അടിയന്തരാവസ്ഥ കാലത്ത് ആര്‍എസ്എസ് എന്ത് ചെയ്യുകയായിരുന്നു? ഇന്ദിരയെ പുകഴ്ത്തി കത്തെഴുതുകയായിരുന്നു സര്‍സംഘചാലക്

അടിയന്തരാവസ്ഥ കാലത്ത് ആര്‍എസ്എസ് എന്ത് ചെയ്യുകയായിരുന്നു? ഇന്ദിരയെ പുകഴ്ത്തി കത്തെഴുതുകയായിരുന്നു സര്‍സംഘചാലക്

ഗാന്ധി വധത്തിന് ശേഷം യാതൊരു പരിഗണനയും കിട്ടാതെ പോയ ആര്‍എസ്എസ്സിന്, ഒരു സ്വീകാര്യത കൈവന്നത് അടിയന്തരാവസ്ഥകാലത്ത് അവര്‍ സ്വീകരിച്ച ജനാധിപത്യത്തിന് വേണ്ടിയുള്ള നിലപാടുകളിലൂടെയാണ്

കഴിഞ്ഞ ദിവസം ദ ഗാര്‍ഡിയന്‍ പത്രത്തിലെ ഒരു വാര്‍ത്ത കൗതുകമുണ്ടാക്കുന്നതായിരുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജനാധിപത്യ രാജ്യം എന്ന് കരുതുന്ന ഇന്ത്യ, ആ പദവി നിലനിര്‍ത്താനുള്ള പി ആര്‍ പ്രവര്‍ത്തനം നടത്തുന്നുവെന്നതായിരുന്നു അത്. ഒരു രാജ്യത്തെ ജനാധിപത്യം എത്രത്തോളം അര്‍ത്ഥവത്താണെന്ന് സൂചിപ്പിക്കുന്ന സൂചികകളിലെല്ലാം ഇന്ത്യയുടെ സ്ഥാനം അതിവേഗത്തില്‍ താഴോട്ട് പോകുകയാണ്. അത് ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കുന്നു. അതിന് തടയിടാന്‍ സൂചികകള്‍ തയ്യാറാക്കുന്ന അന്തരാഷ്ട്ര ഏജന്‍സികളുമായി അധികൃതര്‍ ചര്‍ച്ച നടത്തുന്നുവെന്നതാണ് വാര്‍ത്ത.

ജനാധിപത്യ സൂചിക തയ്യാറാക്കുന്ന ഇക്കോണമിക്ക് ഇന്റലിജന്‍സ് 2020 ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം
 ഇന്ത്യയെ ' തകരാറുള്ള ജനാധിപത്യ'രാജ്യമായിട്ടായിരുന്നു ചിത്രീകരിച്ചിരുന്നത്. ഇത് ഇപ്പോള്‍ പറയാന്‍ കാരണം അടിയന്തരാവസ്ഥകാലത്ത് ഇന്ദിരാഗാന്ധിയും ഇത്തരമൊരു പബ്ലിക്ക് റിലേഷന്‍സ് എക്‌സര്‍സൈസ് ലോക രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയിരുന്നുവെന്ന കാര്യം ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ്. എന്നാല്‍ അടിയന്തരാവസ്ഥ കാലത്ത് വിദേശരാജ്യങ്ങളെ 'കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍' ഇന്ദിരാഗാന്ധി  ശ്രമിച്ചതുപോലെ, പ്രതിപക്ഷവും അന്ന് വിദേശത്തുള്ള ഇന്ത്യന്‍ വംശജരോട് രാജ്യത്ത് ജനാധിപത്യം അട്ടിമറിക്കപ്പെട്ടതിനെക്കുറിച്ചും അതിനെതിരെ നില്‍ക്കേണ്ടതിനെക്കുറിച്ചും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അന്ന് അത്തരം ശ്രമങ്ങള്‍ നടത്തിയ നേതാവാണ് പിന്നീട് ബിജെപിയിലെത്തിയ ഡോ. സുബ്രഹ്‌മണ്യൻ സ്വാമി.
അദ്ദേഹം അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനിടെ പറഞ്ഞ ഒരു കാര്യം, പ്രശസ്ത രാഷ്ട്ര മീമാംസകനായ ക്രിസ്റ്റഫര്‍ ജെഫെര്‍ലോട്ട്, തന്റെ  ഇന്ത്യാസ് ഫസ്റ്റ് ഡിക്റ്റേറ്റർഷിപ്പ്- എമര്‍ജന്‍സി 1975-77 എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നുണ്ട്.  അദ്ദേഹം സുബ്രഹ്ണ്യൻ സ്വാമി അന്ന് എ ബി വാജ്‌പേയിയെക്കുറിച്ച് പറഞ്ഞ ഒരു കാര്യം പുസ്തകത്തില്‍ ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്. ആര്‍  എസ് എസ് അടിയന്തരാവസ്ഥയോട് യഥാര്‍ത്ഥത്തില്‍ എടുത്ത സമീപനം എന്തായിരുന്നുവെന്നതിന്റെ സൂചന അതില്‍  കിട്ടും.
'അടല്‍ ബിഹാരി വാജ്‌പേയിയും ഇന്ദിരാ ഗാന്ധിയ്ക്ക് മാപ്പപേക്ഷകള്‍ അയച്ചിരുന്നു. അത് അവര്‍ ഉള്‍ക്കൊള്ളുകയും ചെയ്തു. 20- മാസത്തെ അടിയന്തരവാസ്ഥ കാലത്ത് ഏറിയ ദിവസവും വാജ്‌പേയി പരോളില്‍ ആയിരുന്നു. സര്‍ക്കാരിനെതിരായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവില്ലെന്ന ഉറപ്പിലായിരുന്നു  അത്'.

അടിയന്തരാവസ്ഥ കാലത്ത് ആര്‍എസ്എസ് എന്ത് ചെയ്യുകയായിരുന്നു? ഇന്ദിരയെ പുകഴ്ത്തി കത്തെഴുതുകയായിരുന്നു സര്‍സംഘചാലക്
'ഇനിയൊരിക്കലും ഇന്ത്യയിൽ ജനാധിപത്യ സംവിധാനം ഉണ്ടാകുമെന്ന് കരുതിയില്ല'; അടിയന്തരാവസ്ഥക്കാലം ഓർത്തെടുത്ത് കെ അജിത

അടിയന്തരാവസ്ഥയ്‌ക്കെതിരെ വലിയ പോരാട്ടം നടത്തിയവര്‍ എന്നാണ് ശത്രുക്കള്‍ പോലും ആര്‍ എസ് എസ്സിനെക്കുറിച്ച് പലപ്പോഴും പറയാറുള്ളത്. യഥാര്‍ത്ഥത്തില്‍ ആര്‍ എസ് എസ്സ് എന്ത് നിലപാടാണ്  അടിയന്തരാവസ്ഥ കാലത്ത് സ്വീകരിച്ചത് ? ഇരയ്‌ക്കൊപ്പം ഓടുകയും  വേട്ടക്കാരനൊപ്പം ചാടുകയും ചെയ്യുകയായിരുന്നുവോ ? ഗാന്ധി വധത്തിന് ശേഷം യാതൊരു പരിഗണനയും കിട്ടാതെ പോയ ആര്‍ എസ് എസ്സിന്, ഒരു സ്വീകാര്യത കൈവന്നത് അടിയന്തരാവസ്ഥകാലത്ത് അവര്‍ സ്വീകരിച്ച ജനാധിപത്യത്തിന് വേണ്ടിയുള്ള നിലപാടുകളിലൂടെയാണെന്ന വിലയിരുത്തലും വ്യാപകമായി ഉണ്ട്. ഇതൊക്കെ  ശരിയുമാണ്.

ആര്‍എസ്എസ് ജനാധിപത്യത്തിന് വേണ്ടി, അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന തോന്നലുണ്ടാക്കുകയും അതേ സമയം ഇന്ദിരാഗാന്ധിയോട് മാപ്പിരിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ്  അവരുടെ നേതാക്കള്‍ തന്നെ എഴുതിയ കത്തുകളും പ്രവര്‍ത്തനങ്ങളും വ്യക്തമാക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ആര്‍ എസ് എസ്സ് എന്ത് നിലപാടാണ്  അടിയന്തരാവസ്ഥ കാലത്ത് സ്വീകരിച്ചത് ? ഇരയ്‌ക്കൊപ്പം ഓടുകയും  വേട്ടക്കാരനൊപ്പം ചാടുകയും ചെയ്യുകയായിരുന്നുവോ ?

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മുൻപ് ആര്‍ എസ് എസ്സിന് മാത്രം 8,500 ശാഖകള്‍ ഉണ്ടായിരുന്നതായാണ് ക്രിസ്റ്റഫര്‍ ജാഫര്‍ലറ്റ് പറയുന്നത്. ഒരോ ശാഖയിലും 50 മുതല്‍ 100 വരെ അംഗങ്ങളും. ഇതിന് പുറമെ 12 ലക്ഷം അംഗങ്ങള്‍ അന്ന് ബിഎംഎസ്സിനുണ്ടായിരുന്നു. 1,70,000 വിദ്യാര്‍ത്ഥികള്‍ എബിവിപിയുടെയും ഭാഗമായിരുന്നു. ജെ പിയുടെ പ്രസ്ഥാനവുമായി വലിയ ബന്ധവും ആര്‍എസ്എസ് സ്ഥാപിച്ചെടുത്തിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് ലോക സംഘര്‍ഷ് സമിതി രൂപികരിച്ചപ്പോള്‍ ആര്‍ എസ് എസ്സിന്റെ നാനാ ദേശ്മുഖ് അതിന്റെ സെക്രട്ടറിയായി. അതുകൊണ്ട് തന്നെ അടിയന്തരവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അറസ്റ്റിലായവരില്‍ ഒരു വലിയ വിഭാഗം ആര്‍ എസ്എസ്സുകാരുമുണ്ടായിരുന്നു.  

നാനാ ദേശ്മുഖ്
നാനാ ദേശ്മുഖ്

അടിയന്തരാവസ്ഥ വലിയ സാധ്യതയാണെന്ന് മനസ്സിലാക്കിയെങ്കിലും ജയില്‍ മോചിതരായ പല ആര്‍ എസ് എസ്സുകാരും കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് കൂറുമാറുന്നതിനും ഈ കാലയളവ് സാക്ഷിയായി

സര്‍സംഘചാലക് പിന്നീട് സര്‍ക്കാരിനോട് കൂടുതല്‍ അടുക്കുന്ന സമീപനമണ് സ്വീകരിച്ചത്. 1975 ഓഗസ്റ്റ് 22 -ാം തീയതി ദേവറസ് പ്രധാനമന്ത്രിയ്ക്ക് ഒരു കത്തെഴുതി. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി.' രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാവുന്ന ഒരു പ്രവര്‍ത്തനത്തിലും സംഘ് ഏര്‍പ്പെട്ടിട്ടില്ല. രാജ്യത്തെ ഹിന്ദുക്കളെ സംഘടിപ്പിക്കുക മാത്രമാണ് സംഘിന്റെ ലക്ഷ്യം. ആര്‍ എസ് എസ്സിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.

അടിയന്തരവസ്ഥ വലിയ സാധ്യതയാണെന്ന് മനസ്സിലാക്കിയെങ്കിലും ജയില്‍ മോചിതരായ പല ആര്‍ എസ് എസ്സുകാരും കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് കൂറുമാറുന്നതിനും ഈ കാലയളവ് സാക്ഷിയായി. അതായത് 1976 ജൂണ്‍ 25 ഉത്തര്‍ പ്രദേശിലെ ജനസംഘ്, സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാരിനെതിരായ  ഒരു പ്രവര്‍ത്തനത്തിലും പങ്കാളികളാവില്ലെന്ന് അവര്‍ ഉറപ്പുനല്‍കി. ഉത്തര്‍പ്രദേശില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും 34 ജനസംഘം എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. അതായത് ഒട്ടേറെ പ്രവര്‍ത്തകര്‍ ജയിലില്‍ കിടക്കുമ്പോഴും ആര്‍എസ്എസ്സിനും ജനസംഘിനും അടിയന്തരാവസ്ഥ എതിര്‍ത്ത് തോല്‍പ്പിക്കേണ്ട ഒരു സംവിധാനമായി തോന്നിയിരുന്നില്ല. അടിയന്തരാവസ്ഥ പ്രഖ്യാപനം വന്ന ഉടന്‍ തന്നെ, അതായത് 1975 ജൂണ്‍ 27 ന് ആര്‍ എസ് എസ്സിന്റെ സര്‍സംഘചാലക് ആയിരുന്ന ബാലാസാഹേബ് ദേവറസ് സംഘ് പ്രവര്‍ത്തകര്‍ക്ക് എഴുതിയ കത്തില്‍ പറഞ്ഞത്, സര്‍കാര്യവാഹ് ആയി നിയമിതനായ മാധവ് റാവും മുലേയ് യുടെ നിര്‍ദേശത്തിനനുസരിച്ച് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നാണ് നിര്‍ദേശിച്ചത്.

അറസ്റ്റിലായ സര്‍സംഘചാലക് പിന്നീട് സര്‍ക്കാരിനോട് കൂടുതല്‍ അടുക്കുന്ന സമീപനമണ് സ്വീകരിച്ചത്. ദേവറസ് 1975 ഓഗസ്റ്റ് 22-ാം തീയതി പ്രധാനമന്ത്രിക്ക് ഒരു കത്തെഴുതി. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി.' രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാവുന്ന ഒരു പ്രവര്‍ത്തനത്തിലും സംഘ് ഏര്‍പ്പെട്ടിട്ടില്ല. രാജ്യത്തെ ഹിന്ദുക്കളെ സംഘടിപ്പിക്കുക മാത്രമാണ് സംഘിന്റെ ലക്ഷ്യം. ആര്‍ എസ് എസ്സിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.'  എന്നാല്‍ പൂനെ യര്‍വാദ ജയിലില്‍നിന്ന് അയച്ച ഈ കത്തിന് മറുപടിയൊന്നും ഉണ്ടായില്ല, ( എ ജി നൂറാനി- ആര്‍ എസ് എസ് ,എ മെനസ്  ടു ഇന്ത്യ). ദേവറസിന് പുറമെ ആര്‍ എസ് എസ്സിന്റെ മഹാരാഷ്ട്രയിലെ ' പ്രധാന സംഘാടകനായ' അഭിഭാഷകന്‍ വി എന്‍ ബിഡെയും  അതുപോലെ ഡല്‍ഹി മേയറായിരുന്ന ഹന്‍സ് രാജ് ഗുപ്തയും ഇത്തരത്തില്‍ കത്തുകള്‍ എഴുതി. ബന്ധപ്പെട്ട മുഖ്യമന്ത്രിയ്ക്കായിരുന്നു ഇവരുടെ എഴുത്ത്.

അടിയന്തരാവസ്ഥ കാലത്ത് ആര്‍എസ്എസ് എന്ത് ചെയ്യുകയായിരുന്നു? ഇന്ദിരയെ പുകഴ്ത്തി കത്തെഴുതുകയായിരുന്നു സര്‍സംഘചാലക്
അടിയന്തരാവസ്ഥയെന്നാല്‍ അതിന്റെ ആദ്യ രണ്ടക്ഷരമെന്ന് തിരിച്ചറിഞ്ഞ നാളുകൾ
ബിജെപിയുടെ ലോക് സംഘര്‍ഷ് സമിതിയില്‍ ആര്‍എസ്എസ് നേതാക്കള്‍ വളരെ പ്രധാനപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കുമ്പോഴാണ് ഒരേ സമയം ആ പ്രസ്ഥാനത്തെ വഞ്ചിച്ചുകൊണ്ട്, തങ്ങളെ ജയിലില്‍ നിന്നിറക്കാന്‍ സര്‍സംഘചാലക് തന്നെ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.'ആര്‍ എസ് എസ്സിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കുകയും തടവിലുള്ളവരെ വിട്ടയക്കുകയും ചെയ്താല്‍ രാഷ്ട്ര പുരോഗതിക്ക് വേണ്ടിയുള്ള നിസ്വാര്‍ത്ഥ ശ്രമങ്ങളില്‍ അവര്‍ പങ്കാളിയാകുമെന്നും ആര്‍എസ്എസ്  സര്‍വാധികാരി പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ പറയുന്നുണ്ട്. ഇതൊക്കെ ചരിത്ര രേഖകളായി ഉള്ളപ്പോഴാണ് അടിയന്തരവസ്ഥയെ തങ്ങള്‍ എതിര്‍ത്തുവെന്ന ഗീര്‍വാണങ്ങള്‍ സാധാ സംഘപരിവാര്‍ യോദ്ധാവ് മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വരെ പ്രചരിപ്പിക്കുന്നത്.

ആറ് മാസത്തിനിടയില്‍ ആര്‍ എസ് എസ് മേധാവിയും മഹാരാഷ്ട്രയിലെ ' മുഖ്യസംഘാടകനും'  പത്തു കത്തുകള്‍   ആര്‍എസ്എസ്സിന്റെ നിരോധനം നീക്കണമെന്നും ആര്‍എസ്എസ് സര്‍ക്കാരിന് എതിരല്ലെന്നും പറഞ്ഞുകൊണ്ട് എഴുതിയെന്ന് എ ജി നൂറാനി വിശദാംശങ്ങളോടെ മേല്‍ സൂചിപ്പിച്ച ഗ്രന്ഥത്തില്‍ എഴുതുന്നു. ഇതില്‍ ഏറ്റവും സവിശേഷമായത് 1975 നവംബറില്‍ ദേവറസ് എഴുതിയത് തന്നെയാണ്.  അദ്ദേഹം ഇന്ദിരാഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് ഇങ്ങനെ  എഴുതി. ' താങ്കളുടെ തിരഞ്ഞെടുപ്പ് സുപ്രീംകോടതിയിലെ അഞ്ചംഗ ജഡ്ജിമാര്‍ ശരിവച്ചതിനെ ഞാന്‍ അഭിനന്ദിക്കുന്നു.' അതിന് ശേഷം  അദ്ദേഹം ഇങ്ങനെ തുടര്‍ന്നു ' ജയപ്രകാശ് നാരയന്റെ പ്രസ്ഥാനവുമായി സംഘിനെ ബന്ധപ്പെടുത്തികൊണ്ടുള്ള പ്രചാരണം നടക്കുന്നുണ്ട്. ബിഹാറിലെയും ഗുജറാത്തിലെയും പ്രസ്ഥാനങ്ങളുമായും ആര്‍ എസ് എസ്സിനെ ഒരു   കാരണവുമില്ലാതെ ബന്ധപ്പെടുത്തുകയാണ്. ഈ പ്രസ്ഥാനങ്ങളുമായി  സംഘത്തിന് യാതൊരു ബന്ധവുമില്ല'  അതായത് ജെപിയുടെ ലോക് സംഘര്‍ഷ് സമിതിയില്‍ ആര്‍ എസ്  എസ് നേതാക്കള്‍ വളരെ പ്രധാനപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കുമ്പോഴാണ് ഒരേ സമയം ആ പ്രസ്ഥാനത്തെ വഞ്ചിച്ചുകൊണ്ട്, തങ്ങളെ ജയിലില്‍നിന്നിറക്കാന്‍ സര്‍സംഘ് ചാലക് തന്നെ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.'ആര്‍ എസ് എസ്സിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കുകയും തടവിലുള്ളവരെ വിട്ടയക്കുകയും ചെയ്താല്‍ രാഷ്ട്രപുരോഗതിക്ക് വേണ്ടിയുള്ള നിസ്വാര്‍ത്ഥ ശ്രമങ്ങളില്‍ അവര്‍ പങ്കാളിയാകുമെന്നും ആര്‍എസ്എസ്  സര്‍വാധികാരി പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ പറയുന്നുണ്ട്.  ഇതൊക്കെ ചരിത്ര രേഖകളായി ഉള്ളപ്പോഴാണ് അടിയന്തരാവസ്ഥയെ തങ്ങള്‍ എതിര്‍ത്തുവെന്ന ഗീര്‍വാണങ്ങള്‍ സാധാ സംഘ്പരിവാര്‍ യോദ്ധാവ് മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ പ്രചരിപ്പിക്കുന്നത്. വി ഡി സവര്‍ക്കര്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് എഴുതിയ കത്തിന്റെ അതേ വികാരമാണ്  ഇതിലും പ്രതിഫലിച്ചത്.

 ലോകത്ത് തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് ഏകാധിപതികളുണ്ടാവുന്ന പ്രവണത പല രാജ്യങ്ങളിലും കണ്ടുവരുന്ന സമയമാണിത്. ഇന്ത്യയിലേതും ഒരു തിരഞ്ഞെടുക്കപ്പെട്ട സര്‍വാധിപത്യ സ്വഭാവമുള്ള ഭരണാധികാരിയാണെന്ന വിലയിരുത്തലിനെ സാധൂകരിക്കുന്ന നടപടികളാണ് തുടരെ ഉണ്ടാവുന്നത്. ഈ സാഹചര്യത്തില്‍ ഫാസിസത്തിന്റെ ഭീതിപ്പെടുത്തുന്ന പദചലനങ്ങള്‍ കേള്‍ക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ച് അടിയന്തരവസ്ഥയും അതിനെ ആരാണ് എതിര്‍ത്തത് എന്നതും വളരെ പ്രധാനപ്പെട്ട ചരിത്ര പാഠങ്ങള്‍ നല്‍കും. അടിയന്തരാവസ്ഥക്കാലം അതിന്റെ എല്ലാ ഭീകരതകളും നിലനിര്‍ത്തികൊണ്ട് തന്നെ ഇപ്പോള്‍ രാജ്യം നേരിടുന്ന അവസ്ഥയില്‍നിന്ന് വ്യത്യസ്തമായ ഒന്നായിരുന്നു. ഭരണഘടനയിലെ തന്നെ വ്യവസ്ഥകള്‍ ഉപയോഗിച്ചാണ് ഇന്ദിരാഗാന്ധി എല്ലാ അവകാശങ്ങളും റദ്ദാക്കി സര്‍വാധിപത്യ ഭരണം കാഴ്ചവച്ചത്. ഇപ്പോള്‍ നരേന്ദ്രമോദിയെ സംബന്ധിച്ചിടത്തോളം ഭരണഘടനയെ പരിഗണിക്കുകപോലും ചെയ്യേണ്ടതില്ലാതെ തന്നെ ജനാധിപത്യത്തെ അപ്രസക്തമാക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കാന്‍ കഴിഞ്ഞിരിക്കുന്നു. 

ഇന്ദിരാഗാന്ധിയുടെ കാലത്ത് ഭരണകൂട ഉപകരണങ്ങളെയാണ് സ്വേച്ഛാധിപത്യത്തിന്റെ നടത്തിപ്പിനായി ഉപയോഗിച്ചിരുന്നതെങ്കില്‍  ഇപ്പോള്‍ അങ്ങനെയല്ല. ഇപ്പോള്‍ ജനാധിപത്യ വിരുദ്ധവും മതേതര വിരുദ്ധവും അക്രമോത്സുകവുമായ ഹിന്ദുത്വത്തിന്റെ നടത്തിപ്പുകാരാകുന്നത് ആള്‍ക്കൂട്ടമാണ്. ഇവര്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണയും കിട്ടുന്നു

ഇന്ദിരാഗാന്ധിയുടെ  സര്‍വാധിപത്യ കാലം, മോദിയുടെ നേതൃത്വത്തിലുള്ള ആര്‍എസ്എസ് ഭരണത്തെ സ്വേച്ഛാധിപത്യ സ്വഭാവത്തെ വിലയിരുത്താനും പ്രതിരോധിക്കാനുമുള്ള പാഠങ്ങള്‍ തരുമെങ്കിലും രണ്ടും തമ്മിലുള്ള വ്യത്യാസം വളരെ പ്രകടമാണ്. ഹിന്ദു രാഷ്ട്രസ്ഥാപനത്തിന് വേണ്ടി മുസ്സോളിനിയില്‍നിന്ന് പാഠങ്ങള്‍ പഠിക്കുകയും, ഹിറ്റ്‌ലറുടെ ആരാധകരുമായ ഒരു സംഘത്തിന്റെ പ്രത്യയശാസ്ത്ര പദ്ധതിയുമാണ് ഇപ്പോള്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്നതാണ് ഇക്കാലത്തെ  കൂടുതല്‍ അപകടകരമാക്കുന്നത്.  

ഇന്ദിരാഗാന്ധിയുടെ കാലത്ത് ഭരണകൂട ഉപകരണങ്ങളെയാണ് സ്വേച്ഛാധിപത്യത്തിന്റെ നടത്തിപ്പിനായി ഉപയോഗിച്ചിരുന്നതെങ്കില്‍  ഇപ്പോള്‍ അങ്ങനെയല്ല. ഇപ്പോള്‍ ജനാധിപത്യ വിരുദ്ധവും, മതേതര വിരുദ്ധവും അക്രമോത്സുകവുമായ ഹിന്ദുത്വത്തിന്റെ നടത്തിപ്പുകാരാകുന്നത് ആള്‍ക്കൂട്ടമാണ്. ഇവര്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണയും കിട്ടുന്നു. നോയിഡയില്‍ അഖ്‌ലാക്കിനെ കൊലപ്പെടുത്തിയതും വ്യാജമായ ലൗ ജിഹാദ്  പ്രചാരണത്തിന്റെ ഭാഗമായി നടക്കുന്ന ആക്രമണവും  കൊലപാതകവുമെല്ലാം ചെയ്യുന്നത് ഹിന്ദുത്വത്തിന്റെ കലാള്‍പടകളാണ്. പോലീസും പട്ടാളവും നേരിട്ടല്ല.  ഈ വ്യത്യാസം അടിയന്തരവാസ്ഥക്കാലവും ഇക്കാലവും തമ്മിലുണ്ട്. ആള്‍ക്കൂട്ടത്തിന്റെ ഫാസിസ്റ്റ് മനഃശാസ്ത്രം മനസ്സിലാക്കുമ്പോള്‍ അതിന്റെ മനുഷ്യത്വ വിരുദ്ധത എത്രമാണെന്ന് മനസ്സിലാക്കാന്‍ കഴിയും  ഇനി തുടക്കത്തില്‍ പറഞ്ഞ അടിയന്തരാവസ്ഥകാലത്ത് ആര്‍എസ്എസ് എന്താണ് ചെയ്തത് എന്ന ചോദ്യത്തിലേക്ക് വരാം.

അടിയന്തരാവസ്ഥ കാലത്ത് ആര്‍എസ്എസ് എന്ത് ചെയ്യുകയായിരുന്നു? ഇന്ദിരയെ പുകഴ്ത്തി കത്തെഴുതുകയായിരുന്നു സര്‍സംഘചാലക്
മൂന്ന് 'അടിയന്തരാവസ്ഥകൾ' നേരിട്ട രാഷ്ടീയജീവിതം; അനുഭവങ്ങൾ പങ്കുവച്ച് എം എൻ രാവുണ്ണി

കൊളോണിയല്‍ ഭരണമായാലും, അടിയന്തരാവസ്ഥയായാലും അതിലെല്ലാമുള്ള ജനവിരുദ്ധതയും നീതിരാഹിത്യവുമായിരുന്നില്ല ആര്‍എസ്എസ്സിന്റെ പ്രശ്‌നം. മറിച്ച് ഹിന്ദുത്വം നടപ്പിലാക്കുന്നതിന് അത് എങ്ങനെ ഉപയോഗപ്പെടുത്താമെന്നത് മാത്രമായിരുന്നു. ജയ്പ്രകാശ് നാരായണിന്റെ പ്രസ്ഥാനവുമായി  ചേര്‍ന്നുനില്‍ക്കുന്നുവെന്ന് തോന്നിച്ചു കൊണ്ടുതന്നെ ഇന്ദിരാഗാന്ധിയെ അഭിനന്ദിച്ച് കത്തെഴുതുന്ന കുടിലതയാണ് അതിന്റെ രാഷ്ട്രീയം. അത് നേരത്തെ തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കണം ആര്‍എസ്എസ്സുള്ള സംവിധാനവുമായി ചേര്‍ന്നുകൊണ്ട് അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടം  പോലും ശരിയല്ലെന്ന് പലരും തിരിച്ചറിഞ്ഞത്. അങ്ങനെ ഒരു നിലപാടെടുത്ത ആളായിരുന്നു സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറി പി സുന്ദരയ്യ. പക്ഷെ അന്ന് കണ്‍മുന്നില്‍ കണ്ട ഭീകരതയെ നേരിടാനുള്ള വ്യഗ്രതയില്‍ സിപിഎമ്മിലെ പോലും ഭൂരിപക്ഷത്തെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിയാതെ പോയി. അങ്ങനെ അദ്ദേഹം ജനറല്‍ സെക്രട്ടറി സ്ഥാനവും അദ്ദേഹം ഒഴിഞ്ഞു. അത് മറ്റൊരു കഥ. എന്തായാലും ഇതെല്ലാം ആര്‍എസ്എസ്സിനെ അലസമായി മനസ്സിലാക്കുന്നത് തന്നെ കുറ്റകരമായ അനാസ്ഥയാണെന്ന ഓര്‍മപ്പെടുത്തലാണ് നല്‍കുന്നത്. അടിയന്തരാവസ്ഥയുടെ ഓര്‍മയിലും ആര്‍ എസ്എസ് ഉണ്ടാവണം

logo
The Fourth
www.thefourthnews.in