ഉപയോഗം വർധിച്ചു, കാലാവസ്ഥാ മാറ്റവും; ലോക ജനസംഖ്യയുടെ നാലിലൊന്നും കടുത്ത ജല പ്രതിസന്ധിയിൽ

ഉപയോഗം വർധിച്ചു, കാലാവസ്ഥാ മാറ്റവും; ലോക ജനസംഖ്യയുടെ നാലിലൊന്നും കടുത്ത ജല പ്രതിസന്ധിയിൽ

വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് അക്വഡേറ്റ് വാട്ടർ റിസ്ക് അറ്റ്ലസ് പുറത്തിറക്കി

ലോകജനസംഖ്യയുടെ നാലിലൊന്ന് ജനങ്ങൾ താമസിക്കുന്ന 25 രാജ്യങ്ങൾ അഭൂതപൂർവമായ ജലപ്രതിസന്ധി നേരിടുന്നുവെന്ന് പഠനം. വെള്ളത്തിന്റെ ആവശ്യകത വർധിച്ചതും കാലാവസ്ഥ മാറ്റവുമാണ് പ്രതിസന്ധിക്ക് കാരണം. 2050-ഓടെ നൂറ് കോടി പേരെ കൂടി പ്രതിസന്ധി ബാധിക്കും. ആഗോള ജനസംഖ്യയുടെ 60 ശതമാനമായിരിക്കും ഇതെന്നും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അക്വിഡേറ്റ് വാട്ടർ റിസ്ക് അറ്റ്ലസ് വ്യക്തമാക്കുന്നു.

ബഹ്‌റൈൻ, സൈപ്രസ്, കുവൈറ്റ്, ലെബനൻ, ഒമാൻ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ജല ദൗർലഭ്യം അനുഭവിക്കുന്നത്. സൗദി അറേബ്യ, ചിലി, സാൻ മറിനോ, ബെൽജിയം, ഗ്രീസ് എന്നിവയും പ്രതിസന്ധി നേരിടുന്ന 25 രാജ്യങ്ങളിൽപ്പെടുന്നു. ഓരോ വർഷവും ആകെ ജലവിതരണത്തിന്റെ 80 ശതമാനമെങ്കിലും ഈ 25 രാജ്യങ്ങളും ഉപയോഗിക്കുന്നു. അതിനാൽ ഒരു ഹ്രസ്വകാല വരൾച്ച പോലും ഈ രാജ്യങ്ങളെ ഒട്ടും വെള്ളമില്ലാത്ത അവസ്ഥയിലേക്ക് നയിച്ചേക്കാം.

ഉപയോഗം വർധിച്ചു, കാലാവസ്ഥാ മാറ്റവും; ലോക ജനസംഖ്യയുടെ നാലിലൊന്നും കടുത്ത ജല പ്രതിസന്ധിയിൽ
സമുദ്രോപരിതല താപനില ഏറ്റവും ഉയർന്നനിലയിൽ; കാലാവസ്ഥ വ്യതിയാനത്തിന്റെ ഗുരുതര പ്രത്യാഘാതമെന്ന് വിദഗ്ധർ

1960 മുതൽ ഇരട്ടിയിലധികമാണ് ലോകത്ത് ജലത്തിന്റെ ആവശ്യകതയിലുണ്ടായ വർധനയെന്ന് അക്വിഡക്റ്റ് വാട്ടർ റിസ്ക് മാപ്പ് വെളിപ്പെടുത്തുന്നു. യൂറോപ്പിലും അമേരിക്കയിലും വെള്ളത്തിന്റെ ഉപയോഗത്തിലുണ്ടായ വർധനയേക്കാൾ കൂടുതലാണ് ആഫ്രിക്കയിലുണ്ടായത്. 2050 ആകുമ്പോഴേക്കും ലോകമെമ്പാടുമുള്ള ജലത്തിന്റെ ആവശ്യം ഇപ്പോഴുളളതിനേക്കാൾ 20% മുതൽ 25% വരെ വർധിക്കുമെന്നാണ് വിലയിരുത്തൽ. ജലത്തിന്റെ ആവശ്യകതയിൽ ഏറ്റവും വലിയ മാറ്റം സംഭവിക്കുക സബ്-സഹാറൻ ആഫ്രിക്കയിലാണ്. ജലത്തിന്റെ ആവശ്യകതയിൽ 163% വർധനവാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.

ഉപയോഗം വർധിച്ചു, കാലാവസ്ഥാ മാറ്റവും; ലോക ജനസംഖ്യയുടെ നാലിലൊന്നും കടുത്ത ജല പ്രതിസന്ധിയിൽ
കൊടും ചൂട്, വരള്‍ച്ച, പേമാരി, വെള്ളപ്പൊക്കം... കാലാവസ്ഥ വ്യതിയാനം മൂലം 'ന്യൂ നോര്‍മലാ'യി മാറുന്ന പ്രകൃതിദുരന്തങ്ങള്‍

വർധിച്ചുവരുന്ന ജനസംഖ്യ, കാർഷിക-വ്യാവസായിക ആവശ്യകത, സുസ്ഥിരമല്ലാത്ത ജല ഉപയോഗ നയം എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ ജല പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും മുഴുവൻ ജനങ്ങളെയും ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ ജലദൗർലഭ്യം ബാധിക്കും.

ഉപയോഗം വർധിച്ചു, കാലാവസ്ഥാ മാറ്റവും; ലോക ജനസംഖ്യയുടെ നാലിലൊന്നും കടുത്ത ജല പ്രതിസന്ധിയിൽ
നീലക്കടൽ കാലക്രമേണ പച്ചയായി മാറുന്നു; ആശങ്കയായി സമുദ്രങ്ങളുടെ നിറംമാറ്റം
logo
The Fourth
www.thefourthnews.in