ചിത്രീകരണം പൂർണമായും ഓസ്‌ട്രേലിയയിൽ; ഗോവിന്ദ് പത്മസൂര്യയുടെ 'മനോരാജ്യം' ടൈറ്റിൽ ലോഞ്ച് ചെയ്തു

ചിത്രീകരണം പൂർണമായും ഓസ്‌ട്രേലിയയിൽ; ഗോവിന്ദ് പത്മസൂര്യയുടെ 'മനോരാജ്യം' ടൈറ്റിൽ ലോഞ്ച് ചെയ്തു

ഇടവേളയ്ക്ക് ശേഷം ഗോവിന്ദ് പത്മസൂര്യ നായകനായെത്തുന്ന മലയാള ചിത്രം

ഗോവിന്ദ് പത്മസൂര്യ നായകനാകുന്ന 'മനോരാജ്യം' സിനിമയുടെ ടൈറ്റിൽ ലോഞ്ച് നടന്നു. ഇൻഡീജീനിയസ് ഫിലിംസിന്റെ ബാനറിൽ സി കെ അനസ് മോൻ നിർമ്മിച്ച് റഷീദ് പാറക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പൂർണമായും ഓസ്ട്രേലിയയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം ഗോവിന്ദ് പത്മസൂര്യ നായകനായെത്തുന്ന മലയാള ചിത്രം കൂടിയാണ് മനോരാജ്യം.

ചിത്രീകരണം പൂർണമായും ഓസ്‌ട്രേലിയയിൽ; ഗോവിന്ദ് പത്മസൂര്യയുടെ 'മനോരാജ്യം' ടൈറ്റിൽ ലോഞ്ച് ചെയ്തു
മലയാള സിനിമയിൽ നിന്നൊരു വിളികാത്ത്

വിദേശ രാജ്യത്താണെങ്കിലും കേരള തനിമയിൽ  ജീവിക്കാൻ ആഗ്രഹിക്കുന്ന മനു എന്ന നായകന്റേയും പാശ്ചാത്യ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സുഹൃത്തിന്റേയും കഥയാണ് ചിത്രം പറയുന്നത്. മായ എന്ന പെൺകുട്ടി മനുവിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നതോടെയുള്ള മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. രഞ്ജിത മേനോൻ, നവാസ് വള്ളിക്കുന്ന്, ഗോകുലൻ, ജസൺവുഡ്, റയാൻ ബിക്കാടി,യശ്വിജസ്വൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ചിത്രീകരണം പൂർണമായും ഓസ്‌ട്രേലിയയിൽ; ഗോവിന്ദ് പത്മസൂര്യയുടെ 'മനോരാജ്യം' ടൈറ്റിൽ ലോഞ്ച് ചെയ്തു
നെയ്മർ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

മെൽബൺ സിറ്റിയുടെ മനോഹാരിതയും കഥാപശ്ചാത്തലത്തിന്റെ നിഷ്കളങ്കതയും ചേർന്ന് ചിരിക്കാനും ചിന്തിക്കാനുമായുള്ള ഫാമിലി ഡ്രാമയാണ് മനോരാജ്യം.

logo
The Fourth
www.thefourthnews.in