മഹാരാഷ്ട്ര മന്ത്രിസഭാ വിപുലീകരണം: അജിത് പവാര്‍ വിഭാഗത്തിന് ധനകാര്യമടക്കമുള്ള ഏഴ് വകുപ്പുകള്‍

മഹാരാഷ്ട്ര മന്ത്രിസഭാ വിപുലീകരണം: അജിത് പവാര്‍ വിഭാഗത്തിന് ധനകാര്യമടക്കമുള്ള ഏഴ് വകുപ്പുകള്‍

വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള തര്‍ക്കം മന്ത്രിസഭാ വികസനം ആഴ്ചകളോളമാണ് വൈകിപ്പിച്ചത്

മഹാരാഷ്ട്രയിലെ മന്ത്രിസഭാ വിപുലീകരണത്തില്‍ അജിത് പവാറിന്റെ എന്‍സിപി വിഭാഗം ഏഴ് വകുപ്പുകള്‍ നേടി. ധനകാര്യ വകുപ്പ് ഉള്‍പ്പെടുന്ന പ്രധാനപ്പെട്ട ഏഴ് വകുപ്പുകളാണ് അജിത് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി സ്വന്തമാക്കിയത്. അജിത് പവാറും എട്ട് എന്‍സിപി എംഎല്‍എമാരും ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരില്‍ ചേര്‍ന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിസഭാ വിപുലീകരണം.

മഹാരാഷ്ട്ര മന്ത്രിസഭാ വിപുലീകരണം: അജിത് പവാര്‍ വിഭാഗത്തിന് ധനകാര്യമടക്കമുള്ള ഏഴ് വകുപ്പുകള്‍
മന്ത്രിസഭ പുനഃസംഘടനാ ചർച്ചകൾക്കിടെ ഏക്നാഥ് ഷിൻഡെ - ഫഡ്‌നാവിസ് കൂടിക്കാഴ്ച

ധനകാര്യവും ആസൂത്രണവും, ഭക്ഷ്യ-സിവില്‍ സപ്ലൈസ്, സഹകരണം, വനിതാ ശിശു വികസനം, കൃഷി, ദുരിതാശ്വാസം, പുനരധിവാസം, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകള്‍ എന്നിവയാണ് മന്ത്രിസഭാ വിപുലീകരണത്തില്‍ അജിത് പവാര്‍ വിഭാഗം നേടിയത്. വകുപ്പുകളുടെ പട്ടിക ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചുവെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ സ്ഥിരീകരിച്ചു. ഗവര്‍ണര്‍ അംഗീകരിച്ച ലിസ്റ്റ് തുടര്‍നടപടികള്‍ക്കായി ചീഫ് സെക്രട്ടറിക്ക് കൈമാറും.

മഹാരാഷ്ട്ര മന്ത്രിസഭാ വിപുലീകരണം: അജിത് പവാര്‍ വിഭാഗത്തിന് ധനകാര്യമടക്കമുള്ള ഏഴ് വകുപ്പുകള്‍
'83 വയസായി ഇനിയെങ്കിലും അവസാനിപ്പിക്കുമോ?', ശരദ് പവാറിനോട് അജിത്; പ്രായമാണോ മാനദണ്ഡമെന്ന് സുപ്രിയാ സുലെ

അജിത് പവാര്‍ വിഭാഗത്തിന്റെ വരവ് മന്ത്രിസഭയ്ക്കകത്തും തര്‍ക്കത്തിന് കാരണമായി

മഹാരാഷ്ട്ര എന്‍സിപിയെ പിളര്‍ത്തി ബിജെപി- ശിവസേന പാളയത്തിലെത്തിയ അജിത് പവാര്‍ വിഭാഗത്തിന്റെ വരവ് മന്ത്രിസഭയ്ക്കകത്തും തര്‍ക്കത്തിന് കാരണമായി. വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള തര്‍ക്കം മന്ത്രിസഭാ വികസനം ആഴ്ചകളോളമാണ് വൈകിപ്പിച്ചത്. മുഖ്യമന്ത്രിക്കും രണ്ട് ഉപമുഖ്യമന്ത്രിമാര്‍ക്കും പുറമെ ബിജെപിയില്‍ നിന്ന് ഒമ്പത് മന്ത്രിമാരും ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ നിന്ന് ഒമ്പത് മന്ത്രിമാരും എന്‍സിപിയില്‍ നിന്ന് ഒമ്പത് മന്ത്രിമാരുമാണ് മഹാരാഷ്ട്ര മന്ത്രിസഭയില്‍ ഇപ്പോള്‍ ഉള്ളത്. പരമാവധി 43 അംഗങ്ങള്‍ വരെയാകാം

മഹാരാഷ്ട്ര മന്ത്രിസഭാ വിപുലീകരണം: അജിത് പവാര്‍ വിഭാഗത്തിന് ധനകാര്യമടക്കമുള്ള ഏഴ് വകുപ്പുകള്‍
കരുത്തുകാട്ടി അജിത് പവാർ, 29 എംഎൽഎമാർ യോഗത്തിനെത്തി; ഔദ്യോഗിക ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

മന്ത്രിസഭയിലെ പ്രധാന വകുപ്പുകള്‍ നേടാന്‍ സാധിച്ചത് അജിത് പവാര്‍ വിഭാഗത്തിന്റെ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തന്റെ പാര്‍ട്ടിക്ക് പ്രധാന വകുപ്പുകള്‍ നല്‍കണമെന്ന് അജിത് പവാര്‍ ആവശ്യപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in