ഓര്‍ഡര്‍ ചെയ്തത് വെജിറ്റേറിയന്‍, കിട്ടിയത് 'നോണ്‍ വെജ്'; ബാര്‍ബിക്യു നേഷന്‍ മീല്‍ ബോക്സില്‍ ചത്ത എലി, പരാതിയുമായി യുവാവ്

ഓര്‍ഡര്‍ ചെയ്തത് വെജിറ്റേറിയന്‍, കിട്ടിയത് 'നോണ്‍ വെജ്'; ബാര്‍ബിക്യു നേഷന്‍ മീല്‍ ബോക്സില്‍ ചത്ത എലി, പരാതിയുമായി യുവാവ്

പ്രയാഗ്‌രാജ് സ്വദേശിയായ രാജീവ് ശുക്ലയാണ് എക്‌സിലൂടെ പരാതിയുമായി രംഗത്ത് എത്തിയത്

മുംബൈയിലെ ബാർബിക്യു നേഷനിൽ നിന്ന് വാങ്ങിയ വെജ് മീൽ ബോക്‌സിൽ നിന്ന് ചത്ത എലിയെ കിട്ടിയെന്ന് യുവാവിന്റെ പരാതി. പ്രയാഗ്‌രാജ് സ്വദേശിയായ രാജീവ് ശുക്ലയാണ് എക്‌സിലൂടെ പരാതിയുമായി രംഗത്ത് എത്തിയത്.

ജനുവരി 8 നാണ് രാജീവ് മുംബൈയിൽ എത്തിയത്. താൻ ഒരു വെജിറ്റേറിയൻ ആയതിനാൽ ബാർബിക്യു നേഷന്റെ വാർലി ഔട്ട്ലെറ്റിൽ നിന്ന് ഒരു വെജ് മീൽ ബോക്‌സ് ഓർഡർ ചെയ്തു. എന്നാൽ, ഭക്ഷണത്തിൽ ചത്ത എലിയെ കണ്ടതോടെ താൻ ഞെട്ടിപോയെന്നും രാജീവ് പറഞ്ഞു.

ഓര്‍ഡര്‍ ചെയ്തത് വെജിറ്റേറിയന്‍, കിട്ടിയത് 'നോണ്‍ വെജ്'; ബാര്‍ബിക്യു നേഷന്‍ മീല്‍ ബോക്സില്‍ ചത്ത എലി, പരാതിയുമായി യുവാവ്
രുചികരമായ ഈ ജാപ്പനീസ് വിഭവങ്ങൾ പരീക്ഷിച്ച് നോക്കൂ

ഈ ഭക്ഷണം കഴിച്ചതിനെ തുടർന്ന് 75 മണിക്കൂറിലധികം താൻ ആശുപത്രിയിൽ കിടന്നെന്നും സംഭവവുമായി ബന്ധപ്പെട്ട് നാഗ്പാഡ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസ് എടുത്തില്ലെന്നും രാജീവ് ശുക്ല ആരോപിച്ചു.

വെജ്മീൽ ബോക്‌സിൽ നിന്ന് ലഭിച്ച ചത്ത എലിയുടെ ചിത്രങ്ങളും ആശുപത്രിയിൽ കിടക്കുന്ന ചിത്രങ്ങളുമടക്കമാണ് രാജീവ് ഇക്കാര്യം വെളിപ്പെടുത്തിയത്.

logo
The Fourth
www.thefourthnews.in