കണക്കുകൂട്ടലുകളെല്ലാം തെറ്റി,  ലോകത്ത് ഫോസില്‍ ഇന്ധനോപയോഗം കുറഞ്ഞില്ല; റെക്കോര്‍ഡിട്ട് കാര്‍ബണ്‍ ബഹിര്‍ഗമനം

കണക്കുകൂട്ടലുകളെല്ലാം തെറ്റി, ലോകത്ത് ഫോസില്‍ ഇന്ധനോപയോഗം കുറഞ്ഞില്ല; റെക്കോര്‍ഡിട്ട് കാര്‍ബണ്‍ ബഹിര്‍ഗമനം

കാര്‍ബണ്‍ ബഹിര്‍ഗമനവുമായി ബന്ധപ്പെട്ട കഴിഞ്ഞ കാലങ്ങളില്‍ പുറത്തുവന്ന മുന്നറിയിപ്പുകള്‍ ഒരു തരത്തിലും ഗുണം ചെയ്തിട്ടില്ലെന്നും പുതിയ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു

കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ ഊര്‍ജോല്‍പാദന രംഗത്ത് വലിയ പരിവര്‍ത്തനം ലക്ഷ്യമിട്ട് ലോകരാജ്യങ്ങള്‍ ഒന്നിച്ച കോപ് 28 ഉച്ചകോടി വലിയ പ്രഖ്യാപനങ്ങളോടെ അവസാനിച്ചു. പാരമ്പര്യേതര ഊര്‍ജോല്‍പാദനം ആഗോളതലത്തില്‍ മൂന്നിരട്ടി വര്‍ധിപ്പിക്കുമെന്നായിരുന്നു ദുബായില്‍ നടന്ന കോപ് 28 കാലാവസ്ഥ ആഗോള ഉച്ചകോടിയിലെ പ്രധാന പ്രഖ്യാപനം. വലിയ പ്രതീക്ഷകള്‍ നല്‍കുന്ന ഈ പ്രഖ്യാപനം വളരെ വേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതാണ് ആഗോള തലത്തിലെ കാര്‍ബണ്‍ ബഹിര്‍ഗമനവുമായി ബന്ധപ്പെട്ട പുതിയ കണക്കുകള്‍.

2022 നെ അപേക്ഷിച്ച് 2023 ല്‍ കല്‍ക്കരി, എണ്ണകള്‍, പ്രകൃതി വാതകം എന്നിവയുടെ ഉപയോഗം വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം അതിന്റെ ഏറ്റവും ഉയര്‍ന്ന നില രേഖപ്പെടുത്തിയ വര്‍ഷമാണ് കടന്നുപോകുന്നത് എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനവുമായി ബന്ധപ്പെട്ട കഴിഞ്ഞ കാലങ്ങളില്‍ പുറത്തുവന്ന മുന്നറിയിപ്പുകള്‍ ഒരു തരത്തിലും ഗുണം ചെയ്തിട്ടില്ലെന്നും പുതിയ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഗ്ലോബല്‍ കാര്‍ബണ്‍ പ്രൊജക്റ്റിന്റെ റിപ്പോര്‍ട്ടിലാണ് നിര്‍ണായ കണ്ടെത്തെലുകളുള്ളത്. 2022 നെ അപേക്ഷിച്ച് 2023 ല്‍ കല്‍ക്കരി, എണ്ണകള്‍, പ്രകൃതി വാതകം എന്നിവയുടെ ഉപയോഗം വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട്.

കണക്കുകൂട്ടലുകളെല്ലാം തെറ്റി,  ലോകത്ത് ഫോസില്‍ ഇന്ധനോപയോഗം കുറഞ്ഞില്ല; റെക്കോര്‍ഡിട്ട് കാര്‍ബണ്‍ ബഹിര്‍ഗമനം
ആഗോള താപനം: അന്റാർട്ടിക്കയിലെ കടല്‍ മഞ്ഞിന്റെ അളവില്‍ റെക്കോർഡ് താഴ്ച

കാലാവസ്ഥാ വ്യതിയാനത്തെ ശക്തമായി പ്രതിരോധിക്കാന്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ഉദ്വമനം കുത്തനെ കുറയേണ്ട സമയം എന്ന് വിലയിരുത്തുന്ന സമയത്ത് 1.1 ശതമാനം കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പമ്പ് ചെയ്യപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. 2023ല്‍ രാജ്യങ്ങള്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് മൊത്തം 36.8 ബില്യണ്‍ മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുമെന്നായിരുന്നു വിലയിരുത്തല്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗ്ലാസ്‌കോയില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ നിശ്ചയിച്ച പരിധിക്ക് മുകളിലാണ് ഈ കണക്കുകളെന്നതും ശ്രദ്ധേയമാണ്.

കണക്കുകൂട്ടലുകളെല്ലാം തെറ്റി,  ലോകത്ത് ഫോസില്‍ ഇന്ധനോപയോഗം കുറഞ്ഞില്ല; റെക്കോര്‍ഡിട്ട് കാര്‍ബണ്‍ ബഹിര്‍ഗമനം
ആഗോള താപനം ശരവേഗത്തിലെന്ന് മുന്നറിയിപ്പ്; കാര്‍ബണ്‍ ബഹിർഗമനം സർവകാല റെക്കോർഡിൽ

ആഗോള ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉദ്വമനത്തിന്റെ 31 ശതമാനവും ചൈനയില്‍ നിന്നാണെന്നാണ് വിലയിരുത്തല്‍. കല്‍ക്കരി പ്ലാന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ കുറച്ച അമേരിക്കയിലും യൂറോപ്യന്‍ യൂണിയനിലെയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉദ്വമനം വലിയ തോതില്‍ കുറയുന്ന പ്രവണതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ മലിനീകരണത്തിന്റെ 28 ശതമാനം പ്രതിനിധീകരിക്കുന്ന 26 രാജ്യങ്ങള്‍ ഇപ്പോള്‍ കാര്‍ബണ്‍ ഉദ്വമനം കുറയുന്ന നിലയുണ്ട്. ഇതില്‍ ഭൂരിഭാഗവും യൂറോപ്പിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in