സെന്‍സര്‍ഷിപ്പിന് സമാനം; കേന്ദ്രസര്‍ക്കാരിന്റെ 
ഫാക്ട് ചെക്കിങ് നീതി നിഷേധമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ്

സെന്‍സര്‍ഷിപ്പിന് സമാനം; കേന്ദ്രസര്‍ക്കാരിന്റെ ഫാക്ട് ചെക്കിങ് നീതി നിഷേധമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ്

ഐടി ചട്ട ഭേദഗതി വിജ്ഞാപനം പുറപ്പെടുവിച്ചു

സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം കൃത്യമാണോയെന്ന് പരിശോധിക്കാൻ ഫാക്ട് ചെക്കർമാരുടെ ശൃംഖല രൂപീകരിക്കാനുള്ള കേന്ദ്ര നീക്കത്തിന് എതിരെ എഡിറ്റേഴ്സ് ഗില്‍ഡ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ഫാക്ട് ചെക്കിങ് സംവിധാനം സെന്‍സര്‍ഷിപ്പിന് സമാനമാണ്. നീക്കം സ്വാഭാവിക നിതീയുടെ നിഷേധമാണെന്നും എഡിറ്റേഴ്സ് ഗില്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു. ഐടി ചട്ട ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പിന്‍വലിക്കാനും മാധ്യമ സ്ഥാപനങ്ങളുമായി കൂടിയാലോചന നടത്തണമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

സെന്‍സര്‍ഷിപ്പിന് സമാനം; കേന്ദ്രസര്‍ക്കാരിന്റെ 
ഫാക്ട് ചെക്കിങ് നീതി നിഷേധമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ്
ഫാക്ട് ചെക്കിങ്ങിന് സ്വന്തമായി സംവിധാനമുണ്ടാക്കാന്‍ ഗൂഗിളും മെറ്റയും; പദ്ധതി കേന്ദ്രസർക്കാരിന്റെ പരിഗണനയ്ക്ക്

മാധ്യമ രംഗത്തെ സംഘടനകളുമായി കൂടിയാലോചന നടതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരം ഒരു നീക്കത്തിന് മുതിര്‍ന്നിരിക്കുന്നത്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോയ്ക്ക് കൂടുതല്‍ അധികാരം ലഭിക്കുന്നതിലൂടെ മാധ്യമങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ ഇല്ലാതാകുമെന്ന കാര്യത്തില്‍ സംശയമില്ല. മേല്‍നോട്ട സംവിധാനം, പരാതിപ്പെടാനുളള അവകാശം, സുപ്രീംകോടതി നിര്‍ദേശ പ്രകാരമുളള അപ്പീല്‍ നല്‍കാനുളള അവകാശം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിജ്ഞാപനത്തില്‍ പരാമര്‍ശിക്കുന്നില്ലെന്നും എഡിറ്റേഴ്സ് ഗില്‍ഡ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

സെന്‍സര്‍ഷിപ്പിന് സമാനം; കേന്ദ്രസര്‍ക്കാരിന്റെ 
ഫാക്ട് ചെക്കിങ് നീതി നിഷേധമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ്
മാധ്യമനിയന്ത്രണത്തിന് കേന്ദ്രത്തിന്റെ പുതുവഴികൾ; 'വ്യാജവാർത്തകൾ' തിരിച്ചറിയാൻ ഫാക്ട് ചെക്കിങ് ബോഡി

സംശയാസ്പദമായ ഉള്ളടക്കം പരിശോധിച്ച് വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ഫാക്ട് ചെക്കർമാരുടെ സഹായം സ്വീകരിക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മെറ്റ, ഗൂഗിൾ ഉൾപ്പെടെയുള്ള മുൻനിര കമ്പനികളെ ഉള്‍പ്പെടുത്തിയാണ് ഫാക്ട് ചെക്കർമാരുടെ ശൃംഖല രൂപീകരിക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ (പിഐബി) യുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്ന ഫാക്ട് ചെക്കിങ് ബോഡി 'തെറ്റാണെന്ന്'കണ്ടെത്തുന്ന എല്ലാ ഉള്ളടക്കങ്ങളും സമൂഹ മാധ്യമങ്ങളില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ കഴിയുന്ന നിലയിലായിരിക്കും പുതിയ ഭേദഗതിയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

logo
The Fourth
www.thefourthnews.in