രാമേശ്വരം കഫേ സ്ഫോടനം: 
പ്രതിയെ സഹായിച്ചയാളെന്ന് സംശയിക്കുന്ന  യുവാവ്  എൻ ഐ എ കസ്റ്റഡിയിൽ

രാമേശ്വരം കഫേ സ്ഫോടനം: പ്രതിയെ സഹായിച്ചയാളെന്ന് സംശയിക്കുന്ന യുവാവ് എൻ ഐ എ കസ്റ്റഡിയിൽ

കർണാടകയിലെ ബെല്ലാരിയിൽ നിന്നാണ് സയ്യിദ് ഷബീർ എന്നയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്

ബെംഗളൂരു ബ്രുക് ഫീൽഡിലെ രാമേശ്വരം കഫേയിൽ നടന്ന ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. ഷബീർ എന്നയാളെയാണ് ബെല്ലാരിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇപ്പോള്‍ എൻഐഎ സംഘം ചോദ്യം ചെയ്തു വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നേരത്തെ പുറത്തു വിട്ട നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ കാണുന്ന പ്രതിയെന്ന് സംശയിക്കുന്നയാളുമായി സമ്പർക്കം പുലർത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇയാളെ എൻഐഎ സംഘം കസ്റ്റഡിയിലെടുത്തത്. അതേസമയം, കേസുമായി ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന എന്‍ഐഎ അറിയിച്ചു. ഈ വിഷയത്തില്‍ ഊഹോപോഹങ്ങള്‍ പ്രചരിപ്പിക്കരുത് എന്നും ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി.

കഴിഞ്ഞ മാർച്ച് 1 ന് ഉച്ചയ്ക്കായിരുന്നു രാമേശ്വരം കഫേയിൽ സ്ഫോടനം നടന്നത്. സ്ഫോടനത്തിന് ശേഷം 3 കിലോമീറ്റർ അകലെ വച്ച് വസ്ത്രം മാറി മറ്റൊരു രൂപത്തിൽ നടന്നു പോകുന്നതായ ദൃശ്യങ്ങൾ ബെംഗളൂരു പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ബെംഗളൂരു നഗരം വിട്ട പ്രതി ബെല്ലാരി ജില്ലയിലേക്ക് കടന്നതായും കണ്ടെത്തുകയായിരുന്നു.

രാമേശ്വരം കഫേ സ്ഫോടനം: 
പ്രതിയെ സഹായിച്ചയാളെന്ന് സംശയിക്കുന്ന  യുവാവ്  എൻ ഐ എ കസ്റ്റഡിയിൽ
മരണ അറിയിപ്പിന് തംസ് അപ്പ് ഇടാമോ? വ്യക്തത വരുത്തി മദ്രാസ് ഹൈക്കോടതി

നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പിന്തുടർന്നാണ് പ്രതിയുടെ സഞ്ചാരപദം അന്വേഷണ സംഘം മനസിലാക്കിയത്. സർക്കാർ ബസിലെ ഓൺ ബോർഡ് നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളിൽ മുൻപ് ധരിച്ച തൊപ്പി ഒഴിവാക്കിയും വസ്ത്രത്തിന്റെ നിറം മാറിയുമാണ് പ്രതിയെ കാണപ്പെട്ടത്. മുഖം മാസ്കിനു പകരം തൂവാലകൊണ്ട് മറച്ച നിലയിലുമായിരുന്നു.

അന്തർ സംസ്ഥാന ബസുകളിൽ യാത്ര ചെയ്ത് തുംകൂർ വഴി രാത്രി 9 മണിയോടെ ഇയാൾ ബെല്ലാരിയിൽ എത്തി. ഇതിനു ശേഷം ഇയാളുമായി ഇപ്പോൾ കസ്റ്റഡിയിൽ ഉളള ഷബീർ സമ്പർക്കത്തിലായിരുന്നു എന്നാണ് എൻ ഐ എ വൃത്തങ്ങൾ നൽകുന്ന വിവരം.

രാമേശ്വരം കഫേ സ്ഫോടനം: 
പ്രതിയെ സഹായിച്ചയാളെന്ന് സംശയിക്കുന്ന  യുവാവ്  എൻ ഐ എ കസ്റ്റഡിയിൽ
രാമേശ്വരം കഫെ സ്ഫോടനം: അന്വേഷണം എറ്റെടുത്ത് എൻഐഎ, തീവ്രവാദ സംഘടനകളുടെ പങ്ക് പരിശോധിക്കുന്നു

സയിദ്‌ ഷബീറിനെ ചോദ്യം ചെയ്യുന്നതോടെ പ്രതിയെ സംബന്ധിക്കുന്ന വിവരങ്ങളിലേക്ക് അന്വേഷണ സംഘം എത്തിച്ചേരുമെന്നാണ് കരുതുന്നത്. നേരത്തെ നാല് പേരെ വിവിധ ഇടങ്ങളിൽ നിന്നു എൻ ഐ എ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും ഇവരിൽ നിന്ന് കാര്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടും ഇതുവരെ പൊതുജനങ്ങളിൽ നിന്നും പ്രതിയിലേക്കു വിരൽചൂണ്ടാവുന്ന വിശ്വാസ യോഗ്യമായ വിവരങ്ങൾ ഒന്നും തന്നെ എൻഐഎക്ക് ലഭിച്ചിട്ടില്ല.

logo
The Fourth
www.thefourthnews.in