സംസ്ഥാനത്ത് കോൺഗ്രസ് മുഖ്യ എതിരാളി; പ്രതിപക്ഷ മഹാസഖ്യത്തിൽ ബിആർഎസ് പങ്കെടുക്കില്ല

സംസ്ഥാനത്ത് കോൺഗ്രസ് മുഖ്യ എതിരാളി; പ്രതിപക്ഷ മഹാസഖ്യത്തിൽ ബിആർഎസ് പങ്കെടുക്കില്ല

ഈ വർഷം ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, മിസോറാം എന്നീ സംസ്ഥാനങ്ങൾക്കൊപ്പം തെലങ്കാനയും ജനവിധി തേടുകയാണ്.

2024ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെയുളള നീക്കങ്ങളുടെ ഭാ​ഗമായി ജൂൺ 23ന് പട്നയിൽ വച്ച് നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) പങ്കെടുക്കില്ല. സംസ്ഥാനത്ത് കോൺ​ഗ്രസും ബിജെപിയും തങ്ങളുടെ മുഖ്യ എതിരാളികളെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് യോ​ഗത്തിൽ നിന്നും ബിആർഎസ് വിട്ടുനിൽക്കുന്നത്. ഇക്കാര്യത്തിൽ പാർട്ടി ഔദ്യോഗിക തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും യോഗത്തിൽ കെസിആർ പങ്കെടുത്തേക്കില്ലെന്ന് പാർട്ടിയിലെ ഒരു മുതിർന്ന നേതാവാണ് വെളിപ്പെടുത്തിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഒരു പൊതു പ്രതിപക്ഷ മുന്നണി ഉണ്ടാക്കാൻ ശ്രമിക്കുന്ന ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) നേതാവുമായ നിതീഷ് കുമാറിനോടാണ് കോൺഗ്രസ് ഉൾപ്പെടുന്ന സഖ്യത്തിന്റെ ഭാഗമാകാൻ തന്റെ പാർട്ടി തയ്യാറല്ലെന്ന് കെ ചന്ദ്രശേഖർ റാവു വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെ, നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളും ബിആർഎസും യോഗത്തിൽ പങ്കെടുക്കാൻ സാധ്യതയില്ലാത്ത രണ്ട് പ്രധാന രാഷ്ട്രീയ പാർട്ടികളാണെന്ന് നിതീഷ് കുമാർ പറഞ്ഞു.

സംസ്ഥാനത്ത് കോൺഗ്രസ് മുഖ്യ എതിരാളി; പ്രതിപക്ഷ മഹാസഖ്യത്തിൽ ബിആർഎസ് പങ്കെടുക്കില്ല
പ്രതിപക്ഷ മഹാസഖ്യം രൂപീകരിക്കാനുളള യോഗത്തിൽ 16 പാർട്ടികൾ പങ്കെടുക്കും; തിരക്ക് കാരണം രാഹുലും ഖാർഗെയും എത്തില്ല

തെലങ്കാനയിൽ ബിജെപിയെക്കാൾ കോൺഗ്രസ് മുന്നിലാണെന്ന പാർട്ടിയുടെ വിലയിരുത്തലാണ് പാർട്ടി ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയതെന്ന് പേര് വെളുപ്പെടുത്താത്ത ഒരു ബിആർഎസ് പ്രവർത്തകൻ പറഞ്ഞു. കോൺ​ഗ്രസിനെ നിസാരമായി കാണുന്നില്ലെന്നും കർണാടകയിലെ വിജയത്തിന് ശേഷം കോൺഗ്രസിന് രാജ്യത്ത് ഏറെ പിന്തുണ കിട്ടിയിട്ടുണ്ടെന്നും എന്നാൽ തെലങ്കാനയിൽ അത് നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് കോൺഗ്രസ് മുഖ്യ എതിരാളി; പ്രതിപക്ഷ മഹാസഖ്യത്തിൽ ബിആർഎസ് പങ്കെടുക്കില്ല
2024 ലോക്സഭാ തിരഞ്ഞെടുപ്പ് നേരിടാൻ ബിജെപിക്ക് ഭയമെന്ന് തേജസ്വി യാദവ്; പ്രതിപക്ഷ യോഗത്തിൽ 15 പാർട്ടികൾ പങ്കെടുക്കും

ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, മിസോറാം എന്നീ സംസ്ഥാനങ്ങൾക്കൊപ്പം തെലങ്കാനയും ഡിസംബറിൽ ജനവിധി തേടുകയാണ്. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കായി തെലങ്കാന സർക്കാർ ചെയ്ത നല്ല പ്രവർത്തനങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കോൺ​ഗ്രസിനെ ആളുകൾ വിശ്വസിക്കരുതെന്ന് കെസിആർ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഏറെ മാസങ്ങൾക്ക് ശേഷമാണ് കെസിആർ കോൺ​ഗ്രസിനെ നേരിട്ട് ആക്രമിക്കുന്നത്. ബിആർഎസ് സർക്കാർ എന്നാൽ കർഷകരുടെ രാജ്യം എന്നാണ് അർത്ഥമാക്കുന്നത്. അധികാരത്തിലെത്തിയാൽ ലാൻഡ് റെക്കോർഡ്സ് മാനേജ്‌മെന്റ് പോർട്ടലായ ' 'ധരണി' പോർട്ടൽ നിർത്തലാക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. ഇത് ഇടനിലക്കാരെ പ്രോത്സാഹിപ്പിക്കുവാനല്ലാതെ മറ്റൊന്നിനുമല്ലെന്നും അദ്ദേഹം കോൺ​ഗ്രസിനെതിരെ വിമർശനം ഉയർത്തി.

സംസ്ഥാനത്ത് കോൺഗ്രസ് മുഖ്യ എതിരാളി; പ്രതിപക്ഷ മഹാസഖ്യത്തിൽ ബിആർഎസ് പങ്കെടുക്കില്ല
'പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിലല്ല, പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനാണ് ശ്രമം': ശരദ് പവാര്‍

വരുന്ന തിരഞ്ഞെടുപ്പിൽ, പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകുന്നത് മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പാർട്ടിയുടെ വിപുലീകരണത്തിന് വിരുദ്ധമാകുമെന്ന് ബിആർഎസിലെ ഒരു മുതിർന്ന നേതാവ് ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിൽ ബിആർഎസിന്റെ പാർട്ടി മെമ്പർ‌ഷിപ്പിൽ ഇതിനകം 2.5 ലക്ഷം അംഗങ്ങളെ ചേർത്തിട്ടുണ്ട്. മുൻ ഒഡീഷ മുഖ്യമന്ത്രി ഗിരിധർ ഗമാങ്ങിനെപ്പോലുള്ള നിരവധി പ്രമുഖ നേതാക്കൾ ഒഡീഷയിൽ പാർട്ടിയിൽ ചേർന്നു. താമസിയാതെ, പാർട്ടി ഓഫീസ് ഭോപ്പാലിലും പിന്നീട് ഹിന്ദി സംസാരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, പ്രതിപക്ഷ പാർട്ടികൾക്ക് നൽകി വരുന്ന പിന്തുണ തുടരുമെന്ന് ബിആർഎസ് നേതാക്കൾ വ്യക്തമാക്കി. മെയ് 29 ന് പാർലമെന്റിന്റെ ഉദ്ഘാടനം പാർട്ടി ബഹിഷ്‌കരിച്ചതും ഡൽഹി സർക്കാരിന്റെ അധികാരങ്ങൾ തടയാൻ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് രാജ്യസഭയിൽ പാസാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അരവിന്ദ് കെജ്‌രിവാളിനെ പിന്തുണച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു ബിആർഎസിന്റെ വാദം.

logo
The Fourth
www.thefourthnews.in