അഗിലൻ ഒടിടിയിൽ ; ജയം രവിയെ വിലക്കാൻ ഒരുങ്ങി തീയേറ്റർ ഉടമകൾ

അഗിലൻ ഒടിടിയിൽ ; ജയം രവിയെ വിലക്കാൻ ഒരുങ്ങി തീയേറ്റർ ഉടമകൾ

മാർച്ച് 10 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്

ജയം രവിയുടെ ഏറ്റവും പുതിയ ചിത്രം അഗിലൻ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. തീയേറ്ററിലെത്തി ഇരുപത്തിയൊന്നാമത്തെ ദിവസമാണ് ചിത്രം ഒടിടിയിലെത്തിയിരിക്കുന്നത്. തീയേറ്ററിൽ റിലീസ് ചെയ്ത ശേഷം കുറഞ്ഞത് നാല് ആഴ്ചയ്ക്ക് ശേഷം മാത്രമേ ഒടിടി റിലീസ് പാടുള്ളു എന്നാണ് നിർമാതാക്കളും തീയേറ്ററുടമകളും തമ്മിലുള്ള ധാരണ. ഈ ധാരണ ലംഘിച്ച് ചിത്രം ഒടിടിയിൽ റിലീസ് ചെയ്തതിൽ അതൃപ്തിയിലാണ് തീയേറ്റർ ഉടമകൾ . ചിത്രത്തിലെ നായകൻ ജയം രവിക്ക് വിലക്കേർപ്പെടുത്തണമെന്നതടക്കമുള്ള നിർദേശങ്ങളും ഉയരുന്നുണ്ട്.

അഗിലൻ ഒടിടിയിൽ ; ജയം രവിയെ വിലക്കാൻ ഒരുങ്ങി തീയേറ്റർ ഉടമകൾ
ചോള സാമ്രാജ്യത്തിൽ പിന്നീട് എന്ത് സംഭവിച്ചു; കാത്തിരിപ്പിന് വിരാമം, പൊന്നിയിൻ സെൽവൻ 2 ട്രെയിലർ എത്തി

എന്നാൽ തിയേറ്ററുകളിൽ ചിത്രത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാകാത്തതിനാലാണ് ചിത്രം വേഗത്തിൽ ഒടിടിക്ക് നൽകിയത്. അതിനാൽ തന്നെ തീയേറ്ററുടമകളുടെ വാദത്തിൽ കഴമ്പില്ലെന്ന നിലപാടിലാണ് നിർമാതാക്കൾ .

അഗിലൻ ഒടിടിയിൽ ; ജയം രവിയെ വിലക്കാൻ ഒരുങ്ങി തീയേറ്റർ ഉടമകൾ
പൊന്നിയിൻ സെൽവന് ശേഷം ജയം രവിയുടെ 'ഇരൈവൻ'; ഫസ്റ്റ് ലുക്ക് പുറത്ത്

നേരത്തെ, സന്ദീപ് കിഷൻ നായകനായ 'മൈക്കിളിനെ ഇതേ കാരണത്താൽ തീയേറ്റർ ഉടമകൾ വിലക്കിയിരുന്നു . മാത്രമല്ല ഒടിടിയിൽ എത്തിയ ഉടൻ ചിത്രം സംസ്ഥാനത്തുടനീളമുള്ള തിയേറ്ററുകളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു . ഇതിന് പിന്നാലെയാണ് അഗിലനും ധാരണ ലംഘിച്ച് ഒടിടിയിലെത്തിയിരിക്കുന്നത്

എന്നാൽ അഗിലൻ തീയേറ്ററിൽ വൻ പരാജയമായിരുന്നതിനാലും ജയം രവിയുടെ ബിഗ് ബജറ്റ് ചിത്രം പൊന്നിയിൻ സെൽവൻ 2 റിലീസിന് തയാറെടുക്കുന്നതിനാലും വിലക്ക് നടപടി വേണ്ടെന്ന ആവശ്യവും ഉയരുന്നുണ്ട്

കല്യാൺ കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിൽ ജയം രവി, പ്രിയ ഭവാനി ശങ്കർ, തന്യ രവിചന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നത്. അധോലോക നായകനായാണ് ജയം രവി അഗിലനിലെത്തിയത്. ഇരട്ട വേഷത്തിലാണ് ജയം രവി ചിത്രത്തിലെത്തിയത്. കല്യാൺ കൃഷ്ണന്റെ സംവിധാനത്തിൽ 2015ൽ പുറത്തിറങ്ങിയ ഭൂലോകത്തിലും ജയം രവി ആയിരുന്നു നായകൻ.

logo
The Fourth
www.thefourthnews.in