വരള്‍ച്ചയും മഴയും; സംസ്ഥാനത്ത് 420 കോടിയുടെ കൃഷിനാശം

വരള്‍ച്ചയും മഴയും; സംസ്ഥാനത്ത് 420 കോടിയുടെ കൃഷിനാശം

വരള്‍ച്ചയില്‍ മാത്രം സംസ്ഥാനത്ത് 300 കോടിയുടെ കൃഷി നാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

സംസ്ഥാനത്ത് പെയ്തിറങ്ങിയ കനത്ത മഴയില്‍ വ്യാപക കൃഷിനാശം. മേയ് ഒന്നു മുതല്‍ 28 വരെ പെയ്ത മഴയില്‍ 119.58 കോടിയുടെ കൃഷിനാശം. 33,165 കര്‍ഷകരുടെ 8,952 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. തിരുവനന്തപുരത്താണ് കൃഷി നഷ്ടം കൂടുതല്‍ 27.5 കോടി. ഇവിടെ 4,128 കര്‍ഷകരുടെ 768.69 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. കുറവു കൃഷിനാശം രേഖപ്പെടുത്തിയത് പാലക്കാടാണ്. 71 ലക്ഷം രൂപയുടെ കൃഷി നാശമാണ് മഴയില്‍ ഇവിടെ സംഭവിച്ചത്. 393 കര്‍ഷകരുടെ 7.60 ഹെക്ടറിലെ കൃഷി നശിച്ചു.

ആലപ്പുഴയില്‍ 4,472 കര്‍ഷകരുടെ 853 ഹെക്ടറിലെ കൃഷി നശിച്ചു. 18.31 കോടിയുടെ കൃഷിയാണ് നശിച്ചത്. 12.14 കോടിയുടെ കൃഷിനാശമുണ്ടായ എറണാകുളത്ത് 5,871 കര്‍ഷകരുടെ 411 ഹെക്ടറിലെ കൃഷി നശിച്ചു. 1.37 കോടിയുടെ കൃഷി നശിച്ച ഇടുക്കിയില്‍ 1,418 കര്‍ഷകരുടെ 1880 ഹെക്ടറിലെ കൃഷി നശിച്ചു. കണ്ണൂരില്‍ 329 ഹെക്ടറിലെ 4186 കര്‍ഷകരുടെ കൃഷി നശിച്ചു. 10.91 കോടിയുടെ കൃഷി നാശമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കാസര്‍ഗോഡ് 1.65 കോടിയുടെ കൃഷി മഴയില്‍ മുങ്ങി. 2553 കര്‍ഷകരുടെ 196 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്.

വരള്‍ച്ചയും മഴയും; സംസ്ഥാനത്ത് 420 കോടിയുടെ കൃഷിനാശം
ഐടി ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക്; ഇന്ന് നൂറിലധികം കര്‍ഷകര്‍ക്ക് വിപണിയുണ്ടാക്കുന്ന യുവകര്‍ഷകന്‍

കൊല്ലത്ത് 88.32 ഹെക്ടറിലെ 1439 കര്‍ഷകരുടെ 3.18 കോടിയുടെ കൃഷി നശിച്ചു. കോട്ടയത്ത് 2.65 കോടിയുടെ കൃഷി മഴ കവര്‍ന്നു. 52 ഹെക്ടറിലെ 1161 കര്‍ഷകരുടെ കൃഷിയാണ് നശിച്ചത്. കോഴിക്കോട് 2034 കര്‍ഷകരുടെ 768 ഹെക്ടറിലെ കൃഷി നശിച്ചു. നഷ്ടം 5.54 കോടി. മലപ്പുറത്ത് 10.15 കോടിയുടെ കൃഷി നശിച്ചു. 1856 കര്‍ഷകരുടെ 127 ഹെക്ടറിലെ കൃഷിയാണ് വെള്ളത്തിലായത്.

പത്തനംതിട്ടയില്‍ 1.32 കോടിയുടെ കൃഷി നാശമുണ്ടായി. 856 കര്‍ഷകരുടെ 55 ഹെക്ടറിലെ കൃഷി നശിച്ചു. തൃശൂരില്‍ 3.96 കോടിയുടെ കൃഷിനശിച്ചപ്പോള്‍ 1202 കര്‍ഷകര്‍ക്ക് ഉപജീവനമാര്‍ഗം ഇല്ലാതായി. 558 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 20.06 കോടിയുടെ കൃഷി നാശമുണ്ടായ വയനാടാണ് മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ച രണ്ടാമത്തെ ജില്ല. ഇവിടെ 1596 കര്‍ഷകരുടെ 2853 ഹെക്ടറിലെ കൃഷി മഴയില്‍ മുങ്ങി.

വരള്‍ച്ചയും മഴയും; സംസ്ഥാനത്ത് 420 കോടിയുടെ കൃഷിനാശം
വിഷാംശം: അരളിക്കൊപ്പം അപകടകാരികള്‍ വേറെയും, മഴക്കാലത്ത് ശ്രദ്ധിക്കണം

അതേസമയം കൊടും വരള്‍ച്ചയില്‍ സംസ്ഥാനത്തുണ്ടായ കൃഷി നാശം 300 കോടി കവിഞ്ഞു. 56,476 കര്‍ഷകരുടെ 21643 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 304.11 കോടിയുടെ കൃഷിനാശമാണുണ്ടായത്. ഇടുക്കിയിലാണ് വേനല്‍ കൂടുതല്‍ നാശമുണ്ടാക്കിയത്. 156.56 കോടിയുടെ കൃഷിനാശമിവിടെയുണ്ടായി. 31274 കര്‍ഷകരുടെ 1572 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. എറണാകുളത്താണ് വേനല്‍ അധികം ആഘാതമേല്‍പ്പിക്കാതിരുന്നത്. 98 ലക്ഷത്തിന്റെ കൃഷിനാശമുണ്ടായ ഇവിടെ 889 കര്‍ഷകരുടെ 31.43 ഹെക്ടറിലെ കൃഷിയാണ് വാടിക്കരിഞ്ഞത്.

logo
The Fourth
www.thefourthnews.in