അരുള്‍മൊഴിവർമനും കുന്ദവൈയ്ക്കും പണി കിട്ടി; പ്രൊമോഷനിടെ ട്വിറ്റർ ബ്ലൂടിക്ക് നഷ്ടമായി തൃഷയും ജയം രവിയും

അരുള്‍മൊഴിവർമനും കുന്ദവൈയ്ക്കും പണി കിട്ടി; പ്രൊമോഷനിടെ ട്വിറ്റർ ബ്ലൂടിക്ക് നഷ്ടമായി തൃഷയും ജയം രവിയും

താരങ്ങളെല്ലാം യൂസർ നെയിം മാറ്റാന്‍ തീരുമാനിച്ചിരുന്നു; പേരുമാറ്റം സംശയാസ്പദമെന്ന് കാണിച്ച് ട്വിറ്ററിന്റെ നടപടി

തെന്നിന്ത്യൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയിൻ സെൽവൻ 2. ഏപ്രിൽ 28 ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ അവസാനഘട്ട പ്രൊമോഷൻ പരിപാടികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പ്രൊമോഷൻ പരിപാടികൾക്കിടയിൽ പൊന്നിയിൻ സെൽവൻ താരങ്ങളായ ജയം രവിക്കും തൃഷയ്ക്കും ട്വിറ്റർ ബ്ലൂ ടിക്ക് നഷ്ടപ്പെട്ടത് വലിയ വാർത്തയായിരുന്നു. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരങ്ങൾ ഇപ്പോൾ.

അരുള്‍മൊഴിവർമനും കുന്ദവൈയ്ക്കും പണി കിട്ടി; പ്രൊമോഷനിടെ ട്വിറ്റർ ബ്ലൂടിക്ക് നഷ്ടമായി തൃഷയും ജയം രവിയും
4ഡിഎക്സിൽ പുറത്തിറങ്ങുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രം; ദൃശ്യവിസ്മയമാകാൻ പൊന്നിയിൻ സെൽവൻ 2

സമൂഹ മാധ്യമങ്ങളിലെ പ്രമോഷൻ പരിപാടികൾക്കിടയിൽ ട്വിറ്ററിൽ യൂസർ നെയിം ആയി ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേര് നൽകിയതാണ് താരങ്ങളെ വെട്ടിലാക്കിയത്. ജയം രവി 'അരുള്‍മൊഴി വർമൻ' എന്നും തൃഷ 'കുന്ദവൈ' എന്നും പേര് മാറ്റിയതിന് ശേഷമാണ് ബ്ലൂ ടിക്ക് അപ്രത്യക്ഷമായത്. തൃഷ വീണ്ടും പേര് പഴയപടി ആക്കിയെങ്കിലും ബ്ലൂ ടിക്ക് തിരികെ വന്നിട്ടില്ല. ബ്ലൂ ടിക്ക് നഷ്ടമായതിന് ശേഷം ആദ്യമായി ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇതേക്കുറിച്ച് താരങ്ങള്‍ സംസാരിച്ചത്.

“ഞങ്ങൾ എല്ലാവരും പേരുകൾ മാറ്റാൻ തീരുമാനിച്ചിരുന്നു. രവിയും ഞാനും അത് ആദ്യം തന്നെ ചെയ്തു. ഞങ്ങൾക്ക് ബ്ലൂ ടിക്ക് നഷ്ടപ്പെട്ടു. ഞങ്ങളുടെ ടീം അത് പരിശോധിച്ച് വരികയാണ്. പേര് മാറ്റിയത് കൊണ്ടാണ് ബ്ലൂ ടിക്ക് നഷ്ടപ്പെട്ടത്. ഇതിന് പിന്നിലെ കാരണം വ്യക്തമല്ല. കഥാപാത്രങ്ങളുടെ പേര് മാറ്റി , ഞങ്ങളുടെ പേര് തന്നെയാക്കി ശ്രമിച്ചു നോക്കി. പേര് മാറ്റിയത് സസ്പീഷ്യസ് ആക്ടിവിറ്റി എന്നാണ് പറയുന്നത് " തൃഷ പറഞ്ഞു

അരുള്‍മൊഴിവർമനും കുന്ദവൈയ്ക്കും പണി കിട്ടി; പ്രൊമോഷനിടെ ട്വിറ്റർ ബ്ലൂടിക്ക് നഷ്ടമായി തൃഷയും ജയം രവിയും
ചോള സാമ്രാജ്യത്തിൽ പിന്നീട് എന്ത് സംഭവിച്ചു; കാത്തിരിപ്പിന് വിരാമം, പൊന്നിയിൻ സെൽവൻ 2 ട്രെയിലർ എത്തി

4 ഡിഎക്സിൽ പുറത്തിറങ്ങുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രം എന്ന പ്രത്യേകത കൂടി സ്വന്തമാക്കിയാണ് പൊന്നിയിൻ സെൽവൻ 28 ന് റിലീസിനൊരുങ്ങുന്നത്. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാൻ, ലാൽ, അശ്വിൻ കാകുമാനു, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിങ് സ്വന്തമാക്കിയത്. മാർച്ച് അവസാനവാരം ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. പിന്നാലെ എത്തിയ ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

അരുള്‍മൊഴിവർമനും കുന്ദവൈയ്ക്കും പണി കിട്ടി; പ്രൊമോഷനിടെ ട്വിറ്റർ ബ്ലൂടിക്ക് നഷ്ടമായി തൃഷയും ജയം രവിയും
പൊന്നിയിൻ സെൽവൻ 2 വിന്റെ കഥ പറഞ്ഞ് സുഹാസിനി; മണിരത്നം സിനിമകളിലെ പ്രണയകഥകളിൽ ഇഷ്ടവും പി എസ് ടുവിലേത്
logo
The Fourth
www.thefourthnews.in