വെട്ടലുകളും കൂട്ടിച്ചേർക്കലും; വരുൺ ഗാന്ധിയെ തഴഞ്ഞ് നവീൻ ജിൻഡാലും അഭിജിത് ഗാംഗുലിയും സ്ഥാനാർഥികളായ ബിജെപി പട്ടിക

വെട്ടലുകളും കൂട്ടിച്ചേർക്കലും; വരുൺ ഗാന്ധിയെ തഴഞ്ഞ് നവീൻ ജിൻഡാലും അഭിജിത് ഗാംഗുലിയും സ്ഥാനാർഥികളായ ബിജെപി പട്ടിക

സിനിമ താരമായ കങ്കണ രണാവത്തിനെയും രാമായണം സീരിയലിൽ രാമനായി വേഷമിട്ട അരുൺ ഗോവിലിനെയും ബിജെപി രംഗത്തിറക്കിയിട്ടുണ്ട്

ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ബിജെപിയുടെ അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഒട്ടേറെ സർപ്രൈസുകളുമായാണ് 111 മണ്ഡലങ്ങളിലേക്കുള്ള പട്ടികയെത്തിയത്. കേന്ദ്ര മന്ത്രിപദം അലങ്കരിച്ചിരുന്ന അശ്വിനി കുമാർ ചൗബേ, വി കെ സിങ്, വരുൺ ഗാന്ധി എന്നിവരെ പാർട്ടി തഴഞ്ഞപ്പോൾ പല പുതുമുഖങ്ങൾക്കും ടിക്കറ്റ് ലഭിച്ചു. പതിവുപോലെ ബിജെപിയിൽ ചേർന്ന നിരവധി കോൺഗ്രസ് മുൻ നേതാക്കളും പ്രതിപക്ഷ നേതാക്കളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

സിനിമ താരമായ കങ്കണ രണാവത്തിനെയും രാമായണം സീരിയലിൽ രാമനായി വേഷമിട്ട അരുൺ ഗോവിലിനെയും ബിജെപി രംഗത്തിറക്കിയിട്ടുണ്ട്. ഒപ്പം അടുത്തിടെ രാജിവച്ച് ബിജെപിയിൽ ചേർന്ന ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായയ്ക്കും സീറ്റ് നൽകിയിട്ടുണ്ട്. മൂന്ന് തവണ ലോക്‌സഭാ എംപിയായ വരുൺ ഗാന്ധിക്ക് പിലിഭിത്തിൽ ബിജെപി തിരഞ്ഞെടുപ്പ് ടിക്കറ്റ് നിഷേധിച്ചപ്പോൾ, അമ്മ മനേക ഗാന്ധിയെ സുൽത്താൻപൂരിൽ ഇത്തവണയും ബിജെപി പരീക്ഷിക്കുന്നുണ്ട്.

വെട്ടലുകളും കൂട്ടിച്ചേർക്കലും; വരുൺ ഗാന്ധിയെ തഴഞ്ഞ് നവീൻ ജിൻഡാലും അഭിജിത് ഗാംഗുലിയും സ്ഥാനാർഥികളായ ബിജെപി പട്ടിക
'അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം'; പ്രതിപക്ഷത്തിന്റെ ആരോപണം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

പശ്ചിമ ബംഗാളിലെ ബസീർഹാഥ് മണ്ഡലത്തിൽ ബിജെപി സന്ദേശ്ഖാലിയിലെ പ്രതിഷേധത്തിന് മുന്നിട്ടിറങ്ങിയ രേഖ പത്രയെയാണ് മത്സരിപ്പിക്കുന്നത്. മുൻ കൊൽക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാധ്യായെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെയും കുടുംബത്തിൻ്റെയും ശക്തികേന്ദ്രമായ തംലുക് ലോക്‌സഭാ സീറ്റിൽ നിന്ന് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.

ഉത്തർപ്രദേശിൽ ഒമ്പത്, ഗുജറാത്തിൽ അഞ്ച്, ഒഡീഷയിൽ നാല്, ബിഹാർ, കർണാടക, ജാർഖണ്ഡ് എന്നിവിടങ്ങളിൽ മൂന്ന് വീതവും എന്നിങ്ങനെ 37 ഓളം എംപിമാർക്കാണ് ബിജെപി ടിക്കറ്റ് നിഷേധിച്ചത്. അതേസമയം, വ്യവസായി നവീൻ ജിൻഡാൽ, വരപ്രസാദ് റാവു, സീത സോറൻ, തപസ് റോയ്, എൻ കിരൺ കുമാർ റെഡ്ഡി എന്നീ പുതുതായി ബിജെപിയിലേക്കെത്തിയവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

വെട്ടലുകളും കൂട്ടിച്ചേർക്കലും; വരുൺ ഗാന്ധിയെ തഴഞ്ഞ് നവീൻ ജിൻഡാലും അഭിജിത് ഗാംഗുലിയും സ്ഥാനാർഥികളായ ബിജെപി പട്ടിക
ബിജെപി അഞ്ചാംഘട്ട സ്ഥാനാര്‍ഥിപ്പട്ടികയായി; കെ സുരേന്ദ്രന്‍ വയനാട്ടില്‍, കെഎസ് രാധാകൃഷ്ണന്‍ എറണാകുളത്ത്‌

കർണാടകയിലാണ് ബിജെപി അപ്രതീക്ഷിത നീക്കങ്ങളിലൊന്ന് നടത്തിയത്. സംസ്ഥാനത്തെ ഹിന്ദുത്വ പോസ്റ്റർ ബോയ് അനന്ത്കുമാർ ഹെഡ്‌ഗെയ്ക്ക് അവസരം നിഷേധിച്ചപ്പോൾ ബിജെപിയിൽനിന്ന് പുറത്തുപോയി തിരികെയെത്തിയ ജഗദീഷ് ഷെട്ടാറിന് സീറ്റ് നൽകി. ഒരു പ്രധാന മാറ്റത്തിൽ, ഉത്തര കന്നഡയിൽ നിന്ന് അഞ്ച് തവണ എംപിയായ അനന്ത്കുമാർ ഹെഗ്‌ഡെയെ ബിജെപി ഒഴിവാക്കി, പകരം മുൻ നിയമസഭാ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗ്ഗേരിയെ (62) നിയമിച്ചു.

logo
The Fourth
www.thefourthnews.in