ഇന്ത്യൻ സാഹിത്യം തേടുന്നു ആത്മാവുള്ള പരിഭാഷ

ഇന്ത്യൻ സാഹിത്യം തേടുന്നു ആത്മാവുള്ള പരിഭാഷ

നല്ല ഇംഗ്ലീഷ് പരിഭാഷകളില്ലാതെ ബുക്കർ പോലുള്ള സമ്മാനങ്ങളിലേക്കും കൂടുതൽ വിശാലമായ ലോകങ്ങളിലേക്കും ചെന്നുപെടാൻ ഇന്നും ഇന്ത്യൻ ഇംഗ്ലീഷ് നോവലുകൾക്കും ഭാഷാനോവലുകൾക്കും പ്രയാസമാണ്. ചില വിവർത്തന ദിന ചിന്തകൾ

അന്താരാഷ്ട്രതലത്തിൽ ഇന്ത്യൻ നോവലെന്ന് പറഞ്ഞാൽ ഇംഗ്ലീഷിലുള്ള രചനയെന്നും സൽമാൻ റുഷ്ദി, അരുന്ധതി റോയ്, അരവിന്ദ് അഡിഗ, കിരൺ ദേശായി എന്നുമൊക്കെ മാത്രം പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ത്യൻ ഭാഷകളിൽ ഹിന്ദിയുടെ സംഖ്യാബലവും ബംഗ്ലാ ഭാഷയുടെ ടാഗോർ ഖ്യാതിയും മാത്രം ഭാരതത്തിന് പുറത്ത് അറിയപ്പെട്ടിരുന്ന കാലം. ഇന്ത്യക്കകത്ത് സമർപ്പണമനോഭാവത്തോടെ വിവർത്തനം ചെയ്യപ്പെട്ട പുസ്തകങ്ങൾ പുതിയ ഭാഷാദേശങ്ങളിൽ എത്തിച്ചിരുന്നത് ഒരുകാലത്ത് പ്രധാനമായും കേന്ദ്ര സാഹിത്യ അക്കാദമിയും ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് പോലെയുള്ള പ്രസാധകരുമാണ്. അതും രാജ്യത്തിനകത്ത് മാത്രമായി ഒതുങ്ങിയ ദേശാടനങ്ങൾ. പരിഭാഷകൾ നടന്നിരുന്നവെങ്കിലും ഇന്ത്യൻ ഭാഷകൾക്ക് പുറത്തേക്ക് അത്രയൊന്നുമുണ്ടായിട്ടില്ല. എന്നാൽ പുറത്ത് നിന്നും ലോകഭാഷകളിലെ മികച്ച പുസ്തകങ്ങളുടെ ഇംഗ്ലീഷ് വിവർത്തനങ്ങൾ അപ്പോഴും കിട്ടിയിരുന്നു. അങ്ങനെയൊരു ഒരു കാലഘട്ടം പിന്നിട്ട്, പുതിയ കാലത്തെ പുസ്തകസമ്മാനങ്ങൾ തുറന്നിട്ട വാതിലുകൾ ഇന്ത്യൻ ഭാഷകൾക്ക് വിവർത്തനങ്ങൾ വഴി അവസരങ്ങൾ ഒരുക്കുന്നുണ്ട്.

പുതിയ കാലത്തെ പുസ്തകസമ്മാനങ്ങൾ തുറന്നിട്ട വാതിലുകൾ ഇന്ത്യൻ ഭാഷകൾക്ക് വിവർത്തനങ്ങൾ വഴി അവസരങ്ങൾ ഒരുക്കുന്നുണ്ട്

അരുന്ധതി റോയ്
അരുന്ധതി റോയ്

കോവിഡിന് മുൻപ് വരെ (2019) നിലനിന്നിരുന്ന ഡി എസ് സി പ്രൈസും (ദ ഡി എസ് സി പ്രൈസ് ഫോർ സൗത്ത് ഏഷ്യൻ ലിറ്ററേച്ചർ, $25,000 സമ്മാനത്തുക), 2018 മുതൽ സമ്മാനിക്കുന്ന ജെ സി ബി പ്രൈസും (സമ്മാനത്തുക 25 ലക്ഷം ഇന്ത്യൻ രൂപ) ഉൾപ്പെടെ ഉള്ള സമ്മാനങ്ങൾ വർത്തമാനകാലത്ത് ശ്രദ്ധേയമായ ഫിക്ഷൻ രചനകൾ നടത്തുന്ന തെക്കേഷ്യൻ/ഇന്ത്യൻ എഴുത്തുകാരെ/വിവർത്തകരെ കൂടുതൽ ഭാഷകളിലേക്കും വായനക്കാരിലേക്കും കൈപിടിച്ചുനടത്തി. ഈ സമ്മാനങ്ങൾ ലഭിച്ചതിൽ പല മലയാള പുസ്തകങ്ങളുമുണ്ടെന്നത് സന്തോഷമുള്ള കാര്യം. പരിഭാഷകർ സമ്മാനത്തുക പങ്കിടുന്നുണ്ടെന്നും അവരുടെ അധ്വാനം അംഗീകരിക്കപ്പെടുന്നുണ്ട് എന്നതും ആശ്വാസം. എന്നാൽ ഈ യാത്രകൾ അതിർത്തി കടന്നു പോകുന്നില്ല ഇപ്പോഴും.

കോവിഡിന് മുൻപ് വരെ (2019) നിലനിന്നിരുന്ന ഡി എസ് സി പ്രൈസും (ദ ഡി എസ് സി പ്രൈസ് ഫോർ സൗത്ത് ഏഷ്യൻ ലിറ്ററേച്ചർ, $25,000 സമ്മാനത്തുക), 2018 മുതൽ സമ്മാനിക്കുന്ന ജെ സി ബി പ്രൈസും (സമ്മാനത്തുക 25 ലക്ഷം ഇന്ത്യൻ രൂപ) ഉൾപ്പെടെ ഉള്ള സമ്മാനങ്ങൾ വർത്തമാനകാലത്ത് ശ്രദ്ധേയമായ ഫിക്ഷൻ രചനകൾ നടത്തുന്ന തെക്കേഷ്യൻ / ഇന്ത്യൻ എഴുത്തുകാരെ / വിവർത്തകരെ കൂടുതൽ ഭാഷകളിലേക്കും വായനക്കാരിലേക്കും കൈപിടിച്ചുനടത്തി.

സൽമാൻ റുഷ്ദി
സൽമാൻ റുഷ്ദി

നല്ല ഇംഗ്ലീഷ് പരിഭാഷകൾ ഇല്ലാതെ ബുക്കർ പോലെയുള്ള സമ്മാനങ്ങളിൽ പരിഗണിക്കപ്പെടാൻ മാർഗമില്ല. കാരണം ഇത്തരം സമ്മാനങ്ങൾക്ക് പുസ്തകം സമർപ്പിക്കുന്നതിന് പുസ്തകം യു കെയിൽ അഥവാ യു എസിൽ പ്രസിദ്ധീകരിക്കണം എന്ന് നിബന്ധനയുണ്ട്. കൂടുതൽ വിശാലമായ ലോകങ്ങളിലേക്ക് ചെന്ന് പെടാൻ ഇന്നും ഇന്ത്യൻ ഇംഗ്ലീഷ് നോവലുകൾക്കും ഭാഷാനോവലുകൾക്കും ഒരേപോലെ പ്രയാസം തന്നെയാണ്. സ്ഥിതിഗതികൾ അൽപാൽപമായി മാറിവരുന്നുണ്ടെങ്കിലും, ഇന്ത്യൻ രചനകൾക്ക് പാശ്ചാത്യ പ്രസാധകരുടെ ശ്രദ്ധയിൽ പെടാനുള്ള കടമ്പകൾ നിലനിൽക്കുന്നു.

ഇന്ത്യൻ സാഹിത്യം തേടുന്നു ആത്മാവുള്ള പരിഭാഷ
ഇന്നിന്റെ ആകുലതകളിൽ നിന്ന് രക്ഷപെടാനുള്ള 'ടൈം ഷെൽട്ടർ'

കഴിഞ്ഞ കൊല്ലം ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹൻ കരുണതിലകയുടെ 'ദ സെവൻ മൂൺസ് ഓഫ് മാലി അൽമേദ'യും കൂടി ബുക്കർ നേടിയപ്പോൾ തെക്കേഷ്യൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഗീതാഞ്ജലി ശ്രീയുടെ നാടായ ഇന്ത്യയിൽ എങ്ങനെ കൂടുതൽ ഭാഷകൾക്ക് ഈ അവസരങ്ങൾ എത്തിക്കാം എന്നുള്ള ചർച്ചകൾ നടന്നിരുന്നു. അത് വന്നു നിന്നത് മൂന്ന് കാര്യങ്ങളിലാണ്. ഒന്ന് പരിഭാഷയുടെ നിലവാരം. ഇന്ത്യൻ ഇംഗ്ലീഷിൻ്റെ വാർപ്പുമാതൃകാപ്രയോഗങ്ങൾ ഒഴിവാക്കി, കൃതഹസ്തതയോടെ ഒരുക്കിയാലേ പുസ്തകം സമർപ്പണത്തിന് ഒരുങ്ങി എന്ന് പറയാനാവൂ. രണ്ട്, എഡിറ്റിങ്ങിൻ്റെ അഭാവം. എഴുത്തുകാരൻ സ്വന്തം നിലയിൽ എഡിറ്റ് ചെയ്യുകയല്ലാതെ എഡിറ്റർ എന്നൊരു ഏർപ്പാട് ഭാഷാപ്രസാധനത്തിൽ സാധാരണ ഉണ്ടാവാറില്ല. അത് വിവർത്തനത്തിലും അങ്ങനെ തന്നെ. ലോകഭാഷകളിൽ എഡിറ്റർ ഒരു നിത്യസാന്നിധ്യമാണ്. മൂന്ന്, നല്ല ഒരു ലിറ്റററി ഏജന്റ്റ്.

പ്രസാധകനെ നേരിട്ട് സമീപിക്കുന്നത് ഏതാണ്ട് അസാധ്യമായ പാശ്ചാത്യനാടുകളിൽ നമുക്ക് ഒരു സാഹിത്യ ഏജൻറ്റ് കൂടിയേ തീരൂ. അവരിൽത്തന്നെ ഒരാൾ നമ്മളെ ഒറ്റയടിക്ക് പരിഗണിക്കുന്നതും പ്രയാസം തന്നെ. നമ്മൾ എഴുതുന്ന വിഷയങ്ങൾ, നമ്മൾ വിഷയത്തെ സമീപിക്കുന്ന രീതി, ഇതൊക്കെത്തന്നെ അന്നാട്ടിലെ പ്രസാധകസമ്പ്രദായത്തിൽ നിന്ന് വ്യത്യസ്തമാണ്. ഷെഹൻ കരുണതിലകയുടെ ശ്രീലങ്കൻ പുസ്തകം തന്നെ 'ചാറ്റ്സ് വിത്ത് ദി ഡെഡ്' എന്ന പേരിൽ ഇന്ത്യയിൽ പ്രസിദ്ധീകരിച്ച നോവൽ ആ രാജ്യത്തെയും അവിടത്തെ കലാപങ്ങളെയും കുറിച്ച് കേട്ടും വായിച്ചും പഴക്കമില്ലാത്ത പടിഞ്ഞാറൻ വായനക്കാർക്കായി എഡിറ്ററുടെ നിർദേശപ്രകാരം ഒടുവിൽ മാറ്റിയെഴുതിയാണ് സെവൻ മൂൺസ് ആയി പ്രസിദ്ധീകരിച്ചത്. അതിനു മാത്രം ഷെഹൻ ഒരു കൊല്ലത്തോളം സമയം എടുത്തു.

ഇന്ത്യൻ സാഹിത്യം തേടുന്നു ആത്മാവുള്ള പരിഭാഷ
പതിനൊന്ന് ഭാഷകള്‍, പതിമൂന്ന് പുസ്തകങ്ങള്‍; ബുക്കേഴ്സ് ഡസൻ 2023

അതുപോലെ, ആകർഷകമായ ഒരു കഥാസാരം (സിനോപ്സിസ്) പ്രസാധനാന്വേഷണങ്ങളിൽ കാണാറില്ല എന്നും സാഹിത്യ ഏജന്റുമാർ പറഞ്ഞു കേട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ധാരാളമായി ഇത്തരം വിവരങ്ങൾ ഇപ്പോൾ അന്വേഷിച്ചെടുക്കാവുന്നതാണ്. എളുപ്പമല്ല, അസാധ്യവുമല്ല. കഥാസാരം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയാലേ അന്വേഷണം പുസ്തകത്തിലേക്ക് നീളുകയുള്ളൂ. അതും വിജയിച്ചാലേ പ്രസാധകന്റെ അടുത്തേക്ക് എത്തിക്കാനുള്ള വഴി തുറക്കുകയുള്ളൂ.

ഘാച്ചർ ഘോച്ചർ (കന്നഡ) (2015) രചന: വിവേക് ഷാൻബാഗ് ഇംഗ്ലീഷ് പരിഭാഷ: ശ്രീനാഥ് പേരൂർ(2016) യു.കെ/ യു.എസ് എഡിഷനുകൾ (2017)

ഈ പ്രതിബന്ധങ്ങൾ കടന്ന് 2022- 2023 വർഷങ്ങളിൽ പടിഞ്ഞാറേക്ക് യാത്ര ചെയ്ത് കയ്യടി വാങ്ങിയ മൂന്നു പരിഭാഷകളുണ്ട്. ലോകം വായിച്ച മൂന്നു ഇന്ത്യൻ നോവലുകൾ. ഇൻറ്റർനാഷണൽ ബുക്കർ സമ്മാനം 2023 നേടിയ ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി നോവൽ 'രേത്ത് സമാധി' എന്ന 'ടൂമ്പ് ഓഫ് സാൻഡ്' (ഇംഗ്ലീഷ് വിവർത്തനം), ഇൻറ്റർനാഷണൽ ബുക്കർ സമ്മാനം 2023നു നാമനിർദ്ദേശം ചെയ്യപ്പെട്ട പെരുമാൾ മുരുകൻ്റെ തമിഴ് നോവലായ 'പൂക്കുഴി' എന്ന 'പൈർ' (ഇംഗ്ലീഷ് വിവർത്തനം), 2017ലെ ഇന്റർനാഷണൽ ഡബ്ലിൻ ലിറ്റററി അവാർഡിനും, 2018 ലെ ലോസ് ആഞ്ചലസ്‌ ടൈംസ് ബുക്ക് പ്രൈസിനും നാമനിർദേശം ചെയ്യപ്പെട്ട വിവേക് ഷാൻബാഗിൻ്റെ കന്നഡ നോവലായ 'ഘാച്ചർ ഘോച്ചർ'. ഇതിൽ അവാർഡുകളുടെയും നാമനിർദ്ദേശങ്ങളുടെയും കരഘോഷം ആദ്യ രണ്ടു പുസ്തകങ്ങൾക്കും ഉണ്ടായതിനാൽ അവയെക്കുറിച്ചു കുറിപ്പുകളും ധാരാളം എഴുതപ്പെട്ടു കഴിഞ്ഞു. ഘാച്ചർ ഘോച്ചർ' നെകുറിച്ച് മാത്രം ചില കാര്യങ്ങൾ പറഞ്ഞുപോകാം.

ഘാച്ചർ ഘോച്ചർ (കന്നഡ) (2015)

രചന: വിവേക് ഷാൻബാഗ്

ഇംഗ്ലീഷ് പരിഭാഷ: ശ്രീനാഥ് പേരൂർ(2016)

യു.കെ/ യു.എസ് എഡിഷനുകൾ (2017)

ചെറുകഥകളും, നാടകങ്ങളും, നോവലുകളും എഴുതുന്ന വിവേക് ഷാൻബാഗിൻ്റെ എട്ടാമത്തെ പുസ്തകമാണ് 'ഘാച്ചർ ഘോച്ചർ'.

'ദ സെവൻ മൂൺസ് ഓഫ് മാലി അൽമേദ'
'ദ സെവൻ മൂൺസ് ഓഫ് മാലി അൽമേദ'

ചെറുകഥകളും, നാടകങ്ങളും, നോവലുകളും എഴുതുന്ന വിവേക് ഷാൻബാഗിൻ്റെ എട്ടാമത്തെ പുസ്തകമാണ് 'ഘാച്ചർ ഘോച്ചർ'. 'ഘാച്ചർ ഘോച്ചർ' എന്നാൽ കഥയുടെ ആഖ്യാതാവായ പേരില്ലാത്ത കഥാപാത്രത്തിൻ്റെ ഭാര്യ, അനിത, ഉപയോഗിക്കുന്ന 'കടുംകെട്ട്' എന്നർത്ഥം കൊടുത്തിരിക്കുന്ന വാക്കാണ്. ആഗോളവൽക്കരണം മാറ്റിമറിക്കുന്ന ബെംഗളൂരു നഗരത്തിൻ്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥ. പെട്ടെന്ന് പണക്കാരാവുന്ന ഒരു മധ്യവർഗകൂട്ടു കുടുംബം. സാമ്പത്തിക സാഹചര്യങ്ങളിൽ വന്ന ഉയർച്ച അതിലെ ഓരോ അംഗത്തിലും വരുത്തുന്ന മാറ്റങ്ങൾ, അതിലെ സങ്കീർണ്ണതകൾ എന്നിവയാണ് നൂറിൽപ്പരം പേജുകളിൽ മാത്രമായി, മിതശബ്ദകമായി, ഭാഷാചാതുര്യത്തോടെ, രചനാകൗശലത്തോടെ, സരസമായി, അതീവവായനാസുഖത്തോടെ, അതിവിദഗ്ദ്ധമായി നോവലിസ്റ്റ് കുറിച്ചിരിക്കുന്നത്. പുറമേ കാണുന്നതിൽ നിന്ന് വ്യത്യസ്തമായ അടിയൊഴുക്കുകൾ എല്ലാ കുടുംബങ്ങളിലും ഉണ്ടെന്ന് വായനക്കാരനെ വരച്ചുകാണിച്ചശേഷമുള്ള കഥയുടെ ക്ലൈമാക്സ്! അത് അനുഭവിച്ചറിയേണ്ടതുതന്നെയാണ്.

ഇന്ത്യൻ സാഹിത്യം തേടുന്നു ആത്മാവുള്ള പരിഭാഷ
അറിയാം ആദ്യ ബുക്കര്‍ പ്രൈസ് ജേതാവിനെ

ക്ലാസ്സിക് എന്ന് നിസ്സംശയം പറയാവുന്ന ഈ ചെറുനോവലിൽ എഴുത്തുകാരൻ കാണിച്ചിട്ടുള്ള കൃതഹസ്തത പാശ്ചാത്യവിമർശകർ കാണാതെ പോയില്ല. അവർ ഷാൻബാഗിനെ ചെക്കോവിനോടാണ് ഉപമിച്ചിരിക്കുന്നത്. ന്യൂയോർക്കറിൽ 'ദ ഗ്രേറ്റ് ഇന്ത്യൻ നോവലെന്നും', ഗാർഡിയനിൽ ഇന്നത്തെ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തിനേക്കാളും തുലോം വ്യത്യസ്തമായ ക്രാഫ്റ്റിങ്ങിലെ മാസ്റ്റർക്ളാസ്സ് എന്നും, വിശേഷിപ്പിച്ചിരുന്നു. 'ഗ്രേറ്റ് ഗാറ്റ്സബീ' എന്ന ക്ലാസിക് അമേരിക്കൻ നോവലിലെ കഥാപാത്രമായ നിക്ക് കാരവെയോടാണ് 'ഘാച്ചർ ഘോച്ചർ'ലെ ആഖ്യാതാവിനെ ന്യൂയോർക്ക് ടൈംസ് താരതമ്യം ചെയ്തത്.

കിരണ്‍ ദേശായി
കിരണ്‍ ദേശായി

വർത്തമാനകാല ഇന്ത്യൻ സമൂഹത്തിൻ്റെ കുടുംബബന്ധങ്ങളിലെ വിഷലിപ്തത ഇതിലും ഭംഗിയായി, നിഗൂഢമായി, വായിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ശ്രീനാഥ് പേരൂർ എന്ന പരിഭാഷകന്‌ പൂച്ചെണ്ടുകൾ കൊടുക്കേണ്ടത് ഇവിടെയാണ്. പുസ്തകത്തിൻ്റെ അന്തർസംഘർഷങ്ങൾ അതിവിശദീകരണങ്ങൾ ഇല്ലാതെ, രസച്ചരട് പൊട്ടാതെ, ചതുരമായി നിലനിർത്തിയാൽ മാത്രമേ ഇത്തരം ഒരു ആഖ്യാനം പരിഭാഷയിൽ വിജയിക്കുകയുള്ളൂ. എഴുത്തുകാരനുമായി ചേർന്ന് പലവുരു മാറ്റിയെഴുതിയും ചർച്ചചെയ്തുമാണ് 'ഘാച്ചർ ഘോച്ചറി'ൻ്റെ ഒടുവിലത്തെ ഡ്രാഫ്റ്റിലെത്തിയത് എന്ന് ഇരുവരും പല അഭിമുഖങ്ങളിലും പറഞ്ഞു കാണുന്നു.

ഘാച്ചർ ഘോച്ചർ
ഘാച്ചർ ഘോച്ചർ

'ഘാച്ചർ ഘോച്ചർ' കന്നഡയിൽ തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷാൻബാഗിൻ്റെ ഒരു പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്താലോ എന്നൊരു ചർച്ച വന്നപ്പോൾ കൂട്ടത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ പുസ്തകം തെരഞ്ഞെടുക്കുകയായിരുന്നുവത്രെ. ഇംഗ്ലീഷിന് ഒപ്പം തന്നെ ജർമൻ, ഇറ്റാലിയൻ, ഹീബ്രൂ, ടർക്കിഷ് എന്നീ ഭാഷകളിൽ വിവർത്തനം നടന്നിട്ടുണ്ട്. ഇത് ഇന്ത്യൻ ഭാഷാവിവർത്തനങ്ങൾ കൂടാതെയുള്ളവയാണ്. കന്നഡയിൽ നിന്ന് നേരിട്ടാണ് 'ഘാച്ചർ ഘോച്ചറി'ൻ്റെ മലയാള വിവർത്തനം ചെയ്തിട്ടുള്ളത്. പരിഭാഷകൻ സാഹിത്യ അക്കാദമി ജേതാവായ സുധാകരൻ രാമന്തളി.

ഇന്ത്യൻ സാഹിത്യം തേടുന്നു ആത്മാവുള്ള പരിഭാഷ
'മുതലാണുലകം'; മറ്റെല്ലാം മിഥ്യയെന്നതിലൂന്നിയാണ്

ശ്രീനാഥ് പേരൂർ തന്നെ പരിഭാഷ നിർവഹിച്ച ഷാൻബാഗിൻ്റെ പുതിയ പുസ്തകം 'സക്കിനാസ് കിസ്' ഒക്ടോബറിൽ ഇംഗ്ലീഷ് പരിഭാഷ ഇറങ്ങുന്നുണ്ട്. കന്നഡ വായനക്കാർ കേമം എന്ന് പറഞ്ഞു കഴിഞ്ഞ ഈ നോവലിനായാണ് മറ്റു ഭാഷാവായനക്കാർ ഇപ്പോൾ കാത്തിരിക്കുന്നത്.

കന്നഡയല്ല ഷാൻബാഗിൻ്റെ മാതൃഭാഷ. കൊങ്കണിയാണ്. സ്കൂൾ അധ്യാപകനായിരുന്ന മുത്തശ്ശൻ വളരെ ചെറുപ്പത്തിലേ പഠിപ്പിച്ചതാണ് കന്നഡ ഭാഷ. ഷാൻബാഗ് ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യും. എന്നാൽ കഥയെഴുതണമെങ്കിൽ കന്നഡയിലേ കഴിയൂ. എൻജിനീയറായി ജോലി ചെയ്തിരുന്ന ഷാൻബാഗ് ഇപ്പോൾ എഴുത്തിനായി ജോലി വിട്ടു. പരേതനായ കന്നഡ എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ യു ആർ അനന്തമൂർത്തിയുടെ മകളായ അനുരാധയാണ് ഷാൻബാഗിൻ്റെ ഭാര്യ.

ഇന്ത്യൻ സാഹിത്യം തേടുന്നു ആത്മാവുള്ള പരിഭാഷ
പരിഭാഷ ഒരു ചെറിയ പണിയല്ല

ശ്രീനാഥ് പേരൂർ ശാസ്ത്രവും യാത്രയും വിഷയമാക്കി ധാരാളമായി എഴുതുന്ന കമ്പ്യൂട്ടർ സയൻസ് വിദഗ്ദ്ധനാണ്. ഷാൻബാഗിനെപ്പോലെ എഴുതാനായി ജോലി ഉപേക്ഷിച്ച ആളും. ഗിരീഷ് കർണാഡുമായി ചേർന്ന് അദ്ദേഹത്തിൻ്റെ ഓർമ്മക്കുറിപ്പുകൾ, 'എ ലൈഫ് അറ്റ് പ്ലേ' എന്ന പേരിൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഈ വിവർത്തനങ്ങൾ കൂടാതെ ഇഫ് ഇറ്റ്സ് മൺഡേ , ഇറ്റ് മസ്റ്റ് ബി മധുരൈ എന്നൊരു യാത്രപുസ്തകവും അടുത്തിടെ എഴുതി.

"ടൂമ്പ് ഓഫ് സാൻഡ്", 'ഘാച്ചർ ഘോച്ചർ' എന്നീ പുസ്തകങ്ങൾക്ക് ലഭിച്ചിട്ടുള്ള സ്വീകരണം വിവർത്തകർക്ക് നല്ല പ്രചോദനമായിട്ടുണ്ട്. ഫിക്ഷൻ വിവർത്തനം ഇപ്പോൾ ഒരു സുസ്ഥിരാവസ്ഥയിൽ എത്തി എന്ന് പറയാം.

പെൻഗ്വിൻ ഇന്ത്യയുടെ എക്സിക്യൂട്ടിവ് എഡിറ്ററായ കാർത്തിക് വെങ്കിടേഷിനോട് ഇന്ത്യൻ ഭാഷകളിൽ നിന്നും ഇംഗ്ലീഷിലേക്കുള്ള പരിഭാഷകളെക്കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ : "ടൂമ്പ് ഓഫ് സാൻഡ്", 'ഘാച്ചർ ഘോച്ചർ' എന്നീ പുസ്തകങ്ങൾക്ക് ലഭിച്ചിട്ടുള്ള സ്വീകരണം വിവർത്തകർക്ക് നല്ല പ്രചോദനമായിട്ടുണ്ട്. ഫിക്ഷൻ വിവർത്തനം ഇപ്പോൾ ഒരു സുസ്ഥിരാവസ്ഥയിൽ എത്തി എന്ന് പറയാം. വരും വർഷങ്ങളിൽ നോൺ ഫിക്ഷൻ പുസ്തകങ്ങളുടെ പരിഭാഷയും ധാരാളമായി ഉണ്ടാകും എന്ന് കരുതാം. ഉദാഹരണം, തമിഴിൽ നിന്നും ബംഗ്ലാ ഭാഷയിൽ നിന്നും ഇപ്പോൾ ഇറങ്ങിയ 'വൺ എമംഗ് യു', 'ദ താലിബാൻ ആൻഡ് ഐ' എന്നീ പുസ്തകങ്ങൾ. (എം കെ സ്റ്റാലിൻ/ സുസ്മിത ബന്ദോപാദ്ധ്യായ എന്നിവരുടെ രചനകൾ )”.

ഇന്ത്യൻ സാഹിത്യം തേടുന്നു ആത്മാവുള്ള പരിഭാഷ
ലോകത്തിലെ ഏറ്റവും സുന്ദരമായ പദം 'അമ്മ'

പരിഭാഷയെ ഗൗരവതരമായി കാണുന്നവർക്ക് തങ്ങളുടെ പ്രവർത്തി പൂർണ അർപ്പണത്തോടെ തന്നെ ചെയ്യാൻ സഹായകമായ നിരവധി ഫെലോഷിപ്പുകൾ ഇന്ന് നിലവിലുണ്ട്. നോൺ ഫിക്ഷൻ വിവർത്തനത്തിന് മികച്ച പ്രോത്സാഹനമായി ന്യൂ ഇന്ത്യ ഫൗണ്ടേഷൻ പരിഭാഷാ ഫെല്ലോഷിപ്പ് നൽകുന്നത് വിജ്ഞാന പുസ്തകങ്ങൾക്കാണ് (Knowledge Text). 1850 മുതൽ ഉള്ള ഇതുവരെ വിവർത്തനം ചെയ്യപ്പെടാത്ത പുസ്തകങ്ങൾ വിവർത്തനം ചെയ്യുന്നതിന് തെരഞ്ഞെടുക്കപ്പെട്ടാൽ ആറു ലക്ഷം രൂപയാണ് ഫെല്ലോഷിപ്പ്. എല്ലാക്കൊല്ലവും ചാൾസ് വാലസ് ഫൗണ്ടേഷൻ വിദേശത്ത് വച്ച് വിവർത്തനപ്രവർത്തനങ്ങൾക്കായി ഒരു മാസം മുതൽ മൂന്ന് മാസം വരെ നീളുന്ന ട്രാൻസ്ലേഷൻ ഫെല്ലോഷിപ്പുകൾ നൽകുന്നുണ്ട്. വിശദാംശങ്ങൾ ഫൗണ്ടേഷൻ വെബ്സൈറ്റിൽ നിന്നറിയാം. ഇംഗ്ലീഷ് പെൻ ഫെല്ലോഷിപ്പ് , ഇന്ത്യൻ നോവെൽസ് കളക്റ്റിവ്, സംഗം ഹൌസ് റെസിഡൻസി, മൂർത്തി ക്ലാസിക്കൽ ലൈബ്രറി, അശോക സെൻറ്റർ ഫോർ ട്രാൻസ്ലേഷൻ തുടങ്ങിയ പ്രസ്ഥാനങ്ങളും വിവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകാനുള്ള നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. വിശദാംശങ്ങൾ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

logo
The Fourth
www.thefourthnews.in