വിജയ് സേതുപതിയുടെ മഹാരാജ, അജിത്തിന്റെ മങ്കാത്ത, വിജയ്‌യുടെ സുറ; കോളിവുഡ് താരങ്ങളുടെ അമ്പതാം ചിത്രങ്ങൾ

വിജയ് സേതുപതിയുടെ മഹാരാജ, അജിത്തിന്റെ മങ്കാത്ത, വിജയ്‌യുടെ സുറ; കോളിവുഡ് താരങ്ങളുടെ അമ്പതാം ചിത്രങ്ങൾ

വിജയ് സേതുപതിയുടെ അമ്പതാം ചിത്രം എന്ന പേരിൽ തീയേറ്റുകളിൽ എത്തിയ മഹാരാജ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്

കരിയറിൽ 50 സിനിമകൾ, ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ നാഴികകല്ല്. പ്രത്യേകിച്ച് കോളിവുഡ് താരങ്ങളുടെ കരിയറിൽ അമ്പതാം ചിത്രം ഒരിത്തിരി സ്‌പെഷ്യലാണ്. രജിനി, കമൽ, വിജയ്, അജിത്ത്, വിക്രം തുടങ്ങിയ താരങ്ങൾ നേരത്തെ തന്നെ ഈ നേട്ടം സ്വന്തമാക്കിയവരാണ്. വിജയ് സേതുപതിയും ധനുഷുമാണ് ഈ ലിസ്റ്റിലേക്ക് എത്തുന്ന പുതിയ താരങ്ങൾ.

വിജയ് സേതുപതിയുടെ അമ്പതാം ചിത്രം എന്ന പേരിൽ തീയേറ്റുകളിൽ എത്തിയ മഹാരാജ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിന് തമിഴ്‌നാടിന് പുറത്തും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

കുരങ്ങ്‌ബെമ്മ സിനിമയിലൂടെ പ്രശസ്തനായ നിതിലൻ സാമിനാഥൻ സംവിധാനം ചെയ്ത 'മഹാരാജ'യിൽ വിജയ് സേതുപതി, നട്ടി, അനുരാഗ് കശ്യപ്, ഭാരതിരാജ, അഭിരാമി, മംമ്ത മോഹൻദാസ്, സിംഗംപുലി, അരുൾദോസ്, മുനിഷ്‌കാന്ത് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴിൽ അമ്പത് ചിത്രങ്ങൾ പൂർത്തിയാക്കിയ നടന്മാരും അവരുടെ സിനിമകളും എതൊക്കെയാണെന്ന് നോക്കാം,

വിജയ് സേതുപതിയുടെ മഹാരാജ, അജിത്തിന്റെ മങ്കാത്ത, വിജയ്‌യുടെ സുറ; കോളിവുഡ് താരങ്ങളുടെ അമ്പതാം ചിത്രങ്ങൾ
ഗീതുമോഹൻദാസ് - യഷ് ചിത്രം ടോക്‌സിക് ആരംഭിച്ചു; നായികയായി നയൻതാര

എംജിആർ - തായ് സൊല്ലൈ തട്ടാതെ

എംഎ തിരുമുഖം സംവിധാനം ചെയ്ത് 1961 ൽ റിലീസ് ചെയ്ത ചിത്രമാണ് തായ് സൊല്ലൈ തട്ടാതെ. എംജിആർ , ബി. സരോജാദേവി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു, എംആർരാധ, എസ് എ അശോകൻ, വിആർ രാജഗോപാൽ, പി കണ്ണമ്പ എന്നിവരായിരുന്നു പ്രധാനവേഷത്തിൽ എത്തിയത്.

ശിവാജി ഗണേഷൻ - സബാഷ് മീന

ബി ആർ പന്തുലു നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത കോമഡി ചിത്രമാണ് സബാഷ് മീന. ശിവാജി ഗണേഷൻ സരോജാദേവി , ചന്ദ്രബാബു , മാലിനി പന്തുലു എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വിജയ് സേതുപതിയുടെ മഹാരാജ, അജിത്തിന്റെ മങ്കാത്ത, വിജയ്‌യുടെ സുറ; കോളിവുഡ് താരങ്ങളുടെ അമ്പതാം ചിത്രങ്ങൾ
'ആമിർഖാന്റെ മകനോ മഹാരാജ് കേസോ', എന്താണ് സംഘപരിവാറിനെ പേടിപ്പിക്കുന്നത് ?

രജിനികാന്ത്‌ - നാൻ വാഴെവെയ്‌പ്പെൻ

1979ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് നാൻ വാഴവൈപ്പൻവാഴെവെയ്‌പ്പെൻ. ഡി യോഗാനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ശിവാജി ഗണേശൻ, കെആർ വിജയ, രജിനികാന്ത് എന്നിവരായിരുന്നു പ്രധാനവേഷത്തിൽ എത്തിയത്.

കമൽ - മൂഡ്രുമുടിച്ച്

1976 കമൽഹാസൻ നായകനായി എത്തിയ ചിത്രമായിരുന്നു മൂഡ്രുമുടിച്ച്. രജിനികാന്തും ശ്രീദേവിയുമായിരുന്നു മറ്റ് രണ്ട് താരങ്ങൾ കെ ബാലചന്ദർ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

വിജയകാന്ത് - ഈട്ടി

രാജശേഖർ സംവിധാനം ചെയ്ത് 1985-ൽ പുറത്തിറങ്ങിയ ആക്ഷൻ ചിത്രമാണ് ഈട്ടി. വിജയകാന്ത്, വിഷ്ണുവർദ്ധൻ , നളിനി എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അജിത്ത് - മങ്കാത്ത

2011 വെങ്കട്പ്രഭുവിന്റെ സംവിധാനത്തിൽ എത്തിയ ചിത്രമായിരുന്നു മങ്കാത്ത. അർജുൻ സർജ, റായി ലക്ഷ്മി, വൈഭവ് റെഡ്ഡി, പ്രേംജി അമരൻ, മഹത് രാഗവേന്ദ്ര എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വിജയ് - സുറ

എസ് പി രാജ്കുമാർ സംവിധാനം ചെയ്ത വിജയ്‌യുടെ അമ്പതാം ചിത്രമായിരുന്നു സുറ. തമന്നയായിരുന്നു ചിത്രത്തിൽ വിജയിയുടെ നായികയായത്.

വിക്രം - ഐ

ശങ്കർ സംവിധാനം ചെയ്ത് 2014 ൽ എത്തിയ ചിത്രമായിരുന്നു ഐ. എമി ജാക്‌സൺ, സുരേഷ് ഗോപി, ഓജസ് രജനി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ധനുഷ് - രായൻ

ധനുഷ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രമാണ് രായൻ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. എസ് ജെ സൂര്യ , പ്രകാശ് രാജ് , സെൽവരാഘവൻ , സുന്ദീപ് കിഷൻ , കാളിദാസ് ജയറാം, ദുഷാര വിജയൻ , അപർണ ബാലമുരളി , വരലക്ഷ്മി ശരത്കുമാർ , ശരവണൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂലൈ 26 ന് റിലീസ് ചെയ്യും.

logo
The Fourth
www.thefourthnews.in