തീയേറ്ററിൽ വെടിക്കെട്ട് തീർത്ത് ആര്‍ഡിഎക്സ്;
ഒന്‍പത് ദിവസം കൊണ്ട് ചിത്രം 50
കോടി ക്ലബ്ബില്‍

തീയേറ്ററിൽ വെടിക്കെട്ട് തീർത്ത് ആര്‍ഡിഎക്സ്; ഒന്‍പത് ദിവസം കൊണ്ട് ചിത്രം 50 കോടി ക്ലബ്ബില്‍

ഏറ്റവും വേ​ഗത്തിൽ ബോക്സ് ഓഫീസിൽ 50 കോടി നേടുന്ന ചിത്രങ്ങളുടെ പട്ടികയിലും ആർഡിഎക്സ് ഇടംപിടിച്ചു

ആക്ഷന്‍ ബ്ലോക്ബസ്റ്റര്‍ ചിത്രം ആര്‍ഡിഎക്‌സിന് ബോക്‌സോഫീസില്‍ മിന്നും വിജയം. ഒന്‍പത് ദിവസം കൊണ്ട് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു. ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവര്‍ 'തകര്‍ത്തടിച്ച' ചിത്രം മികച്ച പ്രേക്ഷക പ്രശംസയോടെ പ്രദർശനം തുടരുകയാണ്. ഏറ്റവും വേ​ഗത്തിൽ ബോക്സ് ഓഫീസിൽ 50 കോടി നേടുന്ന ചിത്രങ്ങളുടെ പട്ടികയിലും ആർഡിഎക്സ് ഇടംപിടിച്ചു കഴിഞ്ഞു.

തീയേറ്ററിൽ വെടിക്കെട്ട് തീർത്ത് ആര്‍ഡിഎക്സ്;
ഒന്‍പത് ദിവസം കൊണ്ട് ചിത്രം 50
കോടി ക്ലബ്ബില്‍
ജയം രവി- നയൻതാര ചിത്രം ഇരൈവൻ തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ഓ​ഗസ്റ്റ് 25നാണ് ആർഡിഎക്സ് തീയേറ്ററിലെത്തിയത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ്. ബാബു ആന്റണിയും പ്രധാന വേഷത്തിൽ എത്തിയ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് യുകെ, അയർലന്റ് എന്നീ വിദേശ രാജ്യങ്ങളിലും ആർഡിഎക്സ് പ്രദർശനത്തിന് എത്തിയിരുന്നു.  

തീയേറ്ററിൽ വെടിക്കെട്ട് തീർത്ത് ആര്‍ഡിഎക്സ്;
ഒന്‍പത് ദിവസം കൊണ്ട് ചിത്രം 50
കോടി ക്ലബ്ബില്‍
ഒടിടിയിലും തലൈവർ താൻ കിങ്; ജയിലറിന് ആമസോൺ പ്രൈം നൽകിയത് റെക്കോർഡ് തുക

കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ചമൻ ചാക്കോയാണ് എഡിറ്റർ. മനു മൻജിതിന്റെ വരികൾക്ക് സാം സി എസ് ആണ് സംഗീത സംവിധാനം.

logo
The Fourth
www.thefourthnews.in