അടിമുടി തക്കാളിയിൽ കുളിക്കാൻ ഒരുത്സവം!

അടിമുടി തക്കാളിയിൽ കുളിക്കാൻ ഒരുത്സവം!

അടിമുടി തക്കാളിയിൽ കുളിക്കുന്ന ഈ ഉത്സവം അവസാനിക്കുമ്പോൾ ബുന്യോളിലെ തെരുവുകളെല്ലാം തക്കാളിനീരിൽ ചുവന്നുതുടുക്കും

സ്‌പെയിനിലെ വലൻസിയക്കടുത്തുള്ള ബുന്യോൾ പട്ടണത്തിലൂടെ  ഒരു ഗായകൻ വയലിൻ വായിച്ച് പാട്ട് പാടി നീങ്ങുകയായിരുന്നു. അസഹനീയവും കഠിന സ്വരത്തിലുള്ളതുമായ ആ കാളരാഗം കേട്ട് സഹിക്കാനാവാതെ അന്നാട്ടുകാർ തക്കാളിയെടുത്ത് ഗായകനെ എറിഞ്ഞ് ഓടിച്ചു. അതൊരു രസികൻ തുടക്കമായിരുന്നു. തക്കാളി നാട്ടുകാർക്ക് പ്രതികരിക്കാനുള്ള ഒരു ആയുധമായി മാറി. എറിയാൻ എളുപ്പം; അപകടം കുറവാണ് എന്നതും ഈ പ്രതിഷേധ മാർഗത്തിന് സ്വീകാര്യത വർധിപ്പിച്ചു.

പിന്നീട് അത് വർഷത്തിൽ ഒരു ദിവസം തക്കാളിയേറായി ആഘോഷിക്കാൻ ആരംഭിച്ചു. 'ലാ ടൊമാറ്റിന' എന്ന് സ്പെയിൻകാർ വിളിക്കുന്ന  ലോക പ്രശസ്തമായ തക്കാളിയേറ് മഹാമഹത്തിന്റെ ആരംഭം അങ്ങനെയാണ്. സ്പെയിനിലെ വലൻസിയക്കടുത്തുള്ള ചെറു പട്ടണമായ ബുന്യോളിൽ ഈ വർഷത്തെ 'ലാ ടൊമാറ്റിന' എന്ന തക്കാളിയേറ് മഹോത്സവം ഇന്ന്, ഓഗസ്റ്റിലെ അവസാന ബുധനാഴ്ച, ആഘോഷിക്കുന്നു.

സ്പെയിനിലെ ഒരു നാടൻ കലോത്സവഘോഷയാത്രയ്ക്ക് നേരെ ചില യുവാക്കൾ തക്കാളിയെറിഞ്ഞ സംഭവം പിന്നീട് വർഷത്തിൽ ഒരു ദിവസം  ആഘോഷമായി കൊണ്ടാടാൻ തുടങ്ങി എന്നൊരു കഥാഭേദവും ഈ ആഘോഷത്തിന്റെ പിന്നിലുണ്ട്. 83 വർഷമായി എല്ലാ കൊല്ലവും ഓഗസ്റ്റിലെ അവസാന ബുധനാഴ്ച സ്പെയിനിൽ  തക്കാളിയേറുത്സവം നടക്കുന്നു

1940 ൽ ആരംഭിച്ച ഈ തക്കാളി മഹാമഹത്തിൽ ഒരിക്കൽ പോലും  ഇന്ന് വരെ അനിഷ്ട സംഭവങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലായെന്ന് ബുന്യോൾ നഗരവാസികൾ അഭിമാനപൂർവം പറയുന്നു

1951 ൽ ഭരണാധികാരി ജനറൽ ഫ്രാങ്കോ 'ലാ ടൊമാറ്റിന' നിരോധിച്ചു. പക്ഷേ, ജനങ്ങൾ ശക്തിയായി പ്രതിഷേധിച്ചു. കുറെ യുവാക്കൾ ഒരു ശവപ്പെട്ടിയിൽ തക്കാളി നിറച്ച് വാദ്യഘോഷത്തോടെ നഗര പ്രദക്ഷിണം നടത്തി തക്കാളിയുടെ ശവസംസ്കാരം നടത്തി. ഇത്ര ജനപ്രീതിയുള്ള ഒരു ആഘോഷം ജനങ്ങൾക്ക് ആവശ്യമാണെന്ന് ബോധ്യമായപ്പോൾ നഗരസഭ നിരോധനം അതോടെ പിൻവലിച്ചു. മാത്രമല്ല, 'ലാ ടൊമാറ്റിന' സംഘടിപ്പിക്കാൻ നഗരസഭ കൗൺസിൽ തന്നെ മുൻ കയ്യെടുത്തു.

അടിമുടി തക്കാളിയിൽ കുളിക്കാൻ ഒരുത്സവം!
ഭരണകൂടം വേട്ടയാടിയ  മാധ്യമ പ്രവർത്തകർ

2020-ല്‍ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ്  കോവിഡ് പൊട്ടിപ്പടർന്നത്. അതോടെ തക്കാളിയേറിന്റെ വജ്ര ജൂബിലി ആഘോഷം ഉപേക്ഷിക്കണ്ടി വന്നു. 1951 ൽ നിരോധനം എർപ്പെടുത്തിയത് ഒഴിച്ചാൽ, ആദ്യമായിട്ടായിരുന്നു 2020-ൽ നടക്കാതെ പോയത്. 2021-ലും കോവിഡ് കാരണം ആഘോഷം നടത്താനായില്ല. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2022 ഓഗസ്റ്റിൽ വീണ്ടും നടന്നപ്പോള്‍ ഏകദേശം 20,000 ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കാനായി വിവിധ രാജ്യങ്ങളില്‍ നിന്നായി എത്തി ചേർന്നത് എന്നത് ഇതിന്റെ ജനപ്രീതി വിളിച്ചറിയിക്കുന്നു. 

നന്നായി പഴുത്ത തക്കാളി ചെറുതായി ഞെക്കി ചതച്ച ശേഷം മാത്രമേ എറിയാവൂ എന്നാണു നിയമം. ഏറുകൊള്ളുന്നവർക്ക് വേദനിക്കാതിരിക്കാനാണിത്.

തക്കാളിയുത്സവത്തിൽ പങ്കെടുക്കുന്നവർ ലക്ഷക്കണക്കിന് തക്കാളികളാണ് പരസ്പരം വലിച്ചെറിയുക. പങ്കെടുക്കുന്നവർ  അടിമുടി തക്കാളിയിൽ കുളിക്കുന്ന ഈ ഉത്സവം അവസാനിക്കുമ്പോൾ ബുന്യോളിലെ തെരുവുകളെല്ലാം തക്കാളിനീരിൽ ചുവന്ന് തുടുക്കും. ഓഗസ്റ്റ് മാസത്തിലെ അവസാനത്തെ ബുധനാഴ്ച രാവിലെ 11 മണി മുതല്‍ രണ്ട് മണിക്കൂർ  നീണ്ടുനില്‍ക്കുന്നതാണ് ആഘോഷം. ബുന്യോൾ പട്ടണത്തിന് പുറത്ത് കാറുകൾ പാർക്ക് ചെയ്ത് പതിനായിരങ്ങൾ തക്കാളിയേറ് നടക്കുന്ന നഗരമധ്യത്തിലെ മൈതാനത്ത് എത്തുന്നു. പ്രത്യേക പാചക മത്സരം, വെടിക്കെട്ടുകള്‍ എന്നിവയും ലാ ടൊമാറ്റോയുടെ മുന്നോടിയായിട്ടുണ്ട്. ഇതിന് പുറമെ വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. .

അടിമുടി തക്കാളിയിൽ കുളിക്കാൻ ഒരുത്സവം!
നമുക്ക് ജാതിയില്ല; പക്ഷേ, മലയാള സിനിമയ്ക്കുണ്ട്

പരിപാടിയില്‍ പങ്കെടുക്കാന്‍ വന്‍തോതില്‍ ആളുകളെത്താന്‍ തുടങ്ങിയതോടെ 2013 മുതല്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിച്ചിട്ടുണ്ട്. ലാ ടൊമാറ്റിന ഔദ്യോഗിക വെബ് സൈറ്റിലൂടെ ടിക്കറ്റുകൾ വാങ്ങാം; 12 യൂറോ (1073 ഇന്ത്യൻ  രൂപ) ആണ് ഒരു ടിക്കറ്റിന് വില. പ്രവേശനത്തിന് മാത്രമല്ല ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന മറ്റ് പാര്‍ട്ടികള്‍ക്കും ടിക്കറ്റുണ്ട്. ലാ ടൊമാറ്റിന സ്പെയിനിലെ പ്രധാന ടൂറിസം വരുമാനമായതോടെ. 2002-ല്‍ ഇതിനെ സ്പാനിഷ് സർക്കാർ അന്താരാഷ്ട്ര ടൂറിസം ആഘോഷത്തിന്റെ ഭാഗമാക്കി. 1940 ൽ ആരംഭിച്ച ഈ തക്കാളി മഹാമഹത്തിൽ ഒരിക്കൽ പോലും  ഇന്ന് വരെ അനിഷ്ട സംഭവങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലായെന്ന് ബുന്യോൾ നഗരവാസികൾ അഭിമാനപൂർവം പറയുന്നു

ഉത്സവ മൈതാനത്തിന്റെ ഒത്ത നടുക്ക് സ്ഥാപിച്ച ഒരു കൊടിമരത്തിൽ ഏറ്റവും മുകളിൽ പൊരിച്ച പന്നിയിറച്ചി കെട്ടിതൂക്കിയിരിക്കും. കൊടിമരത്തിൽ കയറി ഇത് തട്ടിയെടുക്കണം. അത് എളുപ്പമല്ല. കൊടിമരത്തിൽ തേച്ച് പിടിപ്പിച്ച മെഴുകും എണ്ണയും സോപ്പും കാരണം കേറുന്നവർ  വഴുതി താഴെയെത്തും. നൂറുകണക്കിനാളുകൾ ഇതിന് ശ്രമിച്ച് താഴെ വീഴും. കുറെ കഴിയുമ്പോൾ കൊടിമരത്തിലെ വഴുക്കൽ കുറയുമ്പോൾ ഏതെങ്കിലും ഒരു ഭാഗ്യവാൻ കയറി  ഇത് കൈക്കലാക്കും. അതോടെ ഒരു വെടി പൊട്ടും. ഉത്സവം ആരംഭിക്കുന്നു. തക്കാളികൾ നിറച്ച ട്രക്കുകൾ മൈതാനത്ത് വന്ന് ജനമധ്യത്തിലേക്ക് തക്കാളികൾ ചൊരിയും ചില്ലറയല്ല, 120 ടൺ തക്കാളികൾ. മൈതാനത്തുള്ള എകദേശം 22,000 പേരോളം വരുന്ന പോരാളികൾ തക്കാളിയേറ് ആരംഭിക്കുന്നു. നന്നായി പഴുത്ത തക്കാളി ചെറുതായി ഞെക്കി ചതച്ച ശേഷം മാത്രമേ എറിയാവൂ എന്നാണു നിയമം. ഏറുകൊള്ളുന്നവർക്ക് വേദനിക്കാതിരിക്കാനാണിത്.

ആഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് നേരെ വസ്ത്രങ്ങള്‍ വലിച്ചെറിയാനോ മറ്റുള്ളവരുടെ വസ്ത്രങ്ങള്‍ കീറാനോ പാടില്ലെന്നും നിബന്ധനകളില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ ബാഗോ മറ്റോ കൊണ്ടുവരാനോ കുട്ടികളെ ആഘോഷത്തിന് കൊണ്ടുവരാനോ പാടില്ലെന്നും നിബന്ധനകള്‍ വ്യക്തമാക്കുന്നു

ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന തക്കാളിയേറിൽ പങ്കെടുക്കുന്നവർ ലക്ഷക്കണക്കിന് തക്കാളികളാണ് പരസ്പരം വലിച്ചെറിയുക. പങ്കെടുക്കുന്നവരെ അടിമുടി തക്കാളിയിൽ കുളിപ്പിക്കുന്ന ഈ ഉത്സവം അവസാനിക്കുമ്പോൾ ബുന്യോളിലെ തെരുവുകൾ തക്കാളിച്ചാറിൽ മുങ്ങും. സമീപത്തെ കെട്ടിടങ്ങളിലെല്ലാം തക്കാളി ശോഭ തെളിഞ്ഞ് കാണാം. ഒരു മണിക്കൂറിന് ശേഷം ഒരു വെടി കൂടെ മുഴങ്ങുന്നതോടെ 'ലാ 'ടൊമാറ്റിനോ' അവസാനിക്കുന്നു.

വ്യക്തമായ നിയമങ്ങൾ ഇതിനുണ്ട്. ഒന്നാമതായി തക്കാളി മാത്രമെ എറിയാൻ പാടുള്ളൂ. മറ്റൊരു വസ്തുകൊണ്ടും ആളുകളെ എറിയാന്‍ പാടില്ല. എറിഞ്ഞാൽ ഗുരുതരമായ നിയമ ലംഘനമാവും. ട്രക്കില്‍ പ്രത്യേകമായെത്തി കൃത്യമായ ദൂരം പാലിച്ചായിരിക്കണം എറിയേണ്ടത്. കെട്ടിടങ്ങള്‍ക്ക് മുകളിലേക്കോ മറ്റോ നേരിട്ട് എറിയാനും പാടില്ല. അപകടം സംഭവിക്കാതിരിക്കാന്‍ ഉടച്ച തക്കാളിയായിരിക്കണം എറിയേണ്ടത്. ആഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് നേരെ വസ്ത്രങ്ങള്‍ വലിച്ചെറിയാനോ മറ്റുള്ളവരുടെ വസ്ത്രങ്ങള്‍ കീറാനോ പാടില്ലെന്നും നിബന്ധനകളില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ ബാഗോ മറ്റോ കൊണ്ടുവരാനോ കുട്ടികളെ ആഘോഷത്തിന് കൊണ്ടുവരാനോ പാടില്ലെന്നും നിബന്ധനകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം ലാ ടൊമാറ്റിനയുടെ ആഘോഷ പടങ്ങൾ  കണ്ടത് തക്കാളി ക്ഷാമമുള്ള രാജ്യത്തെ ജനങ്ങളെ വേദനിപ്പിച്ചു എന്ന്  ചില റിപ്പോർട്ടുകൾ വന്നു

ഏത് സംഗതിക്കുമുണ്ടാവുമല്ലോ വിമർശനം. ഇതിനുമുണ്ടായി അങ്ങനെയൊന്ന്. ഏകദേശം 150,000 തക്കാളികൾ പാഴാകുന്ന (അതായത് 40 മെട്രിക് ടൺ)  ഒരു മണിക്കൂർ നീണ്ട യുദ്ധം ബ്യൂനോളിലെ തെരുവുകളെ തക്കാളി നദികളാക്കി മാറ്റുന്നു. എന്നാൽ, ലാ ടോമാറ്റിന എന്ന ഉത്സവത്തിൽ നൈജീരിയക്കാർ അതൃപ്തരാണ്, കാരണം കഴിഞ്ഞ വർഷം ആ രാജ്യത്തെ തക്കാളി വിളകളെല്ലാം 'ട്യൂട്ട അബ്‌സലൂട്ട' എന്ന  നിശാശലഭത്താൽ നശിച്ചു. ഇത്  നൈജീരിയയിൽ ഭക്ഷണത്തിന്റെ വില കുതിച്ചുയരാൻ കാരണമായി. കഴിഞ്ഞ വർഷം ലാ ടൊമാറ്റിനയുടെ ആഘോഷ പടങ്ങൾ  കണ്ടത് തക്കാളി ക്ഷാമമുള്ള രാജ്യത്തെ ജനങ്ങളെ വേദനിപ്പിച്ചു എന്ന്  ചില റിപ്പോർട്ടുകൾ വന്നു.

അടിമുടി തക്കാളിയിൽ കുളിക്കാൻ ഒരുത്സവം!
അവാര്‍ഡ് കിട്ടിയ എത്ര സിനിമയേയും ജേതാക്കളെയും കാലത്തെ അതിജീവിച്ച് പ്രേക്ഷകര്‍ ഓര്‍മിക്കും

തക്കാളി കയറ്റിയ ട്രക്കുകൾ നഗരത്തിൽ കൊണ്ടു വരുന്നു.  ഉത്സവം കാണാനെത്തുന്നവർക്ക് ഇത് കേവലം കുഴപ്പവും നിരുപദ്രവകരവുമായ വിനോദമാണ്, എന്നാൽ ആഘോഷത്തിന്റെ പേരിൽ  വൻതോതിലുള്ള ഭക്ഷണം പാഴാക്കലാണ് ഇതെന്ന്  ചിലർ  വിമർശിക്കുന്നു. ലാ ടൊമാറ്റിനയ്ക്ക് ഉപയോഗിക്കുന്ന തക്കാളി മറ്റൊന്നിനും ഉപയോഗിക്കാൻ പറ്റില്ലെന്നാണ് വലൻസിയയിലെ ആളുകൾ പറയുന്നത്.  അവ പെട്ടെന്ന് ചീഞ്ഞഴുകാൻ തുടങ്ങുക മാത്രമല്ല, സ്‌പെയിനിലെ വിദൂര മേഖലയിൽ നിന്ന് വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ഈ പ്രത്യേക തക്കാളികൾ  കഴിക്കാൻ പറ്റാത്ത തരത്തിൽ നിലവാരം കുറഞ്ഞവയുമാണത്രെ

2011 ൽ ഇന്ത്യയിൽ ഈ തക്കാളിയേറ് സംഘടിപ്പിക്കാൻ ബാഗ്ലൂരിലെ ഒരു സ്വകാര്യ സ്ഥാപനം ശ്രമിച്ചു. ആദ്യം ബാഗ്ലൂരിലും അത് വിജയിച്ചാൽ ഡൽഹിയിലുമാണ് നടത്താൻ പദ്ധതിയിട്ടത്

ലാ ടൊമാറ്റിന നടന്നാലും  ഇല്ലെങ്കിലും നൈജീരിയയിൽ ഇതുപോലുള്ള ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന് ബുന്യോളിന്റെ മേയർ റാഫ പെരെസ് ഗിൽ പറയുന്നു. “നിങ്ങൾ സ്പെയിനിലെ ചവറ്റുകുട്ടകൾ നോക്കുകയാണെങ്കിൽ, ലാ ടൊമാറ്റിനയിൽ ഉപയോഗിക്കുന്ന തക്കാളിയേക്കാൾ കൂടുതൽ മാലിന്യങ്ങൾ ദിവസവും വലിച്ചെറിയപ്പെടുന്നു,” വിമർശനത്തിനെതിരെ പ്രതികരിച്ച് മേയർ  ബിബിസിയോട് പറഞ്ഞു. 

2011 ൽ ഇന്ത്യയിൽ ഈ തക്കാളിയേറ് സംഘടിപ്പിക്കാൻ ബാഗ്ലൂരിലെ ഒരു സ്വകാര്യ സ്ഥാപനം ശ്രമിച്ചു. ആദ്യം ബാഗ്ലൂരിലും അത് വിജയിച്ചാൽ ഡൽഹിയിലുമാണ് നടത്താൻ പദ്ധതിയിട്ടത്. എന്നാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തക്കാളിയുൽപാദിപ്പിക്കുന്ന കോലാർ ജില്ലയിലെ തക്കാളി കർഷകരും പരിസ്ഥിതി പ്രവർത്തകരും എൻജിഒ പ്രതിനിധികളും അടങ്ങുന്ന സംഘം അന്നത്തെ കർണാടക മുഖ്യമന്ത്രി  സദാനന്ദ ഗൗഡയെ കണ്ട് ഇതിന്  അനുവാദം നൽകരുതെന്ന് നിവേദനം നൽകി. "പരസ്പരം തമാശയ്ക്ക് എറിയുന്നതും കർഷകർ കഠിനാധ്വാനത്തിലൂടെ കൃഷി ചെയ്യുന്ന തക്കാളിയെ  വിദേശ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന 'ലാ ടൊമാറ്റിന' ഉത്സവത്തിന്റെ പേരിൽ പാഴാക്കാൻ അനുമതി നൽകരുത്,” നിവേദന സംഘം അഭ്യർഥിച്ചു.

കുറഞ്ഞത് 5,000 പേരെങ്കിലും ഫെസ്റ്റിവലിൽ പങ്കെടുക്കുമെന്നും പ്രതീക്ഷിക്കുന്നതായും ഓരോത്തരും  80-100 തക്കാളികൾ എറിഞ്ഞാൽ ഏതാണ്ട് അഞ്ച് ലക്ഷം തക്കാളി പാഴാകുമെന്നും പ്രതിനിധി സംഘത്തിന്റെ തലവൻ  ബിഎൻ വിജയ് കുമാർ മുഖ്യമന്ത്രിയോട് പറഞ്ഞു. പ്രതിനിധി സംഘത്തിന്റെ ആശങ്കകളോട് ഉടൻ തന്നെ മുഖ്യമന്ത്രി പ്രതികരിച്ചു; പരിപാടി റദ്ദാക്കാൻ നടപടിയെടുക്കാൻ ഉത്തരവിട്ടുകൊണ്ട് പോലീസ് മേധാവികൾക്ക് നിർദേശം നൽകി. അങ്ങനെ ഇന്ത്യൻ തക്കാളിയേറ് ഉത്സവത്തിന് അകാല അന്ത്യമായി

logo
The Fourth
www.thefourthnews.in