'ചോരക്കളിയുമായി ചാവേർ'; ടിനു പാപ്പച്ചൻ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

'ചോരക്കളിയുമായി ചാവേർ'; ടിനു പാപ്പച്ചൻ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ജോയ് മാത്യുവാണ്

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റിയ സംവിധായകനാണ് ടിനു പാപ്പച്ചൻ. ആദ്യ രണ്ട് സിനിമകളും വൻ ഹിറ്റുകളാക്കി മാറ്റിയ ടിനുവിന്റെ അടുത്ത ചിത്രമായ ചാവേറിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. മോഹന്‍ലാല്‍, ടൊവിനോ, പൃഥ്വിരാജ് എന്നിവരാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയിലർ പുറത്തിറക്കിയത്.

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ടിനു പാപ്പച്ചൻ ചിത്രമാണ് ചാവേർ. ആദ്യ ചിത്രങ്ങൾ പോലെ തന്നെ മികച്ച തീയേറ്റര്‍ എക്സ്പീരിയന്‍സും ദൃശ്യവിരുന്നുമാണ് ചാവേറിലൂടെ ടിനു ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറിലൂടെ വ്യക്തമാണ്. കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ജോയ് മാത്യുവാണ്. കുഞ്ചാക്കോ ബോബന് പുറമെ ആന്‍റണി വര്‍ഗീസ്, അർജുൻ അശോകൻ, ജോയ് മാത്യു എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. അരുൺ നാരായണൻ, വേണു കുന്നപ്പിള്ളി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

'ചോരക്കളിയുമായി ചാവേർ'; ടിനു പാപ്പച്ചൻ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്
തരംഗമായി ചാവേർ ഫസ്റ്റ് ലുക്ക്; മണലിൽ ശിൽപം തീർത്ത് ഡാവിഞ്ചി സുരേഷ്

ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്രം കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ കഥയാണ് പ്രമേയമാക്കിയിരിക്കുന്നത്. സൗഹൃദവും രാഷ്ട്രീയവും പകയും നിറഞ്ഞ ചോരക്കളിയാണ് ചാവേറെന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്. ഒരു സ്ലോ പേസ് ത്രില്ലർ ആയിരിക്കും ചിത്രം.

'ചോരക്കളിയുമായി ചാവേർ'; ടിനു പാപ്പച്ചൻ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്
പ്രേക്ഷകരെ ത്രസിപ്പിക്കാൻ ചാവേർ; റിലീസ് തീയതി പ്രഖ്യാപിച്ചു

ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് നിഷാദ് യൂസഫ് ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ജസ്റ്റിൻ വർഗീസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജിയോ ഏബ്രഹാം, ബിനു സെബാസ്റ്റ്യൻ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, കൊസ്റ്റ്യൂം ഡിസൈനർ മെൽവി ജെ, സ്റ്റണ്ട് സുപ്രീം സുന്ദർ, മേക്കപ്പ് റോണക്‌സ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിങ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കൽ, വിഎഫ്എക്സ് ആക്സിൽ മീഡിയ, സൗണ്ട് മിക്‌സിങ് ഫസൽ എ ബക്കർ, ഡിഐ കളർ പ്ലാനറ്റ് സ്റ്റുഡിയോ, സ്റ്റിൽ അർജുൻ കല്ലിങ്കൽ, അസോസിയേറ്റ് ഡയറക്ടർ സുജിത്ത് സുന്ദരൻ, ആർ അരവിന്ദൻ, ടൈറ്റിൽ ഗ്രാഫിക്സ് എബി ബ്ലെൻഡ്, ഡിസൈൻ മാക്ഗഫിന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

logo
The Fourth
www.thefourthnews.in