'മോദിക്ക് സ്വന്തമായി കുടുംബം ഇല്ലെങ്കിൽ നമ്മൾ എന്ത്ചെയ്യും', ലാലുവിന് മറുപടിയായി 'മോദി കാ പരിവാർ' ക്യാമ്പയിനുമായി ബിജെപി

'മോദിക്ക് സ്വന്തമായി കുടുംബം ഇല്ലെങ്കിൽ നമ്മൾ എന്ത്ചെയ്യും', ലാലുവിന് മറുപടിയായി 'മോദി കാ പരിവാർ' ക്യാമ്പയിനുമായി ബിജെപി

2019 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയി ആരംഭിച്ച 'മെയിൻ ഭി ചൗക്കിദാർ' ക്യാമ്പയിന് സമാനമാണ് പുതിയ ക്യാമ്പയിൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ലാലു പ്രസാദ് യാദവിന്റെ പരാമർശങ്ങൾക്ക് പിന്നാലെ 'മോദി കാ പരിവാർ' (മോദിയുടെ കുടുംബം) ക്യാമ്പയിൻ ആരംഭിച്ച് ബിജെപി. ഇതുപ്രകാരം നരേന്ദ്ര മോദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, പ്രമുഖ ബിജെപി നേതാക്കളും മന്ത്രിമാരും തങ്ങളുടെ എക്‌സ് അക്കൗണ്ട് പ്രൊഫൈലുകളും ബയോകളും 'മോദി കാ പരിവാർ' എന്നാക്കി മാറ്റി.

ആഭ്യന്തര മന്ത്രി അമിത് ഷാ, പിയൂഷ് ഗോയൽ, നിതിൻ ഗഡ്കരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, ശിവരാജ് സിംഗ് ചൗഹാൻ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവരുൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാരും നേതാക്കളും ഇത്തരത്തിൽ ബയോ മാറ്റിയവരിൽ ഉൾപ്പെടുന്നു. 2019 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയി ആരംഭിച്ച 'മെയിൻ ഭി ചൗക്കിദാർ' ക്യാമ്പയിന് സമാനമാണ് പുതിയ ക്യാമ്പയിൻ.

'മോദിക്ക് സ്വന്തമായി കുടുംബം ഇല്ലെങ്കിൽ നമ്മൾ എന്ത്ചെയ്യും', ലാലുവിന് മറുപടിയായി 'മോദി കാ പരിവാർ' ക്യാമ്പയിനുമായി ബിജെപി
'അഭിപ്രായ, മത സ്വാതന്ത്ര്യങ്ങളുടെ ദുരുപയോഗം'; ഉദയനിധിയുടെ സനാതന ധർമ പരാമർശത്തില്‍ അതൃപ്തിയുമായി സുപ്രീം കോടതി

കഴിഞ്ഞ ദിവസം പട്‌നയിലെ ‘ജൻ വിശ്വാസ് മഹാ റാലി’ക്കിടെയാണ് ലാലു പ്രസാദ് യാദവ് 'പരിവാരവാദ്' ആക്രമണം നടത്തിയത്. കുടുംബാധിപത്യ രാഷ്ട്രീയം ആണെന്ന ഇന്ത്യ ബ്ലോക്കിനെതിരെയുള്ള ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. " മോദിക്ക് സ്വന്തമായി കുടുംബം ഇല്ലെങ്കിൽ നമ്മൾ എന്ത് ചെയ്യും? അദ്ദേഹം രാമക്ഷേത്രത്തെ ക്കുറിച്ച് വീമ്പിളക്കുന്നു. എന്നാൽ അദ്ദേഹം ഒരു യഥാർത്ഥ ഹിന്ദു പോലും അല്ല. ഹിന്ദു പാരമ്പര്യത്തിൽ, മാതാപിതാക്കളുടെ മരണശേഷം മകൻ തലയും താടിയും വടിക്കണം, അമ്മ മരിച്ചപ്പോൾ മോദി അങ്ങനെ ചെയ്തിട്ടില്ല," ലാലു പ്രസാദ് യാദവ് പറഞ്ഞു.

ഈ പരാമർശം വളരെ രൂക്ഷമായ വിമർശനങ്ങൾക്കാണ് വഴി വെച്ചത്. പിന്നാലെ എന്റെ കുടുംബം രാജ്യത്തെ 140 കോടി ജനങ്ങളാണ്. ഇന്ന് രാജ്യത്തിൻ്റെ പെൺമക്കളും അമ്മമാരും സഹോദരിമാരും ദരിദ്രരും മോദി കുടുംബത്തിൻ്റെ ഭാഗമാണ്. രക്തബന്ധമില്ലാത്തവരെപ്പോലും മോദി ആശ്ലേഷിക്കുന്നു. ഞാൻ നിങ്ങൾക്കായി പോരാടുന്നു. നിങ്ങൾക്കായി ജീവിക്കുന്നു," അദ്ദേഹം പറഞ്ഞു. "നിങ്ങൾ മോദിയുടേതാണ്, മോദി നിങ്ങളുടേതാണ്" എന്ന മുദ്രാവാക്യവും മോദി അവതരിപ്പിച്ചിരുന്നു. 'മെയിൻ ഹു മോദി കാ പരിവാർ' (ഞാൻ മോദിയുടെ കുടുംബമാണ്) എന്ന് രാജ്യം മുഴുവൻ ഇന്ന് ഒരേ സ്വരത്തിൽ പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെയാണ് മോദി കാ പരിവാർ ക്യാമ്പയിൻ ബിജെപി ആരംഭിച്ചത്.

'മോദിക്ക് സ്വന്തമായി കുടുംബം ഇല്ലെങ്കിൽ നമ്മൾ എന്ത്ചെയ്യും', ലാലുവിന് മറുപടിയായി 'മോദി കാ പരിവാർ' ക്യാമ്പയിനുമായി ബിജെപി
പ്രണയനൈരാശ്യത്തെത്തുടർന്ന് ആസിഡ് ആക്രമണം, കർണാടകയിൽ മൂന്ന് വിദ്യാർഥിനികള്‍ക്ക് പരുക്ക്; മലയാളി യുവാവ് പിടിയില്‍

പ്രധാനമന്ത്രിക്കെതിരായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ "ചൗക്കിദാർ ചോർ ഹേ" എന്ന ആക്ഷേപം പ്രതിരോധിക്കാനായി ബിജെപി നേതാക്കൾ 2019 ൽ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ "മൈൻ ഭി ചൗക്കിദാർ (ഞാനും ഒരു കാവൽക്കാരനാണ്)" എന്ന് ചേർത്തിരുന്നു.

logo
The Fourth
www.thefourthnews.in