ലാപ്ടോപ്പ്, കംപ്യൂട്ടർ ഇറക്കുമതി വിലക്കിയത് എന്തിന്? വിലയിലും വിപണിയിലും വരുന്ന മാറ്റങ്ങള്‍ എന്തൊക്കെ?

ലാപ്ടോപ്പ്, കംപ്യൂട്ടർ ഇറക്കുമതി വിലക്കിയത് എന്തിന്? വിലയിലും വിപണിയിലും വരുന്ന മാറ്റങ്ങള്‍ എന്തൊക്കെ?

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ലാപ്ടോപ്പുകളുടെയും പേഴ്സണൽ കമ്പ്യൂട്ടറുകളുടെയും വിലവർധനവിന് വിലക്ക് കാരണമാകുമെന്നാണ്

പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതിക്ക് കേന്ദ്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇറക്കുമതി വിലക്കിയ സാധനങ്ങൾ കൊണ്ടുവരാനുള്ള പ്രത്യേക ലൈസൻസുള്ളവർക്ക് മാത്രമേ ഇനി എച്ച്എസ്എൻ 8741 ന്റെ കീഴിൽ വരുന്ന ലാപ്‌ടോപ്പുകൾ പോലെയുള്ള ഓട്ടോമാറ്റിക് ഡേറ്റ പ്രോസസിങ് മെഷീനുകൾ പുറംരാജ്യങ്ങളിൽനിന്ന് എത്തിക്കാൻ സാധിക്കൂ. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസമാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് അടിയന്തരപ്രാബല്യത്തോടെ ഉത്തരവിറക്കിയത്.

എന്താണ് എച്ച്എസ്എൻ 8741?

നികുതി ആവശ്യങ്ങൾക്കായി ഉൽപ്പന്നങ്ങൾ തിരിച്ചറിയാൻ ഉപയോഗിക്കുന്ന വർഗീകരണ സംവിധാനമാണ് ഹാർമോണൈസ്ഡ് സിസ്റ്റം ഓഫ് നോമന്‍ക്ലേച്ചർ (എച്ച്എസ്എൻ) കോഡ്. ഡേറ്റ പ്രോസസിങ് മെഷീനുകളെ എച്ച്എസ്എൻ കോഡ് 8471 പ്രകാരം തരംതിരിച്ചിരിക്കുന്നു. ഡേറ്റ പ്രോസസിങ് ജോലികൾ നിർവഹിക്കുന്നതിന് രൂപകൽപ്പന ചെയ്ത ഉപകരണങ്ങൾ തിരിച്ചറിയാനും ഈ കോഡ് ഉപയോഗിക്കുന്നു.

ഇലക്ട്രോണിക്സ് രംഗത്ത് ആഗോള വിതരണശൃംഖലയുടെ കേന്ദ്രമായി മാറുകയെന്നതാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 2026-ഓടെ രാജ്യത്തെ ഉത്പാദനം 300 ബില്യൺ ഡോളറാക്കി ഉയർത്താനാകുമെന്നാണ് പ്രതീക്ഷ

എന്തിനാണ് ഈ നിയന്ത്രണങ്ങള്‍?

ഐ ടി ഹാർഡ്‌വെയർ ഉത്പാദനമേഖലയിൽ വിദേശനിക്ഷേപം കൊണ്ടുവരാൻ 200 കോടി ഡോളറിന്റെ ഇൻസെന്റീവ് സ്‌കീം സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിന്റെ കാലാവധിയും നീട്ടിനൽകിയിരുന്നു. അത്തരത്തിൽ നിക്ഷേപമെത്തിച്ച് ഇലക്ട്രോണിക്സ് രംഗത്ത് ആഗോള വിതരണശൃംഖലയുടെ കേന്ദ്രമായി മാറുകയെന്നതാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 2026-ഓടെ രാജ്യത്തെ ഉത്പാദനം 300 ബില്യൺ ഡോളറാക്കി ഉയർത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ചരക്കുകളുടെ കയറ്റുമതിയും ഇതിലൂടെ കുറയ്ക്കുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുപിന്നിൽ സാങ്കേതികപരമായ കാരണങ്ങളുണ്ടെങ്കിലും, രാജ്യത്തെ പൗരന്മാരുടെ സുരക്ഷ പൂർണ്ണമായും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നാണ് സർക്കാരിന്റെ പക്ഷം. ഇവയിൽ ചില ഉത്പന്നങ്ങളിൽ സുരക്ഷാ ഭീഷണികൾ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ഇത് വ്യക്തിഗത വിവരങ്ങൾ ചോരാൻ കാരണമാകുകയും ചെയ്യും. ഇത്തരത്തിൽ സാധ്യതയുള്ള ഡേറ്റ പ്രോസസ്സിങ് മെഷീനുകൾ തിരഞ്ഞെടുത്താണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ലാപ്ടോപ്പ്, കംപ്യൂട്ടർ ഇറക്കുമതി വിലക്കിയത് എന്തിന്? വിലയിലും വിപണിയിലും വരുന്ന മാറ്റങ്ങള്‍ എന്തൊക്കെ?
ഏത് ശാസ്ത്ര മുന്നേറ്റത്തിലും ഹൈന്ദവ സംസ്‌ക്കാരത്തിന്റെയും മിത്തുകളുടേയും വിത്തുകള്‍ തിരയുന്നവര്‍...

എന്തിനൊക്കെയാണ് ഇളവുകൾ ?

വിദേശ വ്യാപാരനയത്തിലെ (എഫ് ടി പി) പരിവർത്തന വ്യവസ്ഥകൾ പ്രകാരം, ഓഗസ്റ്റ് മൂന്നിന് മുമ്പ് ലാഡിങ് ബില്ലും ലെറ്റർ ഓഫ് ക്രെഡിറ്റും ലഭിച്ചിട്ടുള്ള ഉത്പന്നങ്ങള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. ഈ ചരക്കുകൾ ഇറക്കുമതി ചെയ്യാൻ കഴിയുമെന്ന് ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇറക്കുമതിക്കാർക്ക് ഓഗസ്റ്റ് നാല് മുതൽ ലൈസൻസിനായി അപേക്ഷിക്കാം.

ലൈസൻസ് ലഭിക്കുന്നതിന് വ്യാപാരി സ്ഥിരം ഇറക്കുമതിക്കാരനായിരിക്കണം. ഇ-കൊമേഴ്സ് പോർട്ടലുകളിൽനിന്ന് തപാൽ അല്ലെങ്കിൽ കൊറിയർ വഴി വാങ്ങുന്നതുൾപ്പെടെ ലാപ്ടോപ്പ്, ടാബ്ലെറ്റ്, ഓൾ-ഇൻ-വൺ പേഴ്സണൽ കമ്പ്യൂട്ടർ അല്ലെങ്കിൽ അൾട്രാ-സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടർ എന്നിവയുടെ ഇറക്കുമതിക്കും ഇളവ് നൽകിയിട്ടുണ്ട്. എങ്കിലും ബാധകമായ തീരുവ അടയ്ക്കുന്നതിന് ഇത് വിധേയമായിരിക്കും. പരിശോധന, ബെഞ്ച്മാർക്കിങ്, അറ്റകുറ്റപ്പണി, റിട്ടേൺ, ഉൽപ്പന്ന വികസന ആവശ്യങ്ങൾ എന്നിവയ്ക്കായി ഇറക്കുമതി ചെയ്യുന്ന 20 ഉത്പന്നങ്ങൾക്കും ലൈസൻസിങ് തേടുന്നതിൽനിന്ന് ഇളവുണ്ടെന്ന് പിടിഐ അറിയിച്ചു.

ലാപ്ടോപ്പ്, കംപ്യൂട്ടർ ഇറക്കുമതി വിലക്കിയത് എന്തിന്? വിലയിലും വിപണിയിലും വരുന്ന മാറ്റങ്ങള്‍ എന്തൊക്കെ?
ലാപ്ടോപ്പ്, കംപ്യൂട്ടർ ഇറക്കുമതി വിലക്കി കേന്ദ്രം; ഉത്തരവിന് അടിയന്തരപ്രാബല്യം

ആപ്പിൾ പോലുള്ള ടെക് ഭീമന്മാർ ഒന്നുകിൽ അവരുടെ ലാപ്ടോപ്പുകൾ ഇന്ത്യയിൽ നിർമിക്കാൻ തുടങ്ങണം. അല്ലെങ്കിൽ അവരുടെ ഗാഡ്ജെറ്റുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിർത്തണം

വിലക്ക് വ്യവസായമേഖലയെ എങ്ങനെയൊക്കെ ബാധിക്കും?

ഉത്പന്നങ്ങൾ വിലക്കിയുള്ള പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പ്രാദേശിക ഇലക്ട്രോണിക്സ് കരാർ നിർമാതാക്കളുടെ ഓഹരികൾ ഉയർന്നു. ആംബർ എന്റർപ്രൈസസ് ഇന്ത്യ ലിമിറ്റഡ് ഓഹരി 3.3 ശതമാനവും ഡിക്സൺ ടെക്നോളജീസ് ഇന്ത്യ ലിമിറ്റഡ് 5.5 ശതമാനവും പിജി ഇലക്ട്രോപ്ലാസ്റ്റ് ലിമിറ്റഡ് 2.8 ശതമാനവും ഉയർന്നു. കൂടാതെ, ഇന്ത്യയ്ക്ക് പുറത്തുനിന്ന് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന കമ്പനികളെയും ഇത് ബാധിക്കും. ആപ്പിൾ പോലുള്ള ടെക് ഭീമന്മാർ ഒന്നുകിൽ അവരുടെ ലാപ്ടോപ്പുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ തുടങ്ങണം. അല്ലെങ്കിൽ അവരുടെ ഗാഡ്ജെറ്റുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിർത്തണം.

ലെനോവോ, എച്ച്പി, അസൂസ്, ഏസർ, സാംസങ് തുടങ്ങിയ മറ്റ് പിസി നിർമാതാക്കൾക്കും ഇതേ നിയമം ബാധകമാകും. ഇത് ഇന്ത്യൻ വിപണിയിൽ നിലവിലെ ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, മാക്ബുക്കുകൾ, മാക് മിനിസ് എന്നിവയുടെ വില വർധിപ്പിക്കും. ഇന്ത്യയിൽ വിൽക്കുന്ന ലാപ്ടോപ്പുകളും പേഴ്സണൽ കമ്പ്യൂട്ടറുകളും ഭൂരിഭാഗവും ചൈനയിൽ നിർമിക്കുന്നവയാണ്. പുതിയ നിയമത്തോടെ ഇതെല്ലാം ഇന്ത്യയിലേക്ക് മാറ്റാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇവ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കമ്പനികൾക്ക് അപേക്ഷിക്കാനും പ്രത്യേക പെർമിറ്റുകൾ നേടാനും കഴിയും.

ലാപ്ടോപ്പ്, കംപ്യൂട്ടർ ഇറക്കുമതി വിലക്കിയത് എന്തിന്? വിലയിലും വിപണിയിലും വരുന്ന മാറ്റങ്ങള്‍ എന്തൊക്കെ?
എന്താണ് 'സ്റ്റേപ്പിൾഡ് വിസ'? എങ്ങനെയാണ് ഇന്ത്യ-ചൈന തർക്കത്തിന് സ്റ്റേപ്പിൾഡ് വിസ കാരണമാകുന്നത്?
logo
The Fourth
www.thefourthnews.in