'എന്റെ ചിത്രങ്ങൾ ഹിറ്റായിരുന്നു'; സംവിധായകൻ ഗിരീഷ് എഡിയുടെ പരാമർശത്തിനെതിരെ വിനയൻ

'എന്റെ ചിത്രങ്ങൾ ഹിറ്റായിരുന്നു'; സംവിധായകൻ ഗിരീഷ് എഡിയുടെ പരാമർശത്തിനെതിരെ വിനയൻ

ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു ബോക്‌സോഫീസിൽ മികച്ച പ്രതികരണമാണ് ഉണ്ടാക്കുന്നത്

സംവിധായകൻ ഗിരീഷ് എഡിയുടെ പരാമർശത്തിനെതിരെ മറുപടിയുമായി സംവിധായകൻ വിനയൻ. അധികം ആഘോഷിക്കപ്പെടാതെപോയ ചില ചിത്രങ്ങൾ താൻ റിപ്പീറ്റ് വാച്ച് ചെയ്യുന്നവയാണെന്നും ശിപായി ലഹള, കല്യാണസൗഗന്ധികം തുടങ്ങിയ ചിത്രങ്ങൾ അക്കൂട്ടത്തിലുണ്ടെന്നുമുള്ള സംവിധായകൻ ഗിരീഷ് എഡിയുടെ പരാമർശത്തിനെതിരെയാണ് വിനയൻ രംഗത്ത് എത്തിയത്.

തന്റെ ചിത്രങ്ങളായ ശിപായി ലഹളയുംകല്യാണസൗഗന്ധികവും പ്രേക്ഷകർ ഇഷ്ടപ്പെടുകയും തീയറ്ററുകളിൽ ഹിറ്റാവുകയും ചെയ്ത സിനിമകളായിരുന്നെന്നും ചിത്രങ്ങൾ കൊമേഴ്‌സ്യൽ ഹിറ്റായിരുന്നെന്നും വിനയൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

'എന്റെ ചിത്രങ്ങൾ ഹിറ്റായിരുന്നു'; സംവിധായകൻ ഗിരീഷ് എഡിയുടെ പരാമർശത്തിനെതിരെ വിനയൻ
'ഭാഷാ ചട്ടക്കൂടുകളെ ബ്രേക്ക് ചെയ്യാനാണ് ശ്രമിച്ചത്, പുതുതലമുറയെ പരിഗണിക്കണം'; 'പ്രേമലു' പാട്ടെഴുത്തുകാരൻ സംസാരിക്കുന്നു

എൻറെ കരിയറിന്റെ തുടക്കകാലത്തു ചെയ്ത രണ്ടു സിനിമളാണ് ശിപായി ലഹളയും കല്യാണസൗഗന്ധികവും പ്രേക്ഷകർ ഇഷ്ടപ്പെടുകയും തീയറ്ററുകളിൽ ഹിറ്റാവുകയും ചെയ്ത സിനിമകളായിരുന്നൂ രണ്ടും. കല്യാണ സൗഗന്ധികത്തിലൂടെയാണ് അന്ന് ഒൻപതാം ക്‌ളാസുകാരി ആയ ദിവ്യ ഉണ്ണി സിനിമയിൽ നായിക ആവുന്നത്. ദിലീപിൻറെ കരിയറിലെ വളർച്ചയ്ക് ഏറെ ഗുണം ചെയ്ത ചിത്രമായിരുന്നു കല്യാണ സൗഗന്ധികം എന്നും വിനയൻ പറഞ്ഞു.

ശിപായി ലഹളയും കല്യാണ സൗഗന്ധികവും ആരും പറഞ്ഞു കേൾക്കാതെ ശ്രദ്ധിക്കാതെ പോയ സിനിമകളാണെങ്കിലും തനിക്ക് ഇഷ്ടപ്പെട്ടവയാണ് എന്ന് സംവിധായകൻ ഗിരീഷ് എ ഡി പറഞ്ഞതായി കഴിഞ്ഞദിവസം ഒരു ഓൺലൈൻ പോർട്ടലിൽ വായിക്കുകയുണ്ടായെന്നും വിനയൻ പറഞ്ഞു. എന്നാൽ റിലീസ്‌ ചെയ്തിട്ട് 28 വർഷമായെങ്കിലും ഇന്നും ഈ സിനിമകൾക്ക് ചാനലുകളിൽ പ്രേക്ഷകരുണ്ടെന്നും ടി വി യിൽ ഈ സിനിമകൾ വരുമ്പോൾ ഇപ്പോഴും എന്നെ വിളിച്ച് അഭിപ്രായം പറയുന്നവരുണ്ടെന്നും വിനയൻ പറഞ്ഞു.

'എന്റെ ചിത്രങ്ങൾ ഹിറ്റായിരുന്നു'; സംവിധായകൻ ഗിരീഷ് എഡിയുടെ പരാമർശത്തിനെതിരെ വിനയൻ
പ്രേമലുവിലൂടെ വീണ്ടും തരംഗമാവുന്ന 'യയയാ യാദവ'...

അന്നത്തെ കോമഡി സിനിമകളിൽ നിന്നും വ്യത്യസ്ഥമായ ട്രീറ്റ്‌മെൻറ് ആയിരുന്നു ശിപായി ലഹളയുടേത്. അക്കാലത്ത് ഓൺലൈൻ പ്രമോഷനോ റിവ്യുവോ ഒന്നും ഇല്ലല്ലോ? അന്നത്തെ ഫിലിം മാഗസിനുകൾ റഫറു ചെയ്താൽ ഈ രണ്ടു സിനിമകളേം പറ്റിയുള്ള റിപ്പോർട്ടുകൾ ഗിരീഷിനു മനസിലാക്കാൻ കഴിയുമെന്നും വിനയൻ പറഞ്ഞു.

അതേസമയം ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു ബോക്‌സോഫീസിൽ മികച്ച പ്രതികരണമാണ് ഉണ്ടാക്കുന്നത്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ചിത്രം കേരളത്തിൽ നിന്ന് മാത്രം 15 കോടിയോളം രൂപ കളക്ട് ചെയ്തു.

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ സംവിധായകൻ ദിലീഷ് പോത്തൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരൻ, നടൻ ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. മമിത ബൈജു, നസ്ലിൻ, മീനാക്ഷി രവീന്ദ്രൻ, ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'എന്റെ ചിത്രങ്ങൾ ഹിറ്റായിരുന്നു'; സംവിധായകൻ ഗിരീഷ് എഡിയുടെ പരാമർശത്തിനെതിരെ വിനയൻ
'ആ പയ്യനെ ഒരുപാട് ഇഷ്ടമായി, നേരിട്ട് കണ്ട് അഭിനന്ദിക്കണം'; നസ്‌ലെന് പ്രശംസയുമായി പ്രിയദർശൻ

ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു. അനുരാഗ് എൻജിനിയറിങ് വർക്‌സ് എന്ന ഹ്രസ്വ ചിത്രത്തിന്റെ സംവിധായകനായ കിരൺ ജോസിയും സംവിധായകൻ ഗിരീഷ് എഡിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. തിരുവനന്തപുരം, കൊച്ചി, പൊള്ളാച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

logo
The Fourth
www.thefourthnews.in