'സുനോ സുനോ ഏ   ദുനിയാവാലോ...' റഫിയുടെ ശബ്ദം അനശ്വരമാക്കിയ ഗാന്ധിജിയുടെ ഐതിഹാസിക ജീവിതം

'സുനോ സുനോ ഏ ദുനിയാവാലോ...' റഫിയുടെ ശബ്ദം അനശ്വരമാക്കിയ ഗാന്ധിജിയുടെ ഐതിഹാസിക ജീവിതം

റഫി പാടി അനശ്വരമാക്കിയ ഗാന്ധിയെക്കുറിച്ചുള്ള 'സുനോ സുനോ ഏ ദുനിയാവാലോ' ഗാനവും അതിന്‍റെ സൃഷ്ടാക്കളെയും കുറിച്ച് രവി മേനോന്‍

ഏഴരപ്പതിറ്റാണ്ട് മുൻപൊരു ജനുവരി 30ന് ഡൽഹിയിലെ ബിർളാ ഹൗസ് പരിസരത്ത് മഹാത്മാ ഗാന്ധി വെടിയേറ്റുവീണ സന്ധ്യയിൽ കവിയും ഗാനരചയിതാവുമായ രജീന്ദർ കിഷൻ എഴുതി: ''ഏക് നയീ ആവാസ് ജോ ആയീ ശുരൂ ഹുയീ ഏക് നയീ ലഡായീ, ഗൂഞ്ജാ ഫിർ ബാപ്പു കാ നാരാ ചോഡോ ഹിന്ദുസ്ഥാൻ ഹമാരാ ചോഡോ ഹിന്ദുസ്ഥാൻ ഹമാരാ...'' ഇന്ത്യൻ സിനിമയിലെ ഏറ്റവുമാദ്യത്തെ സംഗീത സംവിധായക സഖ്യമായ ഹുസൻലാൽ- ഭഗത്റാം സഹോദരർ ആ വരികൾക്ക് ഈണം പകർന്നു. മുഹമ്മദ് റഫി എന്ന യുവ സംഗീത ഇതിഹാസം അതിന് ശബ്ദച്ചിറകുകൾ നൽകി.

''സുനോ സുനോ ഏ ദുനിയാവാലോ ബാപ്പു കി അമർ കഹാനി'' എന്ന് തുടങ്ങുന്ന ആ വിഖ്യാത ഗാനത്തിൽ ഗാന്ധിജിയുടെ ഐതിഹാസിക ജീവിതമുണ്ട്. പോർബന്ദറിലെ ജനനം മുതൽ പ്രാർഥനായോഗത്തിലെ അഭിശപ്തനിമിഷങ്ങൾ വരെ നീണ്ട ചരിത്രപ്രസിദ്ധമായ ജീവിതകഥയുടെ കാവ്യാവിഷ്‌കാരം. 12 മിനുറ്റ് ദൈർഘ്യമുള്ള ആ ഗാനമാവണം രാഷ്ട്രപിതാവിനെക്കുറിച്ചുള്ള എക്കാലത്തെയും പ്രശസ്തമായ സംഗീത സൃഷ്ടി. ഗാന്ധിജി മരിച്ചുവീണ് 24 മണിക്കൂർ തികയും മുൻപ് രജീന്ദർ കിഷൻ എഴുതി പൂർത്തിയാക്കിയതാണ് ആ വരികൾ. ഗാന്ധിയുഗത്തിന്റെ സമസ്ത ഘട്ടങ്ങളും വഴിത്തിരിവുകളും സ്പർശിച്ചുപോകുന്നു കിഷന്റെ രചന.

'സുനോ സുനോ ഏ   ദുനിയാവാലോ...' റഫിയുടെ ശബ്ദം അനശ്വരമാക്കിയ ഗാന്ധിജിയുടെ ഐതിഹാസിക ജീവിതം
ഒഎൻവി എഴുതി, സേഥ് ഹൃദയം പകർന്നു... 'ആരണ്യകം' മലയാളത്തിന് നല്‍കിയ മാന്ത്രിക സംഗീതം

ഗാനം റെക്കോർഡ് ചെയ്യാൻ തീരുമാനിച്ചപ്പോൾ സംഗീത സംവിധായകരായ ഹുസൻലാൽ-ഭഗത്റാം ഗായകനായി തിരഞ്ഞെടുത്തത് അന്ന് 24 വയസ് മാത്രമുണ്ടായിരുന്ന തുടക്കക്കാരനെ. സിനിമയിൽ ശ്രദ്ധേയനായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ മുഹമ്മദ് റഫി. പാട്ടിന്റെ വരികളിലൂടെ ഒഴുകിപ്പോകെ, മഹാത്മജിയുടെ വലിയൊരു ആരാധകനായിരുന്ന റഫി വികാരാധീനനായി വിതുമ്പിപ്പോയ കഥ പിൽക്കാലത്ത് രജീന്ദർ കിഷൻ തന്നെ ഒരു റേഡിയോ അഭിമുഖത്തിൽ വിവരിച്ചിട്ടുണ്ട്. മഹാത്മജിയുടെ അന്ത്യനിമിഷങ്ങൾ വിവരിക്കുന്ന അവസാന ചരണം കേൾക്കുമ്പോൾ കിഷന്റെ വാക്കുകൾ എത്ര സത്യസന്ധമായിരുന്നുവെന്ന് തിരിച്ചറിയുന്നു നാം.

''സുനോ സുനോ ഏ ദുനിയാവാലോ ബാപ്പു കി അമർ കഹാനി'' എന്ന് തുടങ്ങുന്ന ആ വിഖ്യാത ഗാനത്തിൽ ഗാന്ധിജിയുടെ ഐതിഹാസിക ജീവിതമുണ്ട്. പോർബന്ദറിലെ ജനനം മുതൽ പ്രാർഥനായോഗത്തിലെ അഭിശപ്തനിമിഷങ്ങൾ വരെ നീണ്ട ചരിത്രപ്രസിദ്ധമായ ജീവിതകഥയുടെ കാവ്യാവിഷ്‌കാരം

റഫിയെ കരയിച്ച ആ ഭാഗം ഇങ്ങനെ: ''തീസ് ജൻവരി ശാം കോ ബാപു ബിർളാ ഘർ സെ ബാഹർ ആയേ/ പ്രാർത്ഥനാ അസ്ഥാൻ കി ജാനിബ് ധീരേ ധീരേ കദം ബഡായെ/ ലേകിൻ ഉസ് ദിൻ ഹോനി അപ്നാ രൂപ് ബദൽകർ ആയീ/ ഔർ അഹിംസാ കെ സീനേ പർ ഹിംസ നേ ഗോലി ബർസായി/ ബാപ്പു നേ കഹാ രാം രാം ഔർ ജഗ് സെ കിയാ കിനാരാ/ രാം കെ മന്ദിർ മേ ജാ പഹൂംചാ ശ്രീ രാം കാ പ്യാരാ....'' ചന്ദ്രനും താരകളും ഉള്ളിടത്തോളം ബാപ്പുവിന്റെ പേരും ജ്വലിച്ചു നിൽക്കുമെന്ന പ്രഖ്യാപനത്തോടെയാണ് പാട്ട് അവസാനിക്കുന്നത്.

മുഹമ്മദ് റഫി
മുഹമ്മദ് റഫി
'സുനോ സുനോ ഏ   ദുനിയാവാലോ...' റഫിയുടെ ശബ്ദം അനശ്വരമാക്കിയ ഗാന്ധിജിയുടെ ഐതിഹാസിക ജീവിതം
ലാലും ശോഭനയും ആ പ്രേമഗാനങ്ങളും
പാട്ട് കേട്ട പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഗാനശില്പികളെ സ്വന്തം വസതിയിലേക്ക് ക്ഷണിച്ചുവരുത്തുക മാത്രമല്ല റഫിയെക്കൊണ്ട് അത് പാടിച്ചുകേൾക്കുകയും ചെയ്തു. നിറകണ്ണുകളോടെയാണ് പണ്ഡിറ്റ്ജി റഫിയുടെ ആലാപനത്തിൽ മുഴുകിയിരുന്നതെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് ഭഗത്‌റാം

ഭജൻ ശൈലിയിൽ മിക്കവാറും ഒരേ താളത്തിൽ, ഒരേ മീറ്ററിലാണ് ഹുസൻലാലും ഭഗത്‌റാമും ഗാനം ചിട്ടപ്പെടുത്തിയതെങ്കിലും റഫിയുടെ ഭാവദീപ്തമായ ആലാപന മികവിന്റെ പിൻബലത്തോടെ ''സുനോ സുനോ ഏ ദുനിയാവാലെ'' എളുപ്പം ജനഹൃദയങ്ങളിൽ ഇടം നേടി. ലക്ഷക്കണക്കിനാണു ഗാനത്തിന്റെ ഗ്രാമഫോൺ റെക്കോർഡ് വിറ്റഴിഞ്ഞത്. പാട്ട് കേട്ട പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു ഗാനശില്പികളെ സ്വന്തം വസതിയിലേക്ക് ക്ഷണിച്ചു വരുത്തുക മാത്രമല്ല റഫിയെക്കൊണ്ട് അത് പാടിച്ചുകേൾക്കുകയും ചെയ്തു. നിറകണ്ണുകളോടെയാണ് പണ്ഡിറ്റ്ജി റഫിയുടെ ആലാപനത്തിൽ മുഴുകിയിരുന്നതെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് ഭഗത്‌റാം. ആ വർഷത്തെ സ്വാതന്ത്ര്യ ദിനച്ചടങ്ങിൽ റഫിക്ക് നെഹ്റു വെള്ളിമെഡൽ സമ്മാനിച്ചതും ഇതേ ഗാനാലാപനത്തിന്റെ പേരിൽ തന്നെ. തീർന്നില്ല, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക്ക് ദിനാഘോഷ വേളയിൽ ലഹരാ തിരംഗ എന്ന ഗാനം പാടാനും റഫിക്ക് അവസരം ലഭിച്ചു.

''സുനോ സുനോ ഏ ദുനിയാവാലോ'' യുടെ ജനപ്രീതിയോട് കിടപിടിക്കുന്ന മറ്റൊരു ദേശഭക്തി ഗാനമേയുള്ളൂ - കവി പ്രദീപിന്റെ വരികളിൽനിന്ന് സി രാമചന്ദ്ര സൃഷ്ടിച്ച ''ഏ മേരെ വതൻ കേ ലോഗോം.'' 1963 ജനുവരി 27 ന് രാഷ്ട്രപതി സർവേപ്പള്ളി രാധാകൃഷ്ണന്റെയും പ്രധാനമന്ത്രി നെഹ്റുവിന്റെയും സാന്നിധ്യത്തിൽ ന്യൂഡൽഹി നാഷണൽ സ്റ്റേഡിയത്തിൽ ലതാ മങ്കേഷ്‌കർ വികാരനിർഭരമായി പാടി അവതരിപ്പിച്ച ഈ ഗാനം നിരവധി വിദ്യാലയങ്ങളിൽ പ്രാർത്ഥനാഗീതമാണ് ഇന്നും.

ഹുസൻലാലും ഭഗത്‌റാമും
ഹുസൻലാലും ഭഗത്‌റാമും
''സുനോ സുനോ യെ ദുനിയാവാലെ'' യുടെ ക്ലാസിക്ക് പരിവേഷത്തിന് ഇന്നുമില്ല മങ്ങൽ. രാഷ്ട്രം ഗാന്ധിവധത്തിന്റെ ആഘാതത്തിൽ ഞെട്ടിത്തരിച്ചുനിൽക്കുമ്പോഴാണ് അത് പുറത്തിറങ്ങിയത് എന്നതാവാം ഒരു കാരണം

ഗാന്ധിജിയെ സ്തുതിച്ചു കൊണ്ട് വേറെയും ഗാനങ്ങൾ പാടിയിട്ടുണ്ട് മുഹമ്മദ് റഫി. 1948 ൽ തന്നെ പുറത്തുവന്ന 'പൂജ്യഗാന്ധിജി' എന്ന സിനിമയിലെ ''സുൻ ലി പുകാർ ജോബാപ്പുജി'' (രചന, സംഗീതം: ഹരീന്ദ്രനാഥ് ചതോപാധ്യായ) ഉദാഹരണം. ഹിന്ദി സിനിമയിലെ മറ്റു പ്രധാന ഗാന്ധി ഗീതങ്ങൾ ഇവയാണ്: സോനാ ചാന്ദി (1948) യിലെ പ്യാരേ ബാപ്പു കേ ചരണോം കി ലേ ലോ കസം ( ലതാ മങ്കേഷ്‌കർ), ഉദ്ധാറിലെ (1949) കഹാ രാം ഹേ രാം (ലത), ജാഗ്രിതി (1954) യിലെ സബർമതി കേ സന്ത് (ആശ ഭോസ്ലെ), മതലബി ദുനിയ (1961) യിലെ മേരെ ബാപ്പു സേ യേ കഹന (തലത്ത് മഹമൂദ്), ബാപ്പു നേ കഹാ ഥാ (1962) യിലെ സത്യമേവ ജയതേ (മന്നാഡേ, ലത), ഭാരത് കെ ശഹീദിലെ (1972) മോഹനദാസ് കരംചന്ദ് ഗാന്ധി പരം പൂജാരി അഹിംസാ കേ (മഹേന്ദ്ര കപൂർ), ഖിഡ്കി (1978) യിലെ ജയ് ബോലോ മഹാത്മാഗാന്ധി കി (സി രാമചന്ദ്ര, ലളിത ദിയൽക്കർ). 2006 ൽ പുറത്തുവന്ന ലഗേ രഹോ മുന്നാഭായിയിൽ ആവണം അവസാനമായി ഈ ജനുസ്സിൽ പെട്ട ഒരു ശ്രദ്ധേയ ഗാനം നാം കേട്ടത് - സോനു നിഗം, ശ്രേയ ഘോഷാൽ തുടങ്ങിയവർ ശബ്ദം പകർന്ന ''ബന്ദേ മേ ഥാ ദം വന്ദേ മാതരം..''

'സുനോ സുനോ ഏ   ദുനിയാവാലോ...' റഫിയുടെ ശബ്ദം അനശ്വരമാക്കിയ ഗാന്ധിജിയുടെ ഐതിഹാസിക ജീവിതം
പൂവച്ചല്‍ ഖാദറിന്റെ 'കുഞ്ചിരാമന്‍' മുതല്‍ റഫീഖ് അഹമ്മദിന്റെ 'നേതാവ്' വരെ; രാഷ്ട്രീയക്കാരെ കുത്തിനോവിച്ച മലയാള ഗാനങ്ങള്‍

എങ്കിലും ''സുനോ സുനോ യെ ദുനിയാവാലെ'' യുടെ ക്ലാസിക്ക് പരിവേഷത്തിന് ഇന്നുമില്ല മങ്ങൽ. രാഷ്ട്രം ഗാന്ധിവധത്തിന്റെ ആഘാതത്തിൽ ഞെട്ടിത്തരിച്ചുനിൽക്കുമ്പോഴാണ് അത് പുറത്തിറങ്ങിയത് എന്നതാവാം ഒരു കാരണം. ഒരു തലമുറ മുഴുവൻ ആവേശപൂർവം ഏറ്റുപാടിയ ആ ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരാരും ഇന്നില്ല. 1950 കളിൽ ഹിന്ദി സിനിമയിലെ തിരക്കേറിയ ഗാനരചയിതാവും (യെ സിന്ദഗി ഉസി കി ഹേ, മൻ ഡോലെ മേരാ തൻ ഡോലെ, ചൽ ഉഡ് ജാ രെ പഞ്ചി, ഹം സെ ആയാ ന ഗയാ...) തിരക്കഥാകൃത്തുമായി പേരെടുത്ത രജീന്ദർ കിഷൻ എഴുപതുകളുടെ തുടക്കത്തോടെ സിനിമയിൽ നിന്ന് മാഞ്ഞു. 1987 ലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

രജീന്ദർ കിഷൻ
രജീന്ദർ കിഷൻ

ഇന്ത്യൻ ചലച്ചിത്രഗാന ചരിത്രത്തിലെ ആദ്യ ഹിറ്റ് കൂട്ടുകെട്ടായ ഹുസൻലാൽ-ഭഗത്റാമിന്റെ തിരോധാനം അധികമാരും അറിഞ്ഞതുപോലുമില്ല. സിനിമാസംഗീതത്തിൽ പുതിയ പ്രവണതകളും സഖ്യങ്ങളും രംഗപ്രവേശം ചെയ്തതോടെ ഇരുവർക്കും അവസരങ്ങൾ കുറഞ്ഞു. സിനിമയുടെ പുറമ്പോക്കിലായി പിന്നീടവരുടെ ഇടം. ന്യൂഡൽഹി പഹാഡ് ഗഞ്ചിലെ ഒരു കുടുസ്സു മുറിയിലാണ് ഹുസൻലാൽ ശിഷ്ടജീവിതം കഴിച്ചുകൂട്ടിയത്. കുട്ടികളെ വയലിൻ പഠിപ്പിച്ചുകിട്ടുന്ന തുകയായിരുന്നു ആകെയുള്ള വരുമാനം. 1968 ഡിസംബറിലെ ഒരു പ്രഭാതത്തിൽ ദൽഹി ഗോൽ മാർക്കറ്റിനു സമീപം ബോധഹീനനായി കിടന്ന ഹുസൻലാലിനെ അതുവഴി വന്നവരാരോ വെല്ലിങ്ടൺ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തും മുൻപ് അദ്ദേഹം മരിച്ചു.

'സുനോ സുനോ ഏ   ദുനിയാവാലോ...' റഫിയുടെ ശബ്ദം അനശ്വരമാക്കിയ ഗാന്ധിജിയുടെ ഐതിഹാസിക ജീവിതം
കുഡ്മളവും കട്ടിയാവും പിന്നെ വന്ദനമാലയും

ഭഗത്‌റാമിന്റെ ഗതിയും വ്യത്യസ്തമായിരുന്നില്ല. പ്രായത്തിലും പ്രതിഭയിലും തന്നേക്കാൾ ഇളയവരായ സംഗീത സംവിധായകരുടെ സഹായിയായും വാദ്യകലാകാരനായും കഴിച്ചുകൂട്ടിയ ഭഗത്റാം 1973 ലാണ് കഥാവശേഷനായത്. രണ്ടും പ്രാദേശിക പത്രങ്ങളുടെ ചരമക്കോളത്തിൽ ഒതുങ്ങിപ്പോയ മരണങ്ങൾ. സിനിമയുടെ തിളക്കം കുറഞ്ഞ മറ്റൊരു വശം. പക്ഷേ ജ്യേഷ്ഠാനുജന്മാർ ചേർന്ന് സൃഷിച്ച ഗാനം ഇന്നും ജീവിക്കുന്നു; ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറവും. ചരിത്രത്തിന്റെ അനിവാര്യമായ ഓർമപ്പെടുത്തൽ പോലെ.

logo
The Fourth
www.thefourthnews.in