കോവിഡ്; കര്‍ണാടകയിലും തമിഴ്നാട്ടിലും ജാഗ്രത, പരിശോധന വര്‍ധിപ്പിക്കാന്‍ നിര്‍ദേശം

കോവിഡ്; കര്‍ണാടകയിലും തമിഴ്നാട്ടിലും ജാഗ്രത, പരിശോധന വര്‍ധിപ്പിക്കാന്‍ നിര്‍ദേശം

മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു

കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടിത്തുടങ്ങിയതോടെ അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാട്ടിലും ജാഗ്രതാനിര്‍ദേശം. കര്‍ണാടകയിലെ ആരോഗ്യവകുപ്പ് കേസുകളുടെ വര്‍ധനവ് നേരിടാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു അറിയിച്ചു.

പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നിടത്തെല്ലാം ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുന്നുണ്ടെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍ പറഞ്ഞു. അതനുസരിച്ച് വ്യാഴാഴ്ച ആകെ 264 ടെസ്റ്റുകള്‍ നടത്തി. ഇതില്‍ എട്ട് പേര്‍ പോസിറ്റീവ് ആയിരുന്നു, അതില്‍ രണ്ട് പേര്‍ ചെന്നൈയിലാണ്. ഏകദേശം ആറ് മുതല്‍ ഏഴ് മാസമായി സംസ്ഥാനം തുടര്‍ച്ചയായി ഒറ്റ അക്കത്തില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നിരുന്നാലും, ആവശ്യത്തിന് ഓക്‌സിജന്‍ സിലിണ്ടറുകള്‍, ഉപഭോഗവസ്തുക്കള്‍, മരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ ദിനേഷ് ഗുണ്ടു റാവു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പോരായ്മകള്‍ തിരിച്ചറിയുകയും കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായാലും കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാണെന്ന് ഉറപ്പാക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം തമിഴ്നാട്ടില്‍ 36 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കോവിഡ്; കര്‍ണാടകയിലും തമിഴ്നാട്ടിലും ജാഗ്രത, പരിശോധന വര്‍ധിപ്പിക്കാന്‍ നിര്‍ദേശം
കോവിഡ് ഇനിയും കൂടാം; ഇപ്പോള്‍ പടരുന്നത് ജെഎന്‍1, പരിശോധന നടത്താതെ സര്‍ക്കാര്‍ ആശുപത്രികള്‍

കേരളവുമായുള്ള അതിര്‍ത്തികള്‍ അടയ്ക്കാനും എല്ലാ യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കാനും സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍, ഇന്‍ഫ്ളുവന്‍സ ലൈക്ക് ഇന്‍നസ്, സെവര്‍ അക്യൂട്ട് റസ്പിറേറ്ററി ഇന്‍ഫെക്ഷന്‍ എന്നിവയുള്ള രോഗികളില്‍ കോവിഡ് പരിശോധന വേഗത്തിലാക്കാനും വകുപ്പ് തീരുമാനിച്ചു. 25-ല്‍ കൂടുതല്‍ സിടി മൂല്യമുള്ള എല്ലാ കോവിഡ് കേസുകളും നിര്‍ബന്ധമായും ജീനോം സീക്വന്‍സിങ്ങിനായി അയയ്ക്കും.

കൂടുതല്‍ ആര്‍ടിപിസിആര്‍ കിറ്റുകള്‍ വാങ്ങാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധന വര്‍ധിപ്പിക്കുകയും റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം നിരീക്ഷിക്കുകയും ചെയ്യും. ഈ ഡാറ്റയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും,'' റാവു പറഞ്ഞു. സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ നിര്‍ണയിക്കാന്‍ ചൊവ്വാഴ്ച സാങ്കേതിക ഉപദേശക സമിതി(ടിഎസി) യോഗം വിളിച്ചിട്ടുണ്ട്.

കോവിഡ്; കര്‍ണാടകയിലും തമിഴ്നാട്ടിലും ജാഗ്രത, പരിശോധന വര്‍ധിപ്പിക്കാന്‍ നിര്‍ദേശം
രാജ്യത്തെ 90 ശതമാനം കോവിഡ് കേസുകളും കേരളത്തില്‍, നാല് മരണം; ആശങ്കവേണ്ടെന്ന് ആരോഗ്യമന്ത്രി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കര്‍ണാടകയിലും കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതൊഴിച്ചാല്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒന്നിലധികം അസുഖങ്ങളുണ്ടായിരുന്ന രോഗിയാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ 58 സജീവ കോവിഡ് കേസുകളാണ് കര്‍ണാടകയിലുള്ളത്. ഇതില്‍ 47 പേര്‍ ഹോം ഐസൊലേഷനിലും അഞ്ച് പേര്‍ ജനറല്‍ വാര്‍ഡുകളിലും ആറ് പേര്‍ ഐസിയുവിലും ചികിത്സയിലാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം, കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ നാല് പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 199 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സജീവ കേസുകളുടെ എണ്ണം 1523 ആയി ഉയര്‍ന്നു. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ 90 ശതമാനത്തോളവും കേരളത്തിലാണ്. ഇന്നലെ ഉത്തര്‍ പ്രദേശിലും കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു.

കോവിഡ്; കര്‍ണാടകയിലും തമിഴ്നാട്ടിലും ജാഗ്രത, പരിശോധന വര്‍ധിപ്പിക്കാന്‍ നിര്‍ദേശം
കോവിഡ് വൈറസ് ശ്വാസകോശത്തില്‍ രണ്ടു വര്‍ഷംവരെ നിലനില്‍ക്കാം

കോവിഡിന്റെ പുതിയ വകഭേദം ജെഎന്‍1 കഴിഞ്ഞ ദിവസം കേരളത്തില്‍ സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വൈറസ് വകഭേദം ആദ്യംതന്നെ കണ്ടെത്താനായി. കേരളത്തിലെ ആരോഗ്യസംവിധാനങ്ങള്‍ മികച്ചതാണെന്നും ജാഗ്രതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in