റീനുവിനെ ട്രെയ്‌ലറില്‍ തന്നെ ഇഷ്ടമായി, എന്നാൽ പ്രിയങ്കരൻ മറ്റൊരാൾ; പ്രേമലുവിനെയും താരങ്ങളെയും പുകഴ്ത്തി രാജമൗലി

റീനുവിനെ ട്രെയ്‌ലറില്‍ തന്നെ ഇഷ്ടമായി, എന്നാൽ പ്രിയങ്കരൻ മറ്റൊരാൾ; പ്രേമലുവിനെയും താരങ്ങളെയും പുകഴ്ത്തി രാജമൗലി

എസ് എസ് രാജമൗലിയുടെ മകന്‍ കാര്‍ത്തികേയ റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണവകാശം വാങ്ങിയത്

കേരളവും കടന്ന് ശ്രദ്ധനേടിയ പ്രേമലു സിനിമയെയും താരങ്ങളെയും അഭിനന്ദിച്ച് സംവിധായകന്‍ എസ് എസ് രാജമൗലി. പ്രേമലു ഡബ്ബ് ചെയ്ത് തെലുങ്കിലേക്കെത്തിച്ചതിന് മകനും നിര്‍മാതാവുമായ കാര്‍ത്തികേയയെ അഭിനന്ദിച്ച രാജമൗലി ചിത്രം പൂര്‍ണമായും ചിരിയുണര്‍ത്തിയെന്നും പറഞ്ഞു.

റീനുവായി എത്തിയ മമിതയെ ട്രെയിലറില്‍ തന്നെ ഇഷ്ടമായെന്നും സച്ചിനായെത്തിയ നസ്‌ലനും പ്രിയങ്കരനായെന്നും രാജമൗലി പറയുന്നു. എന്നാൽ തനിക്ക് ഏറ്റവും ഇഷ്ടമായത് ആദിയെയാണെന്നും രാജമൗലി പറഞ്ഞു. ശ്യാം മോഹനാണ് ചിത്രത്തില്‍ ആദിയായി എത്തിയത്.

"പ്രേമലു തെലുങ്കിൽ കാർത്തികേയ ഏറ്റെടുത്തതിൽ ഞാനേറെ സന്തോഷവാനാണ്. ചിരിയുടെ ബഹളമാണ് ചിത്രത്തിലുടനീളം. മീം/യൂത്തിന്റെ ഭാഷ ശരിയായ രീതിയിൽ മനസ്സിലാക്കുന്നതിൽ എഴുത്തുകാരൻ ഗംഭീര മികവ് പുലർത്തി. ട്രെയിലറിൽ കണ്ടപ്പോൾ തന്നെ റീനുവിനെ ഇഷ്ടമായി. സച്ചിനും പ്രിയങ്കരൻ തന്നെ. പക്ഷേ എന്റെ പ്രിയപ്പെട്ടയാൾ ആദിയാണ്... ജെ കെ... ജസ്റ്റ് കിഡ്ഡിങ്," രാജമൗലി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

റീനുവിനെ ട്രെയ്‌ലറില്‍ തന്നെ ഇഷ്ടമായി, എന്നാൽ പ്രിയങ്കരൻ മറ്റൊരാൾ; പ്രേമലുവിനെയും താരങ്ങളെയും പുകഴ്ത്തി രാജമൗലി
അവസാന നിമിഷം കൈമലര്‍ത്തി സ്‌പോണ്‍സർമാർ, അഡ്വാന്‍സ് കരാര്‍ ലംഘിച്ചു; മലയാള താരങ്ങളുടെ ഖത്തർ ഷോമുടങ്ങിയതിനു പിന്നില്‍

രാജമൗലിയുടെ മകന്‍ കാര്‍ത്തികേയ റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണവകാശം വാങ്ങിയത്. അമ്പത് കോടി ക്ലബ്ബും കഴിഞ്ഞ് കുതിക്കുന്ന പ്രേമലു ഡബ്ബ്ഡ് വേര്‍ഷന്‍ കൂടി എത്തുന്നതോടെ റെക്കോര്‍ഡ് കളക്ഷന്‍ നേടുമെന്നാണ് വിലയിരുത്തല്‍.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ പ്രേമലു തെലുങ്കില്‍ കൂടി ഇറങ്ങുമ്പോള്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയേക്കുമെന്നാണ് വിതരണക്കാരും വിലയിരുത്തുന്നത്. ഫെബ്രുവരി ഒൻപതി നാണ് ചിത്രം റിലീസ് ചെയ്തത്.

നസ്‌ലെൻ ഗഫൂര്‍, മമിത ബൈജു എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് ഗിരീഷ് എ ഡിയാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് 'പ്രേമലു' നിര്‍മിച്ചിരിക്കുന്നത്.

റീനുവിനെ ട്രെയ്‌ലറില്‍ തന്നെ ഇഷ്ടമായി, എന്നാൽ പ്രിയങ്കരൻ മറ്റൊരാൾ; പ്രേമലുവിനെയും താരങ്ങളെയും പുകഴ്ത്തി രാജമൗലി
നായകനും നായികയുമായി ഇന്ദ്രജിത്തും പൂർണിമയും; രഘുനാഥ് പാലേരിയുടെ എഴുത്തിൽ 'ഒരു കട്ടിൽ ഒരു മുറി'

ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗിരീഷ് എ ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in