മരണവാർത്ത

മുംബൈയില്‍നിന്ന് മദ്രാസിനുപോയ കാരവന്‍ ഫ്‌ളൈറ്റ് തീപിടിച്ചുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് റാണി ചന്ദ്രയും അമ്മയും മൂന്ന് സഹോദരിമാരും അപകടത്തില്‍പ്പെട്ടുവെന്ന് സിനിമാ ലോകം അറിയുന്നത്. ചന്ദ്രന്റെയും കാന്തിമതിയുടെയും മകളായി 1949ല്‍ ഫോര്‍ട്ട്‌ കൊച്ചിയിലാണ് റാണി ചന്ദ്ര ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ നൃത്തം പഠിക്കാൻ തുടങ്ങിയ റാണി കലാരംഗത്ത് സജീവമായി. പഠനത്തിലും മിടുക്കിയായിരുന്നു. സെന്റ് തെരേസാസ് കോളേജില്‍ പഠിക്കുമ്പോള്‍ സ്വന്തമായി ഡാന്‍സ് ട്രൂപ്പ് ഉണ്ടാക്കി.

1965ല്‍ തൃശൂരില്‍ നടന്ന മിസ്സ് കേരള മത്സരത്തില്‍ പങ്കെടുത്തതാണ് റാണി ചന്ദ്രയുടെ ജീവിതത്തിലുണ്ടായ വലിയ വഴിത്തിരിവ്. മത്സരത്തില്‍ മിസ്സ് കേരള പട്ടം ചൂടിയതിനുപിന്നാലെയായിരുന്നു സിനിമയിലേക്കുള്ള കടന്നുവരവ്.

തുടക്കവും ഒടുക്കവുമായ ഒക്ടോബർ 12; റാണി ചന്ദ്രയുടെ വിയോ​ഗത്തിന് 47 വയസ്
ഇങ്ങനേയും ഒരു മഞ്ജരി

പി എ തോമസ് സംവിധാനം ചെയ്ത 'പാവപ്പെട്ടവള്‍' എന്ന സിനിമയിലൂടെയാണ് റാണി ചന്ദ്ര അഭിയനത്തിലേക്ക് കടന്നത്. സത്യൻ നായകനായ ചിത്രത്തിൽ രണ്ട് രംഗങ്ങളില്‍ മാത്രമായിരുന്നു റാണി അഭിനയിച്ചത്. ടൈറ്റിൽ കാര്‍ഡില്‍ റാണി ചന്ദ്ര എന്ന പേരിന് പകരം മിസ്സ് കേരള എന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ വച്ചിരുന്നത്. 1967 ഒക്ടോബര്‍ പന്ത്രണ്ടിനായിരുന്നു പാവപ്പെട്ടവള്‍ റിലീസ് ചെയ്തത്. മറ്റൊരു ഒക്ടോബര്‍ പന്ത്രണ്ടിന് റാണി ചന്ദ്രയുടെ മരണവും.

റാണി ചന്ദ്രയുടെ ലൊക്കേഷൻ ചിത്രം
റാണി ചന്ദ്രയുടെ ലൊക്കേഷൻ ചിത്രം

ആദ്യ സിനിമ പാവപ്പെട്ടവള്‍ പ്രതീക്ഷിച്ചതുപോലെ വിജയമായില്ല. അടുത്ത ചിത്രത്തിനായി റാണിക്ക് ഒരു വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു. പ്രേം നസീര്‍ നായകനായ 'അഞ്ച് സുന്ദരികള്‍' എന്ന ചിത്രത്തിലാണ് പിന്നീട് അഭിനയിക്കുന്നത്. അഞ്ച് സുന്ദരിമാരിലൊരാളായിട്ടാണ് റാണി എത്തിയത്. പക്ഷേ അതും വലിയ വിജയമായില്ല. പിന്നീട് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനായി മദ്രാസിലെത്തി. അഭിനയിച്ച രണ്ട് സിനിമകളും പരാജയപ്പെട്ട നടിക്ക് അവസരങ്ങള്‍ ലഭിക്കുക അത്ര എളുപ്പമായിരുന്നില്ല.

സിനിമ കിട്ടിയില്ലെങ്കിലും താന്‍ തുടങ്ങിയ ഡാന്‍സ് ട്രൂപ്പും നൃത്ത പരിപാടികളുമായി അവർ മുന്നോട്ടുപോയി. അതിനിടെ, രാമുകാര്യാട്ടിന്റെ അസിസ്റ്റന്റായിരുന്ന കെ ജി ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സ്വപ്‌നാടനം' എന്ന സിനിമയിലേക്ക് റാണി ചന്ദ്ര കാസ്റ്റ് ചെയ്യപ്പെട്ടു. പലരും കെ ജി ജോര്‍ജിനെ തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഉറച്ചുനിന്നു. സ്വപ്‌നാടനം സിനിമയിലെ സുമിത്രയായി റാണി ചന്ദ്ര വന്നു. അതായിരുന്നു റാണി ചന്ദ്ര എന്ന നടിയുടെ കരിയർ മാറ്റിയ സിനിമ. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം സ്വപ്നാടനത്തിലൂടെ റാണിയെ തേടിയെത്തി.

സ്വപ്‌നാടനത്തിനുശേഷം റാണി ചന്ദ്രയ്ക്ക് നിരവധി അവസരങ്ങള്‍ വരാൻ തുടങ്ങി. ചെമ്പരത്തി, സ്വപ്നം, തണല്‍, ഉത്സവം, ആലിംഗനം, അയല്‍ക്കാരി തുടങ്ങി നിരവധി സിനിമകളില്‍ മികച്ച കഥാപാത്രങ്ങളായി ശ്രദ്ധിക്കപ്പെട്ടു. മികച്ച അഭിനേത്രി എന്നതിനുപുറമെ മികച്ച നർത്തകിയായും പേരെടുത്ത് നില്‍ക്കുന്ന സമയത്താണ് ഗള്‍ഫില്‍ നൃത്തപരിപാടി അവതരിപ്പിക്കാന്‍ റാണി ചന്ദ്രയ്ക്ക് വിളിവരുന്നത്. ഇതിനായാണ് കുടുംബത്തോടൊപ്പം റാണിയും സംഘവും പുറപ്പെട്ടത്. അവിടെനിന്ന് മടങ്ങും വഴിയായിരുന്നു വിമാനാപകടം.

logo
The Fourth
www.thefourthnews.in