'പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിലല്ല, പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനാണ് ശ്രമം': ശരദ് പവാര്‍

'പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിലല്ല, പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനാണ് ശ്രമം': ശരദ് പവാര്‍

പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യത്തിലെത്തിയാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരാളെ ഉയര്‍ത്തിക്കാട്ടുക എന്നത് വലിയ വെല്ലുവിളിയാകും : ശരദ് പവാര്‍

രാജ്യത്തിന്‌റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന നേതൃത്വമാണ് പ്രതിപക്ഷനിരയിലുണ്ടാകേണ്ടതെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. പ്രതിപക്ഷ ഐക്യനീക്കങ്ങളുടെ ഭാഗമാണെങ്കിലും താന്‍ പ്രധാനമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യത്തിലെത്തിയാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരാളെ ഉയര്‍ത്തിക്കാട്ടുക എന്നത് വലിയ വെല്ലുവിളിയാകുമെന്നും ശരദ് പവാര്‍ തുറന്നുസമ്മതിച്ചു.

''പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ഇടപെടലുകള്‍ മാത്രമാണ് ഇപ്പോഴത്തേത് . 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ആഗ്രഹിക്കാത്തതിനാല്‍ തന്നെ പ്രധാനമന്ത്രി സ്ഥാനത്തിനായുള്ള പോരോട്ടത്തിലേക്കില്ല'' - ശരദ് പവാര്‍ വ്യക്തമാക്കി.

'പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിലല്ല, പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനാണ് ശ്രമം': ശരദ് പവാര്‍
മമത അയയുന്നു; കോൺഗ്രസിന് ശക്തിയുള്ളിടത്ത് പാർട്ടിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപനം

കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി സീറ്റ് പങ്കുവയ്ക്കല്‍ സംബന്ധിച്ചും ശരദ് പവാര്‍ സംസാരിച്ചു. മഹാവികാസ് അഘാഡി സഖ്യത്തിലെ നേതാക്കള്‍ ചേര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് പങ്കുവയ്ക്കൽ സംബന്ധിച്ച് തീരുമാനത്തിലെത്തും. ഉദ്ധവ് താക്കറെ, സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കൊപ്പമുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും എന്‍സിപി അധ്യക്ഷന്‍ വ്യക്തമാക്കി.

'പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിലല്ല, പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനാണ് ശ്രമം': ശരദ് പവാര്‍
നാടകാന്തം രാജി പിൻവലിച്ചു; ശരദ് പവാർ എൻസിപി അധ്യക്ഷ സ്ഥാനത്ത് തുടരും

കോണ്‍ഗ്രസ് ശിവസേന സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മഹാവികാസ് അഘാഡിയിലെ നേതാക്കള്‍ ആ കാര്യം തീരുമാനിക്കുമെന്നായിരുന്നു ശരദ് പവാറിന്റെ മറുപടി . ഈ വിഷയവുമായി ബന്ധപ്പെട്ട് അടുത്തിടെ തന്റെ വസതിയില്‍ ഒരു യോഗം ചേര്‍ന്നിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഒരുമിച്ചിരുന്ന് ആ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

'പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിലല്ല, പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനാണ് ശ്രമം': ശരദ് പവാര്‍
അധ്യക്ഷ സ്ഥാനത്ത് തുടരണം; ശരദ് പവാറിന്റെ രാജി അംഗീകരിക്കാതെ എൻസിപി സമിതി

ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യ ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെയാണ് പവാര്‍ നിലപാട് വ്യക്തമാക്കുന്നത്. ഐക്യ നീക്കങ്ങള്‍ ഊര്‍ജിതമാക്കി ഒന്നരമാസത്തിനിടെ രണ്ടാംതവണയും കോണ്‍ഗ്രസ് നേതൃത്വവുമായിബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു . ഉടന്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കളെ ഒന്നിപ്പിച്ച് യോഗം ചേരാനും പദ്ധതിയുണ്ട്. കെ്ജ്രിവാള്‍, കെസിആര്‍ എന്നിവരുമായെല്ലാം നിതീഷ് ചര്‍ച്ച നടത്തിയിരുന്നു. കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞയിലും ശരദ് പവാര്‍ പങ്കെടുത്തിരുന്നു. ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള തുടങ്ങിയവരെല്ലാം ചടങ്ങിനെത്തിയത് ഐക്യ പ്രതിപക്ഷ നീക്കങ്ങളായാണ് വിലയിരുത്തപ്പെട്ടത്.

'പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിലല്ല, പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനാണ് ശ്രമം': ശരദ് പവാര്‍
പ്രതിപക്ഷ പാർട്ടികള്‍ ഐക്യത്തിലെത്തുമോ? കൂടിയാലോചനകള്‍ക്കായി ഉടന്‍ യോഗം, കോണ്‍ഗ്രസ് നേതൃത്വവുമായി ചർച്ച നടത്തി നിതീഷ്

അടുത്തിടെ നടന്ന ചില നാടകീയ നീക്കങ്ങളുടെ ബാക്കിയായാണ് എന്‍സിപി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ശരദ് പവാര്‍ തയ്യാറായത്. അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്ന വിവരം ആദ്യം പ്രഖ്യാപിച്ചെങ്കിലും പിന്നീട് പാര്‍ട്ടിനേതൃത്വത്തില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് രാജി പിന്‍വലിച്ചു.പവാര്‍ രാജിവയ്ക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലെ പ്രവര്‍ത്തകര്‍ ഒന്നടങ്കം തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. നിരവധി പ്രതിപക്ഷ പാര്‍ട്ടികളും സ്ഥാനത്ത് തുടരണമെന്ന് പവാറിനോട് അഭ്യര്‍ഥിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ പക്ഷത്തെ ഒന്നിപ്പിക്കുന്ന ദൗത്യം പുനരാരംഭിക്കാനായാണ് സ്ഥാനത്ത് തുടരുന്നെതന്നായിരുന്നു പവാറിന്‌റെ പ്രഖ്യാപനം.

logo
The Fourth
www.thefourthnews.in