'കൈക്കൂലിയായി വാങ്ങിയത് മൂന്നു വിമാനങ്ങള്‍'; ഡിജിസിഎ എയ്‌റോസ്‌പോര്‍ട്‌സ്‌
ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

'കൈക്കൂലിയായി വാങ്ങിയത് മൂന്നു വിമാനങ്ങള്‍'; ഡിജിസിഎ എയ്‌റോസ്‌പോര്‍ട്‌സ്‌ ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഗില്ലിന് എതിരെ അഴിമതി ആരോപണം ഉയര്‍ത്തി ഡിജിസിഎയ്ക്കും വ്യോമയാന മന്ത്രാലയത്തിനും ഒരു അജ്ഞാത ഇ മെയില്‍ ലഭിച്ചിരുന്നു

അഴിമതി ആരോപണത്തെ തുടര്‍ന്ന് ഡിജിസിഎ എയ്‌റോസ്‌പോര്‍ട്‌സ്‌ ഡയറക്ടര്‍ ക്യാപ്റ്റന്‍ അനില്‍ ഗില്ലിനെ സസ്പന്‍ഡ് ചെയ്തു. 'തെറ്റായ പ്രവര്‍ത്തനങ്ങളോട് ഒരുതരത്തിലും സഹിഷ്ണുത പുലര്‍ത്തില്ല. ഇത്തരത്തിലുള്ള ഏത് പ്രശ്‌നവും കണിശവും നിയമാനുസൃതവുമായ നടപടികള്‍ക്ക് വിധേയമാകും'- വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

അനില്‍ ഗില്ലിന് എതിരായ കൈക്കൂലി കേസ് സിബിഐയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇഡി) കൈമാറണം എന്നാവശ്യപ്പെട്ട് ഏവിയേഷന്‍ റെഗുലേറ്റര്‍ വ്യോമയാന മന്ത്രാലയത്തെ സമീപിച്ചതിന് പിന്നാലെയാണ് നടപടി.

'കൈക്കൂലിയായി വാങ്ങിയത് മൂന്നു വിമാനങ്ങള്‍'; ഡിജിസിഎ എയ്‌റോസ്‌പോര്‍ട്‌സ്‌
ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
ഫെമ ലംഘനം: ബൈജൂസ് 9,000 കോടി അടയ്ക്കണം; ഇ ഡി നോട്ടീസ്

ഗില്ലിന് എതിരെ അഴിമതി ആരോപണം ഉയര്‍ത്തി ഡിജിസിഎയ്ക്കും വ്യോമയാന മന്ത്രാലയത്തിനും ഒരു അജ്ഞാത ഇമെയില്‍ ലഭിച്ചിരുന്നു. ഗില്ലിന് എതിരെ ഗുരുതര അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുത്. തന്നെ ചെക് റിപബ്ലിക്കില്‍ പരിശീലനത്തിന് അയക്കണം എന്ന് സ്‌കൈനെക്‌സ് എയ്‌റോഫ്‌ലൈറ്റ് സൊലൂഷന്‍സ് എന്ന കമ്പനിയോട് ഗില്‍ ആവശ്യപ്പെട്ടു എന്നായിരുന്നു ഇ-മെയില്‍. പൈപ്പര്‍ പിഎ-28 എയര്‍ക്രാഫ്റ്റ് പരിശീലനത്തിനാണ് തന്നെ അയക്കണമെന്ന് ഗില്‍ കമ്പനിയെ നിര്‍ബന്ധിച്ചതെന്നും ഇമെയിലില്‍ പറഞ്ഞിരുന്നു.

'കൈക്കൂലിയായി വാങ്ങിയത് മൂന്നു വിമാനങ്ങള്‍'; ഡിജിസിഎ എയ്‌റോസ്‌പോര്‍ട്‌സ്‌
ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
ഇന്ത്യ-കാനഡ വിള്ളല്‍ അടയുന്നു; ഇ-വിസ സംവിധാനം പുനരാരംഭിച്ചു

ബിനാമി കമ്പനിയായ സബ്രെസ് കോര്‍പ്പറേഷന്‍ സൊലൂഷന്‍സുമായും വിമാന നിര്‍മ്മാതാക്കളായ ബ്രിസ്റ്റല്‍ എയര്‍ക്രാഫ്റ്റുമായും കമ്മീഷന്‍ വ്യവസ്തള്‍ ചര്‍ച്ച ചെയ്യാന്‍ ഈ യാത്രയിലൂടെ ഗില്‍ പദ്ധതിയിട്ടിരുന്നതായി ഡിജിസിഎ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഇത് വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) ലംഘിക്കുന്നതാണെന്നും ഇമെയിലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഗില്ലിനെ എയര്‍സ്‌പോര്‍ട് വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഫ്‌ളൈയിങ് സകൂളില്‍ നിന്ന് കൈക്കൂലിയായി മൂന്നു വിമാനങ്ങള്‍ വാങ്ങുകയും ഓരോന്നിനും 90 ലക്ഷം രൂപ വീതം ഇടാക്കി മറ്റു ഫ്‌ളൈയിങ് സകൂളുകള്‍ക്ക് വാടകയ്ക്ക് നല്‍കിയെന്നും ആരോപണമുണ്ട്.

logo
The Fourth
www.thefourthnews.in