'സന്ദേശം' കണ്ടതിന്റെ പിറ്റേദിവസം മുതൽ ജോലിക്ക് പോയി; സത്യൻ അന്തിക്കാടിനെ വേദിയിലിരുത്തി വി ഡി സതീശന്റെ പ്രസംഗം

'സന്ദേശം' കണ്ടതിന്റെ പിറ്റേദിവസം മുതൽ ജോലിക്ക് പോയി; സത്യൻ അന്തിക്കാടിനെ വേദിയിലിരുത്തി വി ഡി സതീശന്റെ പ്രസംഗം

കോൺഗ്രസിന്റെ 139 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'സന്ദേശം' സിനിമ കണ്ടതിന്റെ പിറ്റേ ദിവസം മുതലാണ് താൻ ജോലിക്കുപോയി തുടങ്ങിയതെന്ന് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ വിഡി സതീശൻ. തൃശൂരിൽ യൂത്ത്‌കോൺഗ്രസ് സംഘടിപ്പിച്ച കോൺഗ്രസിന്റെ 139 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവിധായകൻ സത്യൻ അന്തിക്കാടും ചടങ്ങിൽ പങ്കെടുത്തിരുന്നു. തൃശൂർ ജില്ലയിലെ യൂത്ത് കോൺഗ്രസിന്റെ പ്രഥമ ജനറൽ സെക്രട്ടറിയായിരുന്നു എൻജി ജയചന്ദ്രനെ ആദരിക്കുന്ന ചടങ്ങിലായിരുന്നു സതീശൻ സന്ദേശം സിനിമയുമായി ബന്ധപ്പെട്ട തന്റെ അനുഭവം തുറന്നുപറഞ്ഞത്.

'സന്ദേശം' കണ്ടതിന്റെ പിറ്റേദിവസം മുതൽ ജോലിക്ക് പോയി; സത്യൻ അന്തിക്കാടിനെ വേദിയിലിരുത്തി വി ഡി സതീശന്റെ പ്രസംഗം
കരിയര്‍ ബെസ്റ്റുമായി അനശ്വര, ഞെട്ടിച്ച വിന്‍സി, കൈയടി നേടിയ അനാര്‍ക്കലി; 2023 ല്‍ താരങ്ങളായ നായികമാര്‍

എൽഎൽബി നല്ല മാർക്കോടെ പാസായ തനിക്കുവേണ്ടി വക്കീൽ ഓഫീസ് അടക്കം പറഞ്ഞുവെച്ചിരുന്നെങ്കിലും കെഎസ്‌യു വിടാനുള്ള മടികാരണം താൻ ജോലിക്ക് പോയിരുന്നില്ലെന്നും എന്നാൽ 'സന്ദേശം' കണ്ടതിന്റെ പിറ്റേന്നു മുതൽ ജോലിക്കു പോയിത്തുടങ്ങിയെന്നുമാണ് വിഡി സതീശൻ പറഞ്ഞത്.

ഇക്കാര്യം താൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ഇന്ന് രാഷ്ട്രീയക്കാരനെന്ന നിലയിൽ തന്റെ ഏറ്റവും വലിയ പിൻബലം കുറച്ചുകാലമാണെങ്കിലും അഭിഭാഷകനെന്ന നിലയിൽ പ്രാക്ടീസ് ചെയ്തതിന്റെ പരിചയസമ്പത്തും സന്തോഷവുമാണെന്നും സതീശൻ പറഞ്ഞു.

'സന്ദേശം' കണ്ടതിന്റെ പിറ്റേദിവസം മുതൽ ജോലിക്ക് പോയി; സത്യൻ അന്തിക്കാടിനെ വേദിയിലിരുത്തി വി ഡി സതീശന്റെ പ്രസംഗം
അഭിനയത്തിൽ സ്വയം പുതുക്കിയ താരങ്ങൾ; 2023 ൽ കെെയടി നേടി ജഗദീഷും അജുവർഗീസും

1991 ൽ റിലീസ് ചെയ്ത സന്ദേശത്തിൽ ശ്രീനിവാസൻ, ജയറാം, തിലകൻ, സിദ്ധീഖ്, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എവർഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ തിരുപ്പതി ചെട്ടിയാർ ആയിരുന്നു ചിത്രം നിർമിച്ചത്.

logo
The Fourth
www.thefourthnews.in