താഴ്‌വര 'സാധാരണ നിലയിലേക്ക്' മടങ്ങുന്നു;
ജമ്മു- കശ്മീരിലെ അധിക സൈനികരെ പിന്‍വലിക്കുന്നത് പരിഗണനയില്‍

താഴ്‌വര 'സാധാരണ നിലയിലേക്ക്' മടങ്ങുന്നു; ജമ്മു- കശ്മീരിലെ അധിക സൈനികരെ പിന്‍വലിക്കുന്നത് പരിഗണനയില്‍

ക്രമസമാധാനപാലനവും ഭീകരപ്രവർത്തനങ്ങൾക്കെതിരായ പ്രവർത്തനങ്ങൾക്കുമായി സൈനികർക്ക് പകരം പ്രദേശത്ത് സിആര്പിഎഫിനെ വിന്യസിക്കാനും നിർദേശമുണ്ട്

ജമ്മു കശ്മീരിന്റ പ്രത്യേക പദവി റദ്ദാക്കുകയും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്ത നിര്‍ണായക തീരുമാനം നടപ്പാക്കി മൂന്നര വര്‍ഷം പിന്നിടുമ്പോള്‍ താഴ്‌വരയില്‍ നിന്നും സൈനികരെ പിന്‍വലിക്കുന്നത് പരിഗണിക്കുന്നു. ജമ്മു കശ്മീരില്‍ ഇപ്പോഴുള്ള അധിക സൈനിക വിന്യാസം പിന്‍വലിക്കാനാണ് കേന്ദ്ര നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. താഴ്‌വരയിലെ ഉള്‍പ്രദേശങ്ങളിലെ സൈനിക സാന്നിധ്യം പിന്‍വലിക്കുന്നതോടെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ മാത്രമായിരിക്കും സൈനിക സാന്നിധ്യം ഉണ്ടാവുക. നിര്‍ദേശം നടപ്പാക്കുന്നത് സംബന്ധിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് എന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്ര പ്രതിരോധ മന്ത്രാലയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സായുധസേന, ജമ്മു കശ്മീര്‍ പോലീസ് എന്നിവരും ഇതു സംബന്ധിച്ച ചര്‍ച്ചയുടെ ഭാഗമാണ്

കശ്മീരിലെ സൈനിക സാന്നിധ്യം വെട്ടിച്ചുരുക്കുന്നത് സംബന്ധിച്ച വിഷയം കഴിഞ്ഞ രണ്ട് വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ച് വരികയായിരുന്നു. സൈനിക വിന്യാസം കുറയ്ക്കുന്നതിന് ഒപ്പം ക്രമസമാധാനപാലനം, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരായ നടപടികള്‍ എന്നിവയ്ക്കായി സിആര്പിഎഫിനെ വിന്യസിക്കുക തുടങ്ങിയ വിഷയങ്ങളാണ് സജീവമായി പരിഗണിക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രാലയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സായുധസേന, ജമ്മു കശ്മീര്‍ പോലീസ് എന്നിവരും ഇതു സംബന്ധിച്ച ചര്‍ച്ചയുടെ ഭാഗമാണ്. ഒന്നേകാല്‍ ലക്ഷത്തോളം സൈനികരെയാണ് കശ്മീരിലെ വിവിധ മേഖലകളില്‍ നിയോഗിച്ചിട്ടുള്ളത്. അതിര്‍ത്തി സുരക്ഷയ്ക്ക് നിയോഗിക്കപ്പെ 80,000 സൈനികര്‍ ഉള്‍പ്പെടെയാണ് ഈ കണക്കുകള്‍.

താഴ്‌വര 'സാധാരണ നിലയിലേക്ക്' മടങ്ങുന്നു;
ജമ്മു- കശ്മീരിലെ അധിക സൈനികരെ പിന്‍വലിക്കുന്നത് പരിഗണനയില്‍
ഇതുവരെ പിടിച്ചെടുത്തത് 2.5 ലക്ഷം ഏക്കര്‍ ഭൂമി; കശ്മീരിലെ കുടിയൊഴിപ്പിക്കല്‍ താത്കാലികമായി നിര്‍ത്തി

രാഷ്ട്രീയ റൈഫിള്‍സ് വിഭാഗത്തില്‍പ്പെടുന്ന 45,000 ത്തോളം സൈനികരാണ് സംസ്ഥാനത്ത് ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കപ്പെട്ടിരിക്കുന്നത്. സിആര്‍പിഎഎഫിന്റെ 60,000 ത്തോളം പേരും സംസ്ഥാനത്തുണ്ട്. 83,000 ത്തോളം വരും ജമ്മു കശ്മീര്‍ പോലീസിന്റെ അംഗബലം. ഇതിന് പുറമെ പ്രത്യേക സാഹചര്യങ്ങള്‍ നേരിടാന്‍ മറ്റ് സായുധ സൈനിക വിഭാഗങ്ങളെയും സംസ്ഥാനത്തേക്ക് വിന്യസിക്കാറുണ്ട്.

താഴ്‌വര 'സാധാരണ നിലയിലേക്ക്' മടങ്ങുന്നു;
ജമ്മു- കശ്മീരിലെ അധിക സൈനികരെ പിന്‍വലിക്കുന്നത് പരിഗണനയില്‍
ജമ്മു കശ്മീരില്‍ 15 വിഭാഗങ്ങള്‍ക്ക് കൂടി സംവരണ ആനുകൂല്യം; പഹാരി സംസാരിക്കുന്ന വിഭാഗങ്ങളും പട്ടികയില്‍

ജമ്മു കാശ്മീര്‍ സാധാരണ നിലയിലേക്ക് മടങ്ങിയെത്തി എന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ നീക്കം എന്നാണ് വിലയിരുത്തല്‍. കശ്മീരില്‍ കേന്ദ്രം നടത്തിയ ഇടപെടലുകള്‍ വിജയം കണ്ടു എന്നുള്ള അവകാശവാദം ഉറപ്പിക്കുക കൂടിയാണ് ലക്ഷ്യം. സംസ്ഥാനത്ത് തീവ്രവാദി ആക്രമണങ്ങളും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണങ്ങളും 2019 ന് ശേഷം ഇത് 50 ശതമാനത്തോളം കുറഞ്ഞു എന്നാണ് അധികൃതരുടെ വാദം. ഈ നിലപാടിനെ സാധൂകരികരിക്കുന്നതല്ല ഉള്‍പ്രദേശങ്ങളില്‍ ഉള്ള സൈന്യത്തിന്റെ വലിയ സാന്നിധ്യം എന്നും അധികൃതര്‍ പറയുന്നു. ജമ്മു കശ്മീരിലെ ഇപ്പോഴത്തെ സാഹചര്യങ്ങളെ നിയന്ത്രിക്കാന്‍ പ്രാപ്തരാണെന്നും, സിആര്പിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്നാണ് ജമ്മു കശ്മീര്‍ അഡ്മിനിസ്‌ട്രേഷന്റെ നിലപാട്.

logo
The Fourth
www.thefourthnews.in