കോവിഡ് വൈറസ് ശ്വാസകോശത്തില്‍ രണ്ടു വര്‍ഷംവരെ നിലനില്‍ക്കാം

കോവിഡ് വൈറസ് ശ്വാസകോശത്തില്‍ രണ്ടു വര്‍ഷംവരെ നിലനില്‍ക്കാം

ശ്വാസകോശത്തിന്‌റെ മുകള്‍ ഭാഗത്തോ രക്തത്തിലോ വൈറസ് കണ്ടെത്താനായില്ലെങ്കിലും അണുബാധയ്ക്ക് ശേഷം ആറ് മുതല്‍ 18 മാസം വരെ ചില വ്യക്തികളുടെ ശ്വാസകോശത്തില്‍ വൈറസ് സാന്നിധ്യം ഉണ്ടായിരുന്നു

കോവിഡ് പിടിപെട്ട് പതിനെട്ട് മാസത്തിനുശേഷവും ചില രോഗികളുടെ ശ്വാസകോശത്തില്‍ സാര്‍സ് കോവ്-2 വൈറസിന്‌റെ സാന്നിധ്യം ഉണ്ടായിരുന്നതായി പഠനം. അണുബാധ പിടിപെട്ട് രണ്ടാഴ്ചയ്ക്കു ശേഷം ശ്വാസകോശത്തിന്‌റെ മുകള്‍ ഭാഗത്ത് കൊറോണ വൈറസ് കണ്ടെത്താന്‍ സാധിച്ചില്ല.

ഒരു ഫ്രഞ്ച് പൊതു ഗവേഷണ സ്ഥാപനമായ ആള്‍ട്ടര്‍നേറ്റീവ് എനര്‍ജീസ് ആന്‍ഡ് ആറ്റോമിക് എനര്‍ജി കമ്മീഷനുമായി സഹകരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പാസ്ചറില്‍ നിന്നുള്ള ഒരു സംഘം മൃഗങ്ങളുടെ ശ്വാസകോശ മാതൃകയിലാണ് പഠനം നടത്തിയത്. നേച്ചര്‍ ഇമ്മ്യൂണോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനഫലം അനുസരിച്ച് ചില രോഗികളുടെ ശ്വാസകോശത്തില്‍ സാര്‍സ് കോവ് 2 വൈറസ് പതിനെട്ട് മാസംവരെ നിലനില്‍ക്കുന്നുവെന്നു മാത്രമല്ല ഇതിന്‌റെ സ്ഥിരത കാരണം രോഗാണുക്കളോട് പൊരുതാനുള്ള പ്രതിരോധ ശേഷി നഷ്ടമാകുകയും ചെയ്യുന്നുണ്ട്.

കോവിഡ് വൈറസ് ശ്വാസകോശത്തില്‍ രണ്ടു വര്‍ഷംവരെ നിലനില്‍ക്കാം
കോവിഡ്-19: ഒമിക്രോണ്‍ അണുബാധ തലച്ചോറിന്‌റെ ഘടനയില്‍ മാറ്റം വരുത്താമെന്ന് ഗവേഷകര്‍

അണുബാധയ്ക്കു കാരണമാകുന്ന ചില വൈറസുകള്‍ ശരീരത്തില്‍ സൂക്ഷ്മമായും കണ്ടെത്താനാകാത്ത വിധത്തിലും അവശേഷിക്കുന്നുണ്ട്. ഇവയാണ് വൈറല്‍ റിസര്‍വോയറുകള്‍ എന്നറിയപ്പെടുന്നത്- ഗവേഷകര്‍ പറയുന്നു.

ചില രോഗപ്രതിരോധ കോശങ്ങളില്‍ ഒളിഞ്ഞിരിക്കുന്നതും എപ്പോള്‍ വേണമെങ്കിലും വീണ്ടും സജീവമാകാവുന്നതുമായ എച്ച്‌ഐവിയുടെ അവസ്ഥ ഇതാണ്. കോവിഡ്-19 ന് കാരണമാകുന്ന സാര്‍സ് കോവ് 2 വൈറസിനും ഇത് സംഭവിക്കാമെന്ന് ഗവേഷകര്‍ കരുതുന്നു.

ചില മൃഗങ്ങളില്‍ സാര്‍സ് കോവ് 2 വൈറസ് കാരണമുള്ള നീര്‍വീക്കം ദീര്‍ഘകാലം നിലനില്‍ക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. വൈറസിന്‌റെ സാന്നിധ്യം ശരീരത്തിലുള്ളതുകൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നതെന്നാണ് പഠനത്തിനു നേതൃത്വം നല്‍കിയ മിഷെല്ല മുള്ളര്‍ ട്രൂട്വിന്‍ പറയുന്നത്. ശ്വാസകോശത്തിന്‌റെ മുകള്‍ ഭാഗത്തോ രക്തത്തിലോ വൈറസ് കണ്ടെത്താനായില്ലെങ്കിലുംഅണുബാധയ്ക്ക് ശേഷം ആറ് മുതല്‍ 18 മാസം വരെ ചില വ്യക്തികളുടെ ശ്വാസകോശത്തില്‍ വൈറസ് സാന്നിധ്യം ഉണ്ടായിരുന്നതായി പഠനത്തിന്റെ പ്രാരംഭ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

കോവിഡ് വൈറസ് ശ്വാസകോശത്തില്‍ രണ്ടു വര്‍ഷംവരെ നിലനില്‍ക്കാം
ശരീരത്തിലെ അവയവങ്ങൾ പ്രായമാകുന്നത് വ്യത്യസ്ത രീതിയിലെന്ന് പഠനം; വേഗത്തിലുള്ള അവയവ വാർധക്യം മരണ സാധ്യത കൂട്ടും

ഇത്രയും നീണ്ട കാലയളവിനുശേഷം, പതിവ് പിസിആര്‍ പരിശോധനകള്‍ നെഗറ്റീവ് ആയിട്ടും ചില രോഗപ്രതിരോധ കോശങ്ങളില്‍ - അല്‍വിയോളാര്‍ മാക്രോഫാജേസുകളില്‍ വൈറസുകള്‍ കണ്ടെത്തിയത് അദ്ഭുതമാണെന്ന് ഗവേഷകര്‍ പറയുന്നു.

logo
The Fourth
www.thefourthnews.in