അരവിന്ദ് കെജരിവാള്‍
അരവിന്ദ് കെജരിവാള്‍

'ഇരട്ട എഞ്ചിന്‍ തുരുമ്പെടുത്തു, അത് തിരിച്ചെത്തിയാല്‍ മോര്‍ബി പാലം ഇനിയും തകരും'; ബിജെപിയെ വിമര്‍ശിച്ച് കെജ്‌രിവാള്‍

ഗുജറാത്തിന് ഒരു പുതിയ എഞ്ചിന്‍ ആവശ്യമാണെന്നും കെജ്‌രിവാള്‍

ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്നതില്‍ ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കെജ്‌രിവാള്‍. അഴിമതിയാണ് പാലം തകരാന്‍ കാരണമെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ സര്‍ക്കാരെന്ന ബിജെപിയുടെ 'ഇരട്ട എഞ്ചിന്‍' പ്രചാരണത്തെയും രൂക്ഷഭാഷയില്‍ ആപ് നേതാവ് വിമര്‍ശിച്ചു. 'ഇരട്ട എഞ്ചിന്‍' പഴയതായി, തുരുമ്പിച്ചു. ആ ഭരണത്തില്‍ മോര്‍ബി പാലം വീണ്ടും തകരും. ഗുജറാത്തിന് ഒരു പുതിയ എഞ്ചിന്‍ ആവശ്യമാണെന്നുമായിരുന്നു കെജ്‌രിവാളിന്റെ വാക്കുകള്‍. മോര്‍ബി ജില്ലയിലെ വാകനേര്‍ ടൗണില്‍ പാര്‍ട്ടി സംഘടിപ്പിച്ച റോഡ്ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരവിന്ദ് കെജരിവാള്‍
അനുവദിച്ചത് 2 കോടി ചെലവാക്കിയത് 12 ലക്ഷം; മോര്‍ബി പാലം അറ്റകുറ്റപണിയില്‍ വന്‍ ക്രമക്കേട്

മോര്‍ബിയില്‍ നടന്നത് വളരെ സങ്കടകരമാണ്. പാലം തകര്‍ന്ന് മരിച്ച 150 പേരില്‍ 55 പേര്‍ ചെറിയ കുട്ടികളാണ്. ആ കുട്ടികള്‍ നിങ്ങളുടേതുമാകാം. പക്ഷേ ഏറ്റവും സങ്കടകരമായ കാര്യം ഇതില്‍ കുറ്റക്കാരായ ചില ആളുകളെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നുവെന്നതാണ്. എഫ്‌ഐആറില്‍ കമ്പനിയുടെ പേരോ അതിന്റെ ഉടമസ്ഥന്റെ പേരോ ഉള്‍പ്പെടുത്തേണ്ടതാണ്. എന്തിനാണ് ബിജെപി അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. അവര്‍ തമ്മിലുള്ള ബന്ധമെന്താണ്? -കെജ്‌രിവാള്‍ ചോദിച്ചു.

അരവിന്ദ് കെജരിവാള്‍
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ല; 150 പേര്‍ക്ക് കയറാനാകുന്ന പാലത്തില്‍ കയറിയത് 500 പേര്‍

ഗുജറാത്തില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റുണ്ട്. ഇരട്ട എഞ്ചിന്റെ ആവശ്യമില്ല, പുതിയ എഞ്ചിന്‍ കൊണ്ടുവരിക. ഇരട്ട എഞ്ചിന്‍ പഴയതും തുരുമ്പിച്ചതും കേടായതുമാണ്. നിങ്ങള്‍ അതിനെ വീണ്ടും കൊണ്ടുവന്നാല്‍ മോര്‍ബി പാലം പിന്നെയും തകരും, പക്ഷേ പുതിയ എഞ്ചിന്‍ അതിനെ ഗംഭീരമാക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, യുവാക്കള്‍ക്ക് 3000 രൂപ തൊഴിലില്ലായ്മ വേതനം, സൗജന്യ വിദ്യാഭ്യാസം, മികച്ച സ്‌കൂളുകള്‍, മെച്ചപ്പെട്ട ആശുപത്രികളില്‍ സൗജന്യ ചികിത്സ തുടങ്ങിയ വാഗ്ദാനങ്ങള്‍ കെജ്‌രിവാള്‍ ആവര്‍ത്തിച്ചു. താന്‍ ഒരു സത്യസന്ധനാണ്. അധികാരത്തിലെത്തിയാല്‍ 15 ലക്ഷം രൂപ നല്‍കുമെന്ന തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്നില്ലെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

അരവിന്ദ് കെജരിവാള്‍
ബില്‍ക്കിസ് ബാനു മുതല്‍ മോര്‍ബി പാലം ദുരന്തം വരെ; ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്ന ചൂടന്‍ വിഷയങ്ങള്‍

ഒക്ടോബര്‍ 30നാണ് മോര്‍ബി ടൗണിലെ തൂക്കുപാലം തകര്‍ന്നു വീണത്. സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് 135 പേരാണ് അപകടത്തില്‍ മരിച്ചത്. ക്ലോക്ക് നിര്‍മ്മാണ സ്ഥാപനമായ ഒറെവയുടെ രണ്ട് മാനേജര്‍മാരടക്കം ഒമ്പത് പേരെ ലോക്കല്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും നടത്തിപ്പിനുമുള്ള കരാര്‍ തനിക്കുണ്ടെന്നും അറ്റകുറ്റപ്പണികള്‍ക്കായി രണ്ട് കോടി രൂപ ചെലവഴിച്ചുവെന്നും കമ്പനി ഉടമ ജയ്‌സുഖ് പട്ടേല്‍ അവകാശപ്പെട്ടിരുന്നു. അതേസമയം, പട്ടേലിനെ ഇപ്പോള്‍ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്.

logo
The Fourth
www.thefourthnews.in