'പരാതി മാത്രം പോര'; ബ്രിജ് ഭൂഷണെതിരായ ഫോട്ടോ, വീഡിയോ, ഓഡിയോ തെളിവുകൾ ഹാജരാക്കണമെന്ന് 
ഗുസ്തി താരങ്ങളോട് ഡൽഹി പോലീസ്

'പരാതി മാത്രം പോര'; ബ്രിജ് ഭൂഷണെതിരായ ഫോട്ടോ, വീഡിയോ, ഓഡിയോ തെളിവുകൾ ഹാജരാക്കണമെന്ന് ഗുസ്തി താരങ്ങളോട് ഡൽഹി പോലീസ്

കേസിന് ആവശ്യമായ ലഭ്യമായ എല്ലാ തെളിവുകളും നൽകിയതായി പരാതിക്കാർ

ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണെതിരായ ലൈംഗികാരോപണക്കേസില്‍ ഡൽഹി പോലീസിന്റെ അപൂര്‍വ നടപടി. ആരോപണം ഉന്നയിച്ച വനിതാ ഗുസ്തി താരങ്ങൾ ഫോട്ടോ, വീഡിയോ, ഓഡിയോ തെളിവുകള്‍ ഹാജരാക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു. നെഞ്ചിലും വയറിലും ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നതടക്കമുള്ള വനിതാ താരങ്ങളുടെ പരാതിയിലാണ് പോലീസ് ഇത്തരം തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടത്. പരാതിക്കാരിലൊരാളുടെ ആരോപണമായ മോശം രീതിയിലുള്ള ആലിംഗനത്തിന്റെ ഫോട്ടോ ഹാജരാക്കാനും നിര്‍ദേശമുണ്ട്.

'പരാതി മാത്രം പോര'; ബ്രിജ് ഭൂഷണെതിരായ ഫോട്ടോ, വീഡിയോ, ഓഡിയോ തെളിവുകൾ ഹാജരാക്കണമെന്ന് 
ഗുസ്തി താരങ്ങളോട് ഡൽഹി പോലീസ്
ജാട്ട് സമുദായത്തെ പിണക്കാനാകില്ല; ബ്രിജ് ഭൂഷണെതിരായ സമരം ബിജെപിയെ കുഴയ്ക്കുന്നു

ബ്രിജ് ഭൂഷന്റെ ഡല്‍ഹിയിലെ ഓഫീസില്‍വച്ച് 2016 നും 2019 നും ഇടയില്‍ ലൈംഗിക പീഡനം നടന്നെന്നാണ് ഗുസ്തി താരങ്ങളുടെ പരാതികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത്. ഇതുപ്രകാരം കേസിന് ആവശ്യമായ ലഭ്യമായ എല്ലാ തെളിവുകളും നൽകിക്കഴിഞ്ഞതായി പരാതിക്കാർ പറയുന്നു.

'പരാതി മാത്രം പോര'; ബ്രിജ് ഭൂഷണെതിരായ ഫോട്ടോ, വീഡിയോ, ഓഡിയോ തെളിവുകൾ ഹാജരാക്കണമെന്ന് 
ഗുസ്തി താരങ്ങളോട് ഡൽഹി പോലീസ്
'പരാതി വിശദീകരിക്കുമ്പോള്‍ അയാള്‍ അടുത്തുണ്ടായിരുന്നു'; ബ്രിജ് ഭൂഷണിനെതിരായ അന്വേഷണത്തില്‍ ആശങ്കയറിയിച്ച് പരാതിക്കാരി

വിദേശത്ത് നടന്ന മത്സരത്തില്‍ മെഡല്‍ കരസ്ഥമാക്കിയ തന്നെ ബ്രിജ് ഭൂഷണ്‍ മോശം രീതിയില്‍ ആലിംഗനം ചെയ്തെന്നും ശരീരഭാഗങ്ങളില്‍ അയാള്‍ സ്പര്‍ശിക്കാതിരിക്കാന്‍ കൈവെച്ച് പ്രതിരോധിക്കേണ്ടി വന്നു എന്നുമായിരുന്നു ഒരു ഗുസ്തി താരത്തിന്റെ പരാതി. ഇത് തെളിയിക്കാൻ ഫോട്ടോ ആവശ്യപ്പെട്ട പോലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി താരങ്ങൾ രംഗത്തെത്തി.

'പരാതി മാത്രം പോര'; ബ്രിജ് ഭൂഷണെതിരായ ഫോട്ടോ, വീഡിയോ, ഓഡിയോ തെളിവുകൾ ഹാജരാക്കണമെന്ന് 
ഗുസ്തി താരങ്ങളോട് ഡൽഹി പോലീസ്
പരാതി പിൻവലിച്ചത് സമ്മർദ്ദം മൂലമെന്ന് ഗുസ്തി താരങ്ങൾ; ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാതെ നിഷ്പക്ഷ അന്വേഷണം സാധ്യമല്ല

നേരത്തെ ലൈംഗികാരോപണങ്ങള്‍ തെളിയിക്കുന്ന വീഡിയോ, ഓഡിയോ തെളിവുകള്‍ ഹാജരാക്കണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച മേല്‍നോട്ട സമിതി ആവശ്യപ്പെട്ടതായി താരങ്ങൾ ആരോപിച്ചിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്കും വഴിവച്ചിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബ്രിജ് ഭൂഷണെതിരായ പരാതി പിന്‍വലിച്ചത് സമ്മര്‍ദം മൂലമാണെന്ന് സാക്ഷി മാലിക് അടക്കമുള്ള ഗുസ്തി താരങ്ങള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പരാതി പിന്‍വലിക്കാനുള്ള നിരന്തര സമ്മര്‍ദത്തെ തുടർന്ന് പെണ്‍കുട്ടിയുടെ പിതാവ് വിഷാദത്തിലായിരുന്നുവെന്നും താരങ്ങള്‍ വ്യക്തമാക്കി. മുന്നോട്ടുവച്ച ആവശ്യങ്ങളിൽ സര്‍ക്കാര്‍ ജൂൺ 15നകം തീരുമാനം കൈക്കൊണ്ടില്ലെങ്കിൽ വീണ്ടും സമരത്തിലേക്ക് കടക്കുമെന്ന് ബജ്റംഗ് പുനിയയും അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in