ബിഹാറിലെ 13 കോടി ജനസംഖ്യയില്‍ 36 ശതമാനം അതിപിന്നാക്കക്കാര്‍; ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്ത്‌

ബിഹാറിലെ 13 കോടി ജനസംഖ്യയില്‍ 36 ശതമാനം അതിപിന്നാക്കക്കാര്‍; ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്ത്‌

27.12 ശതമാനം പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരും 19.7 ശതമാനം പട്ടിക ജാതി വിഭാഗത്തില്‍പെടുന്നവരും 1.68 ശതമാനം പട്ടിക വിഭാഗക്കാരുമാണ്. 15.52 ശതമാനമാണ് സംവരണേതര വിഭാഗത്തില്‍പ്പെടുന്ന മുന്നാക്ക വിഭാഗം

സംസ്ഥാനത്ത് നടത്തിയ ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിഹാര്‍ സര്‍ക്കാര്‍. 36 ശതമാനവും അതിപിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരാണെന്നാണ് സെന്‍സസ് സാക്ഷ്യപ്പെടുത്തുന്നത്. 27.12 ശതമാനം പേര്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരും 19.7 ശതമാനം പട്ടിക ജാതി വിഭാഗത്തില്‍പെടുന്നവരും 1.68 ശതമാനം പട്ടിക വിഭാഗക്കാരുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 15.52 ശതമാനമാണ് സംവരണേതര വിഭാഗത്തില്‍പ്പെടുന്ന മുന്നാക്ക വിഭാഗം. ബിഹാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേയ്‌ക്കെതിരെ നിയമപരമായ വെല്ലുവിളികളും രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പുകളും നേരിടേണ്ടി വന്നിട്ടും തീരുമാനവുമായി ബീഹാര്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുകയായിരുന്നു

13 കോടിയാണ് ബിഹാറിലെ ജനസംഖ്യ. അതിപിന്നാക്ക-പിന്നാക്ക വിഭാഗങ്ങള്‍ ഒബിസി പട്ടികയില്‍പെടുന്നവരാണ്. ഇതോടെ ജനസംഖ്യയുടെ 63.12 ശതമാനവും ഈ പട്ടികയിലുള്ളവരാണ്. ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉള്‍പ്പെടുന്ന യാദവരാണ് ഇതില്‍ പ്രമുഖര്‍. ഒബിസി വിഭാഗത്തില്‍ 14.27 ശതമാനം പേരും ഈ വിഭാഗത്തില്‍ നിന്നുള്ളവരാണ്.

ഭൂമിഹാര്‍ 2.86 ശതമാനം, ബ്രാഹ്മണര്‍ 3.66 ശതമാനം, മുസാഹര്‍ മൂന്ന് ശതമാനം എന്നിങ്ങനെയാണ് സെന്‍സസ് പ്രകാരം മറ്റു വിഭാഗങ്ങളുടെ കണക്ക്. 17.70 ശതമാനം മുസ്ലീം വിഭാഗത്തിലുള്ളവരും 0.0576 ശതമാനം ക്രിസ്ത്യന്‍ വിഭാഗത്തിലും 0.0113 ശതമാനം സിഖ് വിഭാഗത്തില്‍പ്പെട്ടവരുമാണ്. 0.0851 ശതമാനം ബുദ്ധമതക്കാരും േ0.0096 ശതമാനംപേര്‍ ജൈനമതത്തില്‍ നിന്നുള്ളവരുമുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിന് ഇതുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ കൗണ്‍സില്‍ അംഗീകാരം നല്‍കുകയും ചെയ്തു

ബിഹാറിലെ 13 കോടി ജനസംഖ്യയില്‍ 36 ശതമാനം അതിപിന്നാക്കക്കാര്‍; ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്ത്‌
'ഗോഡ്‌സെയെ മഹത്വവത്കരിക്കുന്നവർക്കെതിരെ പോരാടുമെന്ന് പ്രതിജ്ഞ ചെയ്യാം'; ഗാന്ധിജയന്തി ദിനത്തിൽ കോൺഗ്രസ് നേതാക്കൾ

ഗാന്ധിജയന്തിയായ ഇന്നാണ് ജാതി സര്‍വേ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. ജാതി സര്‍വേയുടെ കണക്കെടുപ്പില്‍ ഏര്‍പ്പെട്ട എല്ലാവര്‍ക്കും ബീഹാര്‍ മുഖ്യമന്ത്രി സമൂഹമാധ്യമമായ എക്‌സിലൂടെ അഭിനന്ദനമറിയിച്ചു. ജാതി സര്‍വേ നടത്താനുള്ള നിര്‍ദേശം നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേയ്‌ക്കെതിരെ നിയമപരമായ വെല്ലുവിളികളും രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പുകളും നേരിടേണ്ടി വന്നിട്ടും തീരുമാനവുമായി ബീഹാര്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുകയായിരുന്നു.

ബിഹാറിലെ 13 കോടി ജനസംഖ്യയില്‍ 36 ശതമാനം അതിപിന്നാക്കക്കാര്‍; ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്ത്‌
കരയിച്ചു, ആ കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍

ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വിനി യാദവും നിതീഷ്‌കുമാറിന് അഭിനന്ദനമറിയിച്ചു

ബീഹാര്‍ അസംബ്ലിയിലെ ഒമ്പതു പാര്‍ട്ടികളുടെയും സമ്മതത്തോടെയാണ് സര്‍ക്കാര്‍ സ്വന്തം ചിലവില്‍ ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിന് ഇതുമായി ബന്ധപ്പെട്ട് അംഗീകാരം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാതി സെന്‍സസ് സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തിയത്. ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേകള്‍ ജാതി മാത്രമല്ല സമൂഹത്തിലെ എല്ലാവരുടെയും സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും വികസനത്തിനും ഉന്നമനത്തിനുമായി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ജെഡി അധ്യക്ഷന്‍ ലാലു യാദവും ജാതി സര്‍വേയില്‍ പ്രതികരണവുമായി രംഗത്തെത്തി. ചരിത്ര നിമിഷമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വിനി യാദവും നിതീഷ്‌കുമാറിന് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in