കണ്ണൂര്‍ സ്‌ക്വാഡ് പൂര്‍ത്തിയായി: ചിത്രം പങ്കുവച്ച് മമ്മൂട്ടി

കണ്ണൂര്‍ സ്‌ക്വാഡ് പൂര്‍ത്തിയായി: ചിത്രം പങ്കുവച്ച് മമ്മൂട്ടി

ചിത്രീകരണം പൂര്‍ത്തിയായ വിവരം മമ്മുട്ടിയാണ് പുറത്തു വിട്ടത്

മമ്മുട്ടി കമ്പനിയുടെ നാലാമത്തെ ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡിന്റെ ചിത്രീകരണം പൂര്‍ത്തിയായി. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രീകരണം പൂര്‍ത്തിയായ വിവരം മമ്മുട്ടിയാണ് പുറത്തു വിട്ടത്.

നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നീചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. മുഹമ്മദ് ഷാഫിയാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. നടന്‍ റോണി ഡേവിഡ് രാജാണ് ചിത്രത്തിന്റെ തിരക്കഥ. വയനാട് വച്ചുള്ള ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം വെല്ലിങ്ടണിലായിരുന്നു അവസാന ഘട്ട ചിത്രീകരണം. കൊച്ചി കൂടാതെ പൂനെ പാലാ, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍.

കണ്ണൂര്‍ സ്‌ക്വാഡ് പൂര്‍ത്തിയായി: ചിത്രം പങ്കുവച്ച് മമ്മൂട്ടി
മമ്മൂട്ടി 'കണ്ണൂർ സ്ക്വാഡിൽ' ; ലൊക്കേഷൻ വീഡിയോ പുറത്ത്

മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന കണ്ണൂര്‍ സ്‌ക്വാഡ് കുറ്റാന്വേഷണ വിഭാഗത്തില്‍പ്പെടുന്ന ത്രില്ലറായാണ് ഒരുങ്ങുന്നത്. ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഡിസംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേയര്‍ ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

കണ്ണൂര്‍ സ്‌ക്വാഡ് പൂര്‍ത്തിയായി: ചിത്രം പങ്കുവച്ച് മമ്മൂട്ടി
'കണ്ണൂർ സ്‌ക്വാഡി'ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രമോഷന്റെ ഭാഗമായി തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിത്രത്തിന്റെ പേര് മമ്മൂട്ടി വെളിപ്പെടുത്തിയത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in