മദ്യനയ അഴിമതിക്കേസില്‍ മദ്യ വ്യവസായി അരുൺ രാമചന്ദ്രൻ പിള്ള അറസ്റ്റിൽ; മനീഷ് സിസോദിയയെ ഇന്ന് ചോദ്യം ചെയ്യും

മദ്യനയ അഴിമതിക്കേസില്‍ മദ്യ വ്യവസായി അരുൺ രാമചന്ദ്രൻ പിള്ള അറസ്റ്റിൽ; മനീഷ് സിസോദിയയെ ഇന്ന് ചോദ്യം ചെയ്യും

കേസിൽ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്യുന്ന പതിനൊന്നാമത്തെ വ്യക്തിയാണ് അരുൺ

ഡല്‍ഹി മദ്യനയ അഴിമതിക്കേസിൽ കേസിൽ നിർണായകമായ ഒരു അറസ്റ്റ് കൂടി. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മദ്യ വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയെയാണ് ഇന്നലെ വൈകുന്നേരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. കേസിൽ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്യുന്ന പതിനൊന്നാമത്തെ വ്യക്തിയാണ് അരുൺ. അതേസമയം, മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുൻ മുഖ്യമന്ത്രി മനീഷ് സിസോദിയയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. സിസോദിയയുടെ അറസ്റ്റിന് മുന്നോടിയായുള്ള ചോദ്യം ചെയ്യലായാണ് നടപടിയെ വിലയിരുത്തുന്നത്

മദ്യനയ അഴിമതിക്കേസില്‍ മദ്യ വ്യവസായി അരുൺ രാമചന്ദ്രൻ പിള്ള അറസ്റ്റിൽ; മനീഷ് സിസോദിയയെ ഇന്ന് ചോദ്യം ചെയ്യും
അഴിമതി കേസുകൾ; ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനും രാജിവച്ചു

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും ബിആർഎസ് നേതാവുമായ കെ കവിതയുടെ അടുത്ത അനുയായിയാണ് അരുൺ എന്നാണ് റിപ്പോർട്ടുകള്‍. മദ്യക്കമ്പനിയിൽ 65 ശതമാനം ഓഹരിയുണ്ടെന്ന് ആരോപിച്ച് കുറ്റപത്രത്തിൽ കവിതയെയും ഇഡി ഉൾപ്പെടുത്തിയിരുന്നു. 2022 ഡിസംബർ 11ന് ഹൈദരാബാദിലെ വീട്ടിൽ വച്ചായിരുന്നു അന്വേഷണ ഏജൻസി കവിതയെ ചോദ്യം ചെയ്തത്. അരുൺ പിള്ളയുടെ കൂട്ടാളി അഭിഷേക് ബോയിൻപള്ളിയെ 2022 ഒക്ടോബറിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. റോബിൻ ഡിസ്ട്രിബ്യൂഷൻ എൽഎൽപി എന്ന ഷെൽ കമ്പനിയുടെ ഡയറക്ടറായിരുന്നു അഭിഷേക്. മദ്യ ബിസിനസിലെ പങ്കാളിയാണ് അഭിഷേക് എന്ന ആരോപണവും ശക്തമാണ്. സ്ഥാപനം വഴി കമ്മീഷൻ പിരിച്ചാണ് അരുൺ പണം കടത്തിയിരുന്നതെന്നാണ് വിവരം.

മദ്യനയ അഴിമതിക്കേസില്‍ മദ്യ വ്യവസായി അരുൺ രാമചന്ദ്രൻ പിള്ള അറസ്റ്റിൽ; മനീഷ് സിസോദിയയെ ഇന്ന് ചോദ്യം ചെയ്യും
മനീഷ് സിസോദിയയുടെ അഭാവം; കെജ്‌രിവാൾ സർക്കാർ കടുത്ത വെല്ലുവിളിയിൽ

ഫെബ്രുവരി 26 നായിരുന്നു മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി രണ്ട് ദിവസത്തിന് ശേഷം സിസോദിയ ഡൽഹി മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. പുതിയ മദ്യ നയം വന്നതിന് ശേഷം മദ്യ ലൈസൻസികൾക്ക് അനധികൃത ആനുകൂല്യങ്ങൾ നൽകിയെന്ന ആരോപണവും അരവിന്ദ് കെജ്‌രിവാൾ സർക്കാർ നേരിട്ടിരുന്നു. എന്നാൽ, 2024ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ വേട്ടയാടലാണിതെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും, ആം ആദ്മി പാർട്ടിയും പറയുന്നത്.

logo
The Fourth
www.thefourthnews.in