സായുധ വാഹനങ്ങള്‍, ഷാര്‍പ് ഷൂട്ടര്‍മാര്‍, പതിനായിരത്തോളം പോലീസുകാര്‍; കനത്ത സുരക്ഷയില്‍ അയോധ്യ

സായുധ വാഹനങ്ങള്‍, ഷാര്‍പ് ഷൂട്ടര്‍മാര്‍, പതിനായിരത്തോളം പോലീസുകാര്‍; കനത്ത സുരക്ഷയില്‍ അയോധ്യ

അയോധ്യ പ്രാണപ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കി. ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ സശസ്ത്ര സീമാ ബെല്‍ സുരക്ഷ വര്‍ധിച്ചു

അയോധ്യയില്‍ പുതിയതായി നിര്‍മിച്ച രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ദിനത്തോട് മുന്നോടിയായി നഗരത്തില്‍ കനത്ത സുരക്ഷ. ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. ഉത്തര്‍ പ്രദേശ് പോലീസിന് പുറമെ അര്‍ധ സൈനിക വിഭാഗങ്ങളായ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍, സ്‌നിഫര്‍ ഷൂട്ടര്‍മാര്‍ തുടങ്ങളി വിവിധ തലത്തിലാണ് സുരക്ഷ വിന്യാസം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് യുപി ഡിജിപി അറിയിച്ചു. സംസ്ഥാന പോലീസിന് പുറമെ ഏഴ് കമ്പനി സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍, ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍, എന്‍എസ്ജിയുടെ ഷാര്‍പ്പ് ഷൂട്ടര്‍മാര്‍, 25 സായുധ വാഹനങ്ങള്‍, 10 ജാമറുകള്‍, വാഹനങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള സ്‌കാനറുകള്‍ എന്നിവരെയുള്‍പ്പെടെയാണ് വിന്യസിച്ചിരിക്കുന്നത്.

സായുധ വാഹനങ്ങള്‍, ഷാര്‍പ് ഷൂട്ടര്‍മാര്‍, പതിനായിരത്തോളം പോലീസുകാര്‍; കനത്ത സുരക്ഷയില്‍ അയോധ്യ
രാമരാജ്യ ഭൂപടത്തിൽ എവിടെയാവും അയോധ്യ?

പോലീസ് സൂപ്രണ്ട് റാങ്കിലുള്ള 17 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍. ഇവര്‍ക്കൊപ്പം 2020-21 ബാച്ചില്‍ ഉള്‍പ്പെട്ട അസിസ്റ്റന്റ് സൂപ്രണ്ട് റാങ്കിലുള്ള ഐപിഎസ് ഓഫീസര്‍മാര്‍, 44 അഡീഷണല്‍ എസ്പി റാങ്കിലുള്ളവരും സുരക്ഷാ ചുമതലയിലുണ്ട്.

140 ഡിവൈഎസ്പിമാര്‍, 208 ഇന്‍സ്‌പെക്ടര്‍മാര്‍, 1196 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 83 അസി. സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 4350 പോലീസ് ഓഫീസര്‍, 590 കോണ്‍സ്റ്റബിള്‍, 16 ട്രാഫിക് ഇന്‍സ്‌പെക്ടര്‍മാര്‍, 130 ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ 325 ട്രാഫിക് ഒഫീഷ്യല്‍സ്, 540 ട്രാഫിക് കോണ്‍സ്റ്റബിള്‍സ് എന്നിവര്‍ക്ക് പുറമെ 26 പിഎസി കമ്പനി ഉദ്യോഗസ്ഥരെ അയോധ്യയുടെ സമീപ പ്രദേശങ്ങളിലും വിന്യസിക്കും. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ ക്രമീകരണങ്ങളെന്നും യുപി പോലീസ് അറിയിച്ചു.

സായുധ വാഹനങ്ങള്‍, ഷാര്‍പ് ഷൂട്ടര്‍മാര്‍, പതിനായിരത്തോളം പോലീസുകാര്‍; കനത്ത സുരക്ഷയില്‍ അയോധ്യ
രാമക്ഷേത്രത്തിനോടൊപ്പം മുഖം മിനുക്കി അയോധ്യ; ലക്ഷ്യം ആഗോള തീര്‍ത്ഥാടന നഗരം, ചിലവഴിക്കുന്നത് 85,000 കോടി

അയോധ്യ പ്രാണപ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കി. ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ സശസ്ത്ര സീമാ ബെല്‍ സുരക്ഷ വര്‍ധിച്ചു. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കുന്നത്. അയോധ്യയിലേക്കുള്ള എല്ലാ ഹൈവേകളിലും ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്താണ് സുരക്ഷാ ക്രമീകരണങ്ങള്‍.

ഇതിന് പുറമെ, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, തീവ്രവാദ വിരുദ്ധസ്‌കോഡ്, രഹസ്യാന്വേണ ഏജന്‍സികള്‍ എന്നിവയും സജീവമായി രംഗത്തുണ്ട്.

logo
The Fourth
www.thefourthnews.in