കോവിൻ ഡേറ്റ ചോർച്ച: കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽനിന്നുള്ള ഡേറ്റ ബേസ് പരിശോധിക്കും

കോവിൻ ഡേറ്റ ചോർച്ച: കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽനിന്നുള്ള ഡേറ്റ ബേസ് പരിശോധിക്കും

കേരളവും കർണാടകവും ഈ സംസ്ഥാനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ബാക്കിയുള്ള 9 സംസ്ഥാനങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമല്ല

കോവിൻ പോർട്ടലിൽ ഡേറ്റാ ചോർച്ചയുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ നിന്നുള്ള ഡേറ്റ ചോർച്ച സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്ന് റിപ്പോർട്ട്. നോഡൽ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) കോവിഡ് കാലത്ത് സ്വന്തമായി ഡാറ്റാബേസ് വികസിപ്പിച്ച 11 സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തിവരികയാണെന്നാണ് വിവരം.

പൗരന്മാരുടെ ആധാർ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ കോവിഡ് കാലത്ത് ശേഖരിച്ചിരുന്നു. കേരളവും കർണാടകവും ഈ സംസ്ഥാനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ബാക്കിയുള്ള 9 സംസ്ഥാനങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമല്ല. ഈ സംസ്ഥാനങ്ങളുടെ ഡാറ്റാബേസുകളിൽനിന്ന് സംഭവിക്കാൻ സാധ്യതയുള്ള സുരക്ഷാ ചോർച്ചയെക്കുറിച്ചാണ് ഏജൻസി അന്വേഷണം നടത്തുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

കോവിൻ ഡേറ്റ ചോർച്ച: കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽനിന്നുള്ള ഡേറ്റ ബേസ് പരിശോധിക്കും
'കോവിഡ് ഡേറ്റാ ചോര്‍ച്ചയ്ക്ക് പിന്നില്‍ വലിയ ഗൂഢാലോചന': പോലീസില്‍ പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്

"മഹാമാരിയുടെ കാലത്ത് ചില സംസ്ഥാനങ്ങൾ കണ്ടെയ്‌ൻമെന്റ് സോണുകളും താമസക്കാരുടെ വാക്‌സിനേഷൻ പോലുള്ള കാര്യങ്ങളും ട്രാക്ക് ചെയ്യുന്നതിനായി അവരുടെ പൂർണ ഡാറ്റാബേസ് സൃഷ്ടിച്ചു. സംസ്ഥാനങ്ങളിലെ ചില ആരോഗ്യ പ്രവർത്തകർക്കും ആ ഡാറ്റയിൽ ആക്‌സസ് ഉണ്ടായിരിക്കാം. ചില സന്ദർഭങ്ങളിൽ അത് പ്രാദേശിക ഉപകരണങ്ങളിലും സംഭരിച്ചിരിക്കാം. ഇതിൽ ഏതെങ്കിലും ഡേറ്റാബേസുകളിൽ സ്വാധീനിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തിയാൽ ഈ പ്രശ്നത്തെ കുറിച്ച് വിലയിരുത്താൻ സാധിക്കും''- കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ ചോർന്നതായി പറയുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും വിഷയം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രാജ്യത്തെ നോഡൽ സൈബർ സുരക്ഷാ ഏജൻസിയായ സിഇആർടി-ഇൻ-നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

കോവിൻ ഡേറ്റ ചോർച്ച: കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽനിന്നുള്ള ഡേറ്റ ബേസ് പരിശോധിക്കും
കോവിഡ് വിവരച്ചോർച്ച: 'ദ ഫോർത്ത്' വെളിപ്പെടുത്തലിൽ കേന്ദ്രം അന്വേഷണം ആരംഭിച്ചു

കഴിഞ്ഞ ദിവസമാണ് കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ വിവരങ്ങൾ ചോർന്നതായി ദ ഫോർത്ത് റിപ്പോർട്ട് ചെയ്തത്. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ രജിസ്റ്റർ ചെയ്ത ഫോണ്‍ നമ്പറോ, ആധാർ നമ്പറോ നല്‍കിയാല്‍ ഫോണ്‍ നമ്പര്‍, ലിംഗം, ഐഡി കാര്‍ഡ് വിവരങ്ങള്‍, ജനന തീയതി എന്നിവയാണ് ടെലഗ്രാമില്‍ സന്ദേശമായി ലഭിക്കുന്നത്. ഇന്ത്യക്കാരുടെ വിവിധ വിവരങ്ങള്‍ ലഭ്യമാക്കുമെന്നാണ് ടെലഗ്രാം ബോട്ട് അവകാശപ്പെടുന്നത്. കേന്ദ്ര നേതാക്കളുടെയും എംപിമാർക്കും പുറമേ കോവിൻ ഉന്നതാധികാര സമിതി ചെയർപേഴ്സൺ രാംസേവക് ശർമയുടെയും കുടുംബത്തിന്റെയും വിവരങ്ങൾ വരെ ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in