സുമലതയ്ക്ക് മണ്ഡലം കൈമാറാൻ നീക്കം; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സദാനന്ദ ഗൗഡ 

സുമലതയ്ക്ക് മണ്ഡലം കൈമാറാൻ നീക്കം; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സദാനന്ദ ഗൗഡ 

വിരമിക്കൽ പ്രഖ്യാപനം ബിജെപി - ജെഡിഎസ് ബാന്ധവത്തിൽ അതൃപ്തി രേഖപ്പെടുത്തിയതിനു പിന്നാലെയാണ്

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി എംപിയുമായ ഡി വി സദാനന്ദ ഗൗഡ. കർണാടകയിൽ അടുത്തിടെ രൂപപ്പെട്ട  ബിജെപി - ജെഡിഎസ്  ബാന്ധവത്തിൽ അതൃപ്തി രേഖപ്പെടുത്തി അധികം വൈകാതെയാണ് സദാനന്ദ ഗൗഡ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ  ടിക്കറ്റ് ഇല്ലെന്നു ഉറപ്പായതോടെയാണ്  പ്രഖ്യാപനം എന്നും റിപ്പോർട്ടുണ്ട്. 

ഒരു വർഷക്കാലം കർണാടക മുഖ്യമന്ത്രി, 20 വർഷം പാർലമെന്റ് അംഗം, 10 വർഷം എംഎൽഎ, നാലു വർഷം ബിജെപി സംസ്ഥാന അധ്യക്ഷൻ, ഏഴ് വർഷം കേന്ദ്ര മന്ത്രി പദവി, ബിജെപി സദാനന്ദ ഗൗഡയെ പരിഗണിച്ചത് ഈ വിധമൊക്കെയണ്. രണ്ടാം എൻഡിഎ സർക്കാരില്‍ രാസ-വള വകുപ്പ് കൈകാര്യം ചെയ്തിരുന്ന അദ്ദേഹത്തെ 2021ൽ മന്ത്രി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. പിന്നീട് ഒരു പദവികളിലേക്കും പരിഗണിക്കപ്പെട്ടിരുന്നില്ല. 

ജെഡിഎസ് ബാന്ധവം കൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നും ബിജെപിക്കുണ്ടാകില്ലെന്നു ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്താൻ സദാനന്ദ ഗൗഡ ശ്രമിച്ചിരുന്നു

പാർട്ടിയിലെ ഉൾപ്പോരിലും വിഭാഗതീയതയിലും അസ്വസ്ഥനായിയുന്നു സദാനന്ദ ഗൗഡ. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത പരാജയത്തിൽ പാർട്ടി സംസ്ഥാന നേതൃത്വത്വത്തിനെതിരെ വിരൽ ചൂണ്ടിയിരുന്നു. ഏറ്റവും ഒടുവിൽ കർണാടക ജെഡിഎസുമായുള്ള തിരഞ്ഞെടുപ്പ് ബാന്ധവത്തെയും സദാനന്ദ ഗൗഡ ചോദ്യം ചെയ്തിരുന്നു.

സുമലതയ്ക്ക് മണ്ഡലം കൈമാറാൻ നീക്കം; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സദാനന്ദ ഗൗഡ 
അദാനിക്കെതിരെ റിപ്പോർട്ട് പുറത്തുവിട്ട മാധ്യമപ്രവർത്തകന്റെ ഫോണിൽ പെഗാസസ് സ്ഥാപിക്കാൻ ശ്രമം

ജെഡിഎസ് ബാന്ധവം കൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നും ബിജെപിക്കുണ്ടാകില്ലെന്നു ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചിരുന്നു. സംസ്ഥാന നേതാക്കളുമായി കൂടി ആലോചിക്കാതെയാണ് ദേശീയ നേതൃത്വം തീരുമാനം കൈകൊണ്ടത്. സംസ്ഥാന ഘടകത്തിൽ എതിർപ്പുണ്ടായിരുന്നു. എന്നാൽ തീരുമാനം പ്രഖ്യാപിക്കും മുൻപ്  നേതൃത്വത്തിന് എല്ലാവരെയും കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താമായിരുന്നു അതുണ്ടായില്ലെന്നായിരുന്നു സദാനന്ദ ഗൗഡയുടെ തുറന്നു പറച്ചിൽ.

ജനനസംഘത്തിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ദേവരകൊണ്ട വെങ്കപ്പ സദാനന്ദ ഗൗഡ എന്ന ഡി വി സദാനന്ദ തുളു ഭൂരിപക്ഷ പ്രദേശങ്ങളിൽ പാർട്ടി വളർത്തുന്നതിൽ നിർണായക പങ്കു വഹിച്ചയാളാണ്

സിറ്റിംഗ് സീറ്റായ ബംഗളുരു നോർത്തിൽ സദാനന്ദ ഗൗഡക്കു വീണ്ടും ടിക്കറ്റ് കിട്ടില്ലെന്ന അഭ്യൂഹം നേരത്തെ പരന്നിരുന്നു. ബിജെപി - ജെഡിഎസ് ബാന്ധവം ഔദ്യോഗികമായതോടെയാണ് ഇനി ടിക്കറ്റില്ലെന്ന കാര്യം സദാനന്ദ ഗൗഡയും ഉറപ്പിച്ചത്. 

ബിജെപിയുമായി നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത്  നീക്ക് പോക്ക് പ്രഖ്യാപിച്ച മണ്ടിയയിലെ സ്വതന്ത്ര എം പി  സുമലത അംബരീഷ്  ബംഗളുരു നോർത്ത് ലോക്സഭാ മണ്ഡലത്തിൽ ബിജെപിയുടെ പിന്തുണയോടെ സ്ഥാനാർഥിയായി എത്തുമെന്നാണ് വിവരം. തിരഞ്ഞെടുപ്പ് സഖ്യ പ്രകാരം സുമലതയുടെ സിറ്റിംഗ് സീറ്റായ മണ്ടിയ  ജെഡിഎസിനു നൽകേണ്ടതുണ്ട്. പകരം സുമലതയെ സദാനന്ദ ഗൗഡയുടെ സിറ്റിംഗ് സീറ്റായ ബെംഗളൂരു നോർത്തിലേക്ക് മാറ്റാനാണ് നീക്കം.

മണ്ടിയ വിട്ടു നൽകില്ലെന്ന് സുമലത പ്രഖ്യാപിച്ചിരുന്നെങ്കിലും ബംഗളുരു നോർത്തിലെ വിജയം ഉറപ്പെന്നു ബിജെപി വാക്ക് നൽകിയതോടെ അവർ അയഞ്ഞ മട്ടാണ്. മണ്ഡലമാറ്റത്തിന് സുമലത സമ്മതം പറഞ്ഞതോടെയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് സദാനന്ദ ഗൗഡ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു മാധ്യമ പ്രവർത്തകരെ കണ്ടത്. ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചത്.

സുമലതയ്ക്ക് മണ്ഡലം കൈമാറാൻ നീക്കം; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സദാനന്ദ ഗൗഡ 
മധ്യപ്രദേശിൽ കോൺഗ്രസിന് വേണ്ടത് 75 ശതമാനം സ്ട്രൈക്ക് റേറ്റ്

ജനനസംഘത്തിലൂടെ രസ്ഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ദേവരകൊണ്ട വെങ്കപ്പ സദാനന്ദ ഗൗഡ എന്ന ഡി വി സദാനന്ദ തുളു ഭൂരിപക്ഷ പ്രദേശങ്ങളിൽ പാർട്ടി വളർത്തുന്നതിൽ നിർണായക പങ്കു വഹിച്ചയാളാണ്. ബിജെപിയിൽ വിഭാഗീയത കൊടികുത്തി വാണ 2012ൽ കർണാടക മുഖ്യമന്ത്രി ആയെങ്കിലും കഷ്ടി ഒരു വർഷക്കാലമാണ് അദ്ദേഹത്തിന് ആ കസേരയിൽ ഇരിക്കാനായത്. പാർട്ടി നിർദേശപ്രകാരം ജഗദീഷ് ഷെട്ടാറിനായി അന്ന് കസേര ഒഴിഞ്ഞു കൊടുത്ത സദാനന്ദ ഗൗഡ ഇപ്പോൾ പാർട്ടി നിർദേശശ പ്രകാരം മറ്റൊരാൾക്കായി സിറ്റിങ്  മണ്ഡലം ഒഴിഞ്ഞു കൊടുക്കുകയാണ്. 

logo
The Fourth
www.thefourthnews.in