'പാപങ്ങൾക്കുള്ള ശിക്ഷ'; സുഖ്ദുൾ സിങ്ങിന്റെ കൊലപാതക ഉത്തരവാദിത്വം ഏറ്റെടുത്ത് ബിഷ്‌ണോയ് സംഘം

'പാപങ്ങൾക്കുള്ള ശിക്ഷ'; സുഖ്ദുൾ സിങ്ങിന്റെ കൊലപാതക ഉത്തരവാദിത്വം ഏറ്റെടുത്ത് ബിഷ്‌ണോയ് സംഘം

ലോകത്തെ ഏത് രാജ്യത്ത് പോയി ഒളിച്ചാലും തങ്ങളുടെ സംഘത്തിന്റെ കണ്ണിൽ നിന്ന് രക്ഷപെടാൻ സാധിക്കില്ലെന്ന മുന്നറിയിപ്പും സംഘം നൽകുന്നുണ്ട്

കാനഡയിൽ ഖലിസ്ഥാൻ നേതാവ് സുഖ്ദുൾ സിങ് എന്ന സുഖ ദുനെകയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയ്. സാമൂഹിക മാധ്യമത്തിലൂടെയാണ് ലോറൻസ് ബിഷ്‌ണോയ് സംഘം സുഖ്ദുൾ സിങിന്റെ കൊലപാതക ഉത്തരവാദിത്വം ഏറ്റെടുത്തത്. കാനഡയിലെ ഖാലിസ്ഥാൻ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന സുഖ്ദുൾ സിങ് ഇന്നലെ രാത്രി ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിലാണ് കൊല്ലപ്പെട്ടത്. വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ 2017 ൽ ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കടന്ന സുഖ്ദുൾ സിങ് എൻഐഎയുടെ തീവ്രവാദി ലിസ്റ്റിലെ പിടികിട്ടാപ്പുള്ളി കൂടിയായിരുന്നു.

ഗുർലാൽ ബ്രാർ, വിക്കി മിദ്ദുഖേര എന്നിവരുടെ കൊലപാതകങ്ങളിൽ ദുനെകെയ്ക്ക് പ്രധാന പങ്കുള്ളതായും ബിഷ്‌ണോയി സംഘം ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സുഖ ദുനെകയെ മയക്കുമരുന്നിന്റെ അടിമ എന്ന് വിശേഷിപ്പിച്ച ബിഷ്‌ണോയ് സംഘം ദുനെകയ്ക്ക് അയാൾ ചെയ്ത പാപങ്ങൾക്കുള്ള ശിക്ഷ ലഭിച്ചതായും വ്യക്തമാക്കി. ഇന്ത്യ എന്നല്ല ലോകത്തെ ഏത് രാജ്യത്ത് പോയി ഒളിച്ചാലും തങ്ങളുടെ സംഘത്തിന്റെ കണ്ണിൽ നിന്ന് രക്ഷപെടാൻ സാധിക്കില്ലെന്ന മുന്നറിയിപ്പും സംഘം നൽകുന്നുണ്ട്.

'പാപങ്ങൾക്കുള്ള ശിക്ഷ'; സുഖ്ദുൾ സിങ്ങിന്റെ കൊലപാതക ഉത്തരവാദിത്വം ഏറ്റെടുത്ത് ബിഷ്‌ണോയ് സംഘം
നയതന്ത്രബന്ധം കൂടുതല്‍ വഷളാകുന്നു; കാനഡ പൗരന്‍മാര്‍ക്ക് വിസ നൽകുന്നത് നിര്‍ത്തി ഇന്ത്യ

നിലവിൽ ഏഴ് ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ദേവീന്ദർ ബാംബിഹ സംഘത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ധനസഹായങ്ങൾ നൽകിയിരുന്നത് സുഖ്ദുൾ സിങിന്റെ നേതൃത്വത്തിലായിരുന്നു. എൻഐഎ കഴിഞ്ഞ ദിവസം പുറത്തുവിട്ട പട്ടിക പ്രകാരം ഖലിസ്ഥാനിലും കാനഡയിലും ബന്ധമുള്ള 43 ഗുണ്ടാസംഘങ്ങളിൽ ഒരാൾ കൂടിയാണ് സുഖ്ദുൾ സിങ് എന്ന സുഖ ദുനെക. ഖലിസ്ഥാൻ സംഘടനകളോട് ചായ് വുണ്ടായിരുന്ന ദുനെക പിടിച്ചുപറി, മോഷണം, കൊലപാതകം എന്നിവയ്ക്കും നേതൃത്വം നൽകിയിരുന്നു.

'പാപങ്ങൾക്കുള്ള ശിക്ഷ'; സുഖ്ദുൾ സിങ്ങിന്റെ കൊലപാതക ഉത്തരവാദിത്വം ഏറ്റെടുത്ത് ബിഷ്‌ണോയ് സംഘം
ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു

ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് മേധാവി ഹര്‍ദീപ് സിങ് നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണവും ഇരു രാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കങ്ങളും നിലനിൽക്കെയായിരുന്നു സുഖ്ദുൾ സിങിന്റെ കൊലപാതകം.

പാകിസ്താനിൽ നിന്ന് 200 കോടിയോളം വിലമതിക്കുന്ന ലഹരിമരുന്ന് കടത്ത് കേസിൽ പിടിക്കപ്പെട്ട ലോറൻസ് ബിഷ്ണോയ് ഇപ്പോൾ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിലാണ്. പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയെ വധിച്ച കേസിൽ തിഹാർ ജയിലിൽ കഴിയുമ്പോഴാണ് പുതിയ കേസുമായി ബന്ധപ്പെട്ട് ബിഷ്ണോയിയെ എടിഎസിന് കൈമാറുന്നത്.

logo
The Fourth
www.thefourthnews.in