തുടര്‍ച്ചയായി ബ്ലോക്ക്ബസ്റ്ററുകള്‍; ഷാരൂഖ് ഖാന് വധഭീഷണി; വൈ പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കി മുംബൈ പോലീസ്

തുടര്‍ച്ചയായി ബ്ലോക്ക്ബസ്റ്ററുകള്‍; ഷാരൂഖ് ഖാന് വധഭീഷണി; വൈ പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കി മുംബൈ പോലീസ്

സുരക്ഷയുടെ ഭാഗമായി ഷാരൂഖ് ഖാനെ സായുധരായ ആറു സുരക്ഷാ ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും അനുഗമിക്കും

പത്താന്‍, ജവാന്‍ എന്നീ ചിത്രങ്ങളുടെ വന്‍വിജയത്തിന് പിന്നാലെ വധഭീഷണിയെ തുടര്‍ന്ന് നടന്‍ ഷാരൂഖ് ഖാന് മുംബൈ പോലീസ് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കുന്നു. സുരക്ഷയുടെ ഭാഗമായി ഷാരൂഖ് ഖാനെ സായുധരായ ആറു സുരക്ഷാ ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും അനുഗമിക്കും. നേരത്തേ, താരത്തിനൊപ്പം രണ്ടു സുരക്ഷാഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്.

തുടര്‍ച്ചയായി ബ്ലോക്ക്ബസ്റ്ററുകള്‍; ഷാരൂഖ് ഖാന് വധഭീഷണി; വൈ പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കി മുംബൈ പോലീസ്
എങ്ങും പഠാൻ തരംഗം; 200 കോടിയുടെ റെക്കോഡ് ബോക്സ് ഓഫീസ് കളക്ഷൻ

തുടര്‍ച്ചയായ ബ്ലോക്ക്ബസ്റ്ററുകള്‍ക്കു പിന്നാലെ തനിക്ക് വധഭീഷണി ഉണ്ടെന്ന് അറിയിച്ചു ഷാരൂഖ് ഖാന്‍ തന്നെയാണ് മഹാരാഷ്ട്ര ആഭ്യന്തരവകുപ്പിന് കത്തെഴുതിയത്. ഈ കത്തിന്റെ അടിസ്ഥാനത്തിലാണു നടന് സുരക്ഷ കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നേരത്തേ, ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം നടന്‍ സല്‍മാന്‍ ഖാന് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

തുടര്‍ച്ചയായി ബ്ലോക്ക്ബസ്റ്ററുകള്‍; ഷാരൂഖ് ഖാന് വധഭീഷണി; വൈ പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കി മുംബൈ പോലീസ്
'പത്താനെ കടത്തിവെട്ടി ലിയോ'; യു.കെ അഡ്വാൻസ് ബുക്കിംഗിൽ റെക്കോഡ് കളക്ഷൻ

ഷാരൂഖ് ഖാന് നേരത്തെയും മുംബൈ അധോലോകത്തു നിന്ന് പലയവസരങ്ങളിലും ഭീഷണി ഉണ്ടായിട്ടുണ്ട്. ഇത്തരം ഭീഷണികള്‍ക്കെതിരെ പരസ്യമായി നിലപാട് സ്വീകരിച്ചിട്ടുള്ള നടന്‍ കൂടിയാണ് ഷാരൂഖ്. അടുത്തിടെ, ചലച്ചിത്ര നിര്‍മ്മാതാവ് സഞ്ജയ് ഗുപ്ത 'ജവാന്‍' സിനിമയെ പ്രശംസിച്ചു ചെയ്ത വീഡിയോയില്‍ ഗുണ്ടാസംഘങ്ങളില്‍ നിന്നുള്ള ഭീഷണികള്‍ ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ അതിജീവിക്കാനുള്ള ഷാരൂഖ് ഖാന്റെ ദൃഢനിശ്ചയത്തെ അഭിനന്ദിച്ചിരുന്നു.

'90-കളില്‍ സിനിമാ താരങ്ങള്‍ക്കു മേല്‍ അധോലോക ഭീഷണിയും സ്വാധീനവും അതിന്റെ ഉച്ചസ്ഥായിയിലായിരുന്നപ്പോള്‍ ഒരിക്കലും വഴങ്ങാത്ത ഒരേയൊരു താരമായിരുന്നു ഷാരൂഖ് ഖാന്‍. 'ഗോലി മാര്‍നി ഹേ മാര്‍ ദോ, പര്‍ തുംഹാരേ ലിയേ കാം നഹിന്‍ കരൂംഗ. മെയിന്‍ പത്താന്‍ ഹൂന്‍ (എന്നെ വെടിവെച്ച് കൊന്നോളൂ, പക്ഷേ ഞാന്‍ നിങ്ങള്‍ക്കായി പ്രവര്‍ത്തിക്കില്ല, ഞാന്‍ ഒരു പത്താനാണ്) എന്നായിരുന്നു ഷാറൂഖിന്റെ വാക്കുകള്‍.

logo
The Fourth
www.thefourthnews.in