'കുട്ടിക്ക് ഉറങ്ങാൻ പോലുമാകുന്നില്ല'; മുഖത്ത് അടിപ്പിച്ച അധ്യാപികക്കെതിരെ കേസുമായി മുന്നോട്ടെന്ന് കുടുംബം

'കുട്ടിക്ക് ഉറങ്ങാൻ പോലുമാകുന്നില്ല'; മുഖത്ത് അടിപ്പിച്ച അധ്യാപികക്കെതിരെ കേസുമായി മുന്നോട്ടെന്ന് കുടുംബം

അധ്യാപിക തൃപ്ത ത്യാഗിക്കെതിരായ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടെന്ന് കുടുംബം

ഉത്തർപ്രദേശിലെ മുസഫര്‍ നഗറിലെ സ്കൂളിൽ അധ്യാപിക സഹപാഠികളെ കൊണ്ട് അടിപ്പിച്ചതിന് ശേഷം ഏഴുവയസുകാരനായ മകൻ മാനസിക സംഘർഷത്തിലാണെന്ന് പിതാവ്. രാത്രി മുഴുവനും ഉറങ്ങാനാകാതെ കുട്ടി അസ്വസ്ഥനായിരുന്നെന്നും മാനസികാരോഗ്യ വിദഗ്ധനെ സമീപിച്ചതായും അദ്ദേഹം വ്യക്തമാക്കി.

മാധ്യമപ്രവർത്തകരും പോലീസും സമീപവാസികളുമെല്ലാം നിരന്തരം ഇതേകാര്യങ്ങൾ ചോദിച്ച് കുട്ടിയെ ബുദ്ധിമുട്ടിക്കുകയാണെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. മീററ്റിലെ ആശുപത്രിയിൽ കുട്ടി ചികിത്സതേടിയതായും റിപ്പോർട്ടുകളുണ്ട്.

'കുട്ടിക്ക് ഉറങ്ങാൻ പോലുമാകുന്നില്ല'; മുഖത്ത് അടിപ്പിച്ച അധ്യാപികക്കെതിരെ കേസുമായി മുന്നോട്ടെന്ന് കുടുംബം
കുട്ടിയുടെ മുഖത്ത് സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവം: അധ്യാപികയ്‌ക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റം

ഗ്രാമത്തിലുള്ളവര്‍ തന്നെയാണ് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

അധ്യാപിക തൃപ്ത ത്യാഗിക്കെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ പലഭാഗങ്ങളിൽനിന്നും സമ്മർദമുണ്ടെന്ന് കുടുംബം പറയുന്നു. എന്നാൽ അധ്യാപികയ്ക്കെതിരെ കർശന നടപടി എടുക്കുന്നതുവരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം.

'കുട്ടിക്ക് ഉറങ്ങാൻ പോലുമാകുന്നില്ല'; മുഖത്ത് അടിപ്പിച്ച അധ്യാപികക്കെതിരെ കേസുമായി മുന്നോട്ടെന്ന് കുടുംബം
'ഗ്രാമത്തലവനും നരേഷ്‌ ടിക്കായത്തും കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തി'; ഉത്തർപ്രദേശിൽ അപമാനിക്കപ്പെട്ട കുട്ടിയുടെ കുടുംബം

കുടുംബത്തിന്റെ അനുമതിയുണ്ടെങ്കില്‍ കുട്ടിയ്ക്ക് സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നൽകുമെന്ന് യുപി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. കുട്ടി പഠിച്ചിരുന്ന സ്‌കൂളി‍ലേക്ക് ഇനിമുതൽ അയയ്ക്കില്ലെന്ന് പിതാവ് തീരുമാനമറിയിച്ചതിന് പിന്നാലെയാണിത്.

അധ്യാപികക്ക് നേരെയുള്ള പോലീസ് നടപടിയെ ആശ്രയിച്ചായിരിക്കും സ്‌കൂളില്‍ അവര്‍ തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക

യുപി വിദ്യാഭ്യാസ വകുപ്പുമായി അഫിലിയേറ്റ് ചെയ്ത സ്ഥാപനമാണ് തൃപ്ത ത്യാഗി നടത്തിപോന്നിരുന്ന നേഹ പബ്ലിക് സ്‌കൂള്‍. കേസിൽ ഇവർക്കെതിരായ പോലീസ് നടപടിയെ ആശ്രയിച്ചായിരിക്കും സ്‌കൂളില്‍ അവര്‍ തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമാവുക. ഹോംവര്‍ക്ക് ചെയ്യാത്തതിനുള്ള ശിക്ഷ എന്ന രീതിയിലാണ് സഹപാഠികളോട് കുട്ടിയെ അടിക്കാന്‍ നിര്‍ദേശിച്ചതെന്നും അതിൽ തെറ്റില്ലെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അധ്യാപിക. താന്‍ ഭിന്നശേഷിക്കാരിയായായതുകൊണ്ടാണ് കുട്ടിയെ അടിക്കാൻ സഹപാഠികളോട് ആവശ്യപ്പെട്ടതെന്നും അവർ പറയുന്നു.

logo
The Fourth
www.thefourthnews.in