വടചെന്നൈ രണ്ടാം ഭാഗം ഉടനുണ്ടാകില്ല; പ്രതികരണവുമായി വെട്രിമാരൻ

വടചെന്നൈ രണ്ടാം ഭാഗം ഉടനുണ്ടാകില്ല; പ്രതികരണവുമായി വെട്രിമാരൻ

2023ൽ റിലീസ് ചെയ്ത സൂരിയും വിജയ് സേതുപതിയും പ്രധാനവേഷങ്ങളിലെത്തിയ വിടുതലൈ ഒന്നാം ഭാഗമാണ് അവസാനം പുറത്തിറങ്ങിയ വെട്രിമാരൻ ചിത്രം

വടചെന്നൈ രണ്ടാംഭാഗം ഉടൻ ഉണ്ടാകില്ലെന്ന് സംവിധായകൻ വെട്രിമാരൻ. സിനിമ എപ്പോൾ ചെയ്യാൻ സാധിക്കുമെന്നറിയില്ലെന്ന് വെട്രിമാരൻ ഒരു പൊതുപരിപാടിയിൽ പറഞ്ഞു.

പ്രേക്ഷകർ കാലങ്ങളായി കാത്തിരിക്കുന്ന സിനിമയാണ് ധനുഷ്-വെട്രിമാരൻ ചിത്രമായ വടചെന്നൈയുടെ രണ്ടാം ഭാഗം. തന്റെ ഷൂട്ടിങ് പൂത്തിയാക്കിയ സിനിമപോലും എപ്പോൾ പുറത്തുവരുമെന്ന് അറിയാത്ത സാഹചര്യത്തിൽ വടചെന്നൈ എപ്പോൾ സംഭവിക്കുമെന്ന് പറയാൻ സാധിക്കില്ലെന്നാണ് വെട്രിമാരൻ പറയുന്നത്.

വടചെന്നൈ രണ്ടാം ഭാഗം ഉടനുണ്ടാകില്ല; പ്രതികരണവുമായി വെട്രിമാരൻ
ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്, കാൻ ചലച്ചിത്ര മേളയിൽ മത്സരിക്കാൻ ഇന്ത്യൻ ചിത്രം; ഇന്ത്യന്‍ എന്‍ട്രി മൂന്ന് പതിറ്റാണ്ടിന് ശേഷം

2023ൽ റിലീസ് ചെയ്ത, സൂരിയും വിജയ് സേതുപതിയും പ്രധാനവേഷങ്ങളിലെത്തിയ വിടുതലൈ ഒന്നാം ഭാഗമാണ് അവസാനം പുറത്തിറങ്ങിയ വെട്രിമാരൻ ചിത്രം. ഈ അടുത്ത് പങ്കെടുത്ത ഒരു പൊതുപരിപാടിക്കിടെ കാഴ്ചക്കാരിലൊരാളാണ് വടചെന്നൈ രണ്ടാം ഭാഗത്തെ കുറിച്ച് ചോദിച്ചത്.

വടചെന്നൈ രണ്ടാം ഭാഗം ഉടനുണ്ടാകില്ല; പ്രതികരണവുമായി വെട്രിമാരൻ
ദീപാവലിക്ക് അല്ല അതിന് മുമ്പേ എത്തും; ദളപതി വിജയ്‌യുടെ 'ദ ഗോട്ട്' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

എപ്പോഴാണ് റിലീസ് ഉണ്ടാവുക എന്ന് പറയാൻ സാധിക്കില്ലെന്നും ഷൂട്ടിങ് പൂർത്തിയാക്കിയ വിടുതലൈ രണ്ടാം ഭാഗം പോലും എപ്പോൾ പുറത്തുവരുമെന്ന് തനിക്ക് അറിയില്ലെന്നും വെട്രിമാരൻ മറുപടി നല്‍കി. അതിനുശേഷം പുറത്ത് വരാനുള്ളത് വാടിവാസലാണ്. അതും കഴിഞ്ഞ് താൻ എന്ത് ചെയ്യുമെന്ന് അറിയില്ലെന്നും വെട്രിമാരൻ പറയുന്നു.

logo
The Fourth
www.thefourthnews.in