വിരാട് കോഹ്‌ലി-അനുഷ്‌ക ദമ്പതികളുടെ മകൻ 'അകായ്‌' ബ്രിട്ടീഷ് പൗരനോ? സമൂഹ മാധ്യമങ്ങളിൽ ചർച്ച സജീവം

വിരാട് കോഹ്‌ലി-അനുഷ്‌ക ദമ്പതികളുടെ മകൻ 'അകായ്‌' ബ്രിട്ടീഷ് പൗരനോ? സമൂഹ മാധ്യമങ്ങളിൽ ചർച്ച സജീവം

ഫെബ്രുവരി 15ന് ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവർക്കും രണ്ടാമത്തെ കുഞ്ഞ് 'അകായ്’ ജനിച്ചത്

താരദമ്പതികളായ അനുഷ്‌ക ശർമയ്ക്കും വിരാട് കോഹ്‌ലിക്കും കഴിഞ്ഞദിവസമാണ് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. കുഞ്ഞിന് ‘അകായ്’ എന്നു പേരിട്ടതായും ഇരുവരും അറിയിച്ചു. വാർത്ത വന്നതിനു പിന്നാലെ അകായ്‌ എന്ന പേരിന്റെ അർത്ഥം തേടുകയായിരുന്നു ആരാധകർ. അതിനുപിന്നാലെ അകായ്‌യുടെ പൗരത്വം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

ഫെബ്രുവരി 15ന് ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലാണ് അനുഷ്‌ക ശർമ-വിരാട് കോഹ്‌ലി ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ബ്രിട്ടനിൽ ജനിച്ചതിനാൽ കോഹ്‌ലിയുടെ മകന് ബ്രിട്ടീഷ് പൗരത്വം ലഭിക്കുമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം അഭിപ്രായപ്പെട്ടത്.

എന്നാൽ ബ്രിട്ടനിൽ ജനിച്ചതുകൊണ്ട് മാത്രം പൗരത്വം ലഭിക്കില്ലെന്നാണ് സംശയങ്ങൾക്ക് വിരാമമിട്ട് സ്പോർട്‌സ് ട്രാക്ക് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് പൗരത്വം ലഭിക്കണമെങ്കിൽ കുട്ടിയുടെ മാതാപിതാക്കളിൽ ഒരാൾക്കെങ്കിലും ബ്രിട്ടീഷ്‌ പൗരത്വം ഉണ്ടായിരിക്കണം.

വിരാട് കോഹ്‌ലി-അനുഷ്‌ക ദമ്പതികളുടെ മകൻ 'അകായ്‌' ബ്രിട്ടീഷ് പൗരനോ? സമൂഹ മാധ്യമങ്ങളിൽ ചർച്ച സജീവം
അഭിമാന നിമിഷം; സന്തോഷ് ശിവന് കാൻ ഫെസ്റ്റിവലിന്റെ ആദരം, ഇന്ത്യയിൽ നിന്ന് ആദ്യത്തെ വ്യക്തി

വിരാട് - അനുഷ്ക ദമ്പതികളുടെ കാര്യത്തിൽ 'അകായ്‌'യുടെ ജനനം ബ്രിട്ടനിലാണെങ്കിൽ കൂടി ബ്രിട്ടീഷ് പൗരത്വം ലഭിക്കില്ല. ഇരുവർക്കും ബ്രിട്ടനിൽ സ്വത്ത് വകകളുണ്ടെങ്കിലും മക്കൾ ബ്രിട്ടീഷ് പൗരത്വത്തിന് അർഹരല്ല. അതേസമയം, യുകെ പാസ്‌പോർട്ട് ലഭിക്കും.

ഈ വാരമാദ്യം വിരാട് കോഹ്‌ലി തന്നെയാണ് തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെ കുഞ്ഞു പിറന്ന കാര്യം ലോകത്തെ അറിയിച്ചത്. 'ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് വാമികയ്ക്ക് അകായ് എന്നൊരു കുഞ്ഞുസഹോദരൻ പിറന്ന കാര്യം അതിയായ സന്തോഷത്തോടെ അറിയിക്കുന്നു', എന്നാണ് വിരാട് കോഹ്‌ലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

വിരാട് കോഹ്‌ലി-അനുഷ്‌ക ദമ്പതികളുടെ മകൻ 'അകായ്‌' ബ്രിട്ടീഷ് പൗരനോ? സമൂഹ മാധ്യമങ്ങളിൽ ചർച്ച സജീവം
വാമികയ്ക്ക് കൂട്ടായി കുഞ്ഞനുജൻ 'അകായ്'; വിരാട് കോഹ്‌ലി - അനുഷ്‌ക ദമ്പതികള്‍ക്ക്‌ ആൺകുട്ടി

ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ക്യൂട്ട് കപ്പിള്‍സാണ് അനുഷ്‌കയും കോഹ്ലിയും. ദീർഘകാലമായി പ്രണയത്തിലായിരുന്ന ഇരുവരും 2017ൽ ഇറ്റലിയിലാണ് വിവാഹിതരായത്. ദമ്പതികൾക്ക് വാമിക എന്നൊരു മകളുണ്ട്‌. 2021 ജനുവരിയിൽ ജനിച്ച വാമികയുടെ വരവ് ഇരുവരും ഇൻസ്റ്റാ​ഗ്രാമിലൂടെ അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in