ക്രിസ്റ്റഫറിന് പിന്നാലെ 'ഐഡന്റിറ്റി'യിൽ; മലയാളത്തിലേക്ക് തിരിച്ചെത്താൻ വിനയ് റായ്

ക്രിസ്റ്റഫറിന് പിന്നാലെ 'ഐഡന്റിറ്റി'യിൽ; മലയാളത്തിലേക്ക് തിരിച്ചെത്താൻ വിനയ് റായ്

സെപ്റ്റംബറിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും

ടോവിനോ തോമസ് - തൃഷ കോമ്പോയിൽ ഒരുങ്ങുന്ന പുതിയ ചിത്രം ഐഡന്റിറ്റിയിൽ തമിഴ് താരം വിനയ് റായും. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിലെ വില്ലൻ വേഷത്തിന് ശേഷം വിനയ് റായ് എത്തുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ഐഡന്റിറ്റി. സെപ്റ്റംബറിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

ക്രിസ്റ്റഫറിന് പിന്നാലെ 'ഐഡന്റിറ്റി'യിൽ; മലയാളത്തിലേക്ക് തിരിച്ചെത്താൻ വിനയ് റായ്
തൃഷ വീണ്ടും മലയാളത്തിലേക്ക്; ഐഡന്റിറ്റിയിൽ ടൊവീനോയ്ക്കൊപ്പം

ക്രിസ്റ്റഫറിലൂടെയാണ് വിനയ് റായ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ വിനയുടെ ഏറ്റവും ശ്രദ്ധേയമായ വേഷമാണ് 2017ൽ പുറത്തിറങ്ങിയ 'തുപ്പറിവാളൻ' എന്ന തമിഴ് ചിത്രത്തിലേത്.

ക്രിസ്റ്റഫറിന് പിന്നാലെ 'ഐഡന്റിറ്റി'യിൽ; മലയാളത്തിലേക്ക് തിരിച്ചെത്താൻ വിനയ് റായ്
ബോക്സോഫീസില്‍ സ്റ്റൈൽ മന്നന്റെ വിളയാട്ടം; റെക്കോർഡ് കളക്ഷനുമായി ജയിലറിൽ ആദ്യ ദിനം

ഫോറൻസിക്കിന് ശേഷം ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ- അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഐഡിന്റിറ്റിയിലൂടെയാണ് തൃഷയും വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന സിനിമയിൽ തൃഷ, ടോവി നോ തോമസ് എന്നിവരെ കൂടാതെ വമ്പൻ താരനിര തന്നെ അണിനിരക്കും.

ക്രിസ്റ്റഫറിന് പിന്നാലെ 'ഐഡന്റിറ്റി'യിൽ; മലയാളത്തിലേക്ക് തിരിച്ചെത്താൻ വിനയ് റായ്
ട്വൽത്ത് മാന് ശേഷം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ട്; ചിത്രത്തിന്റെ പേര് 12-ന് അറിയാം

50 കോടിയിൽപരം മുതൽ മുടക്കിൽ നാല് ഭാഷകളിലായി വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം ആക്ഷൻ എന്റർടെയ്ൻമെന്റാണെന്നാണ് സൂചന. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് നിർമാണം. 100 ദിവസങ്ങളുള്ള ഷെഡ്യൂളാണ് ചിത്രത്തിനായി പ്ലാൻ ചെയ്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in