ജി20: രാഷ്ട്രപതിയുടെ അത്താഴവിരുന്നില്‍ ഖാര്‍ഗെയ്ക്ക് ക്ഷണമില്ല; കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും പങ്കെടുക്കും

ജി20: രാഷ്ട്രപതിയുടെ അത്താഴവിരുന്നില്‍ ഖാര്‍ഗെയ്ക്ക് ക്ഷണമില്ല; കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും പങ്കെടുക്കും

മുന്‍ പ്രധാനമന്ത്രിമാരായ ഡോ മന്‍മോഹന്‍ സിങ്ങ്, എച്ച് ഡി ദേവ ഗൗഡ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്

ജി-20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു സംഘടിപ്പിക്കുന്ന അത്താഴ വിരുന്നില്‍ രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ക്ഷണമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും നേതാക്കളെ വിരുന്നില്‍ ക്ഷണിച്ചിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുഴുവന്‍ കേന്ദ്ര മന്ത്രിമാരെയും സഹമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും അത്താഴ വിരുന്നില്‍ ക്ഷണിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രിമാരായ ഡോ മന്‍മോഹന്‍ സിങ്, എച്ച് ഡി ദേവ ഗൗഡ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. മുഴുവന്‍ സെക്രട്ടറിമാരും മറ്റ് വിശിഷ്ട വ്യക്തികളും അതിഥികളുടെ പട്ടികയിലുണ്ട്.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ത്സാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ എന്നിവര്‍ അത്താഴ വിരുന്നില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു.

ജി20: രാഷ്ട്രപതിയുടെ അത്താഴവിരുന്നില്‍ ഖാര്‍ഗെയ്ക്ക് ക്ഷണമില്ല; കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും പങ്കെടുക്കും
ജി 20 ഉച്ചകോടി നാളെ ആരംഭിക്കും : ലോകനേതാക്കൾ ഡൽഹിയിലെത്തി തുടങ്ങി, കനത്ത സുരക്ഷാ വലയത്തിൽ തലസ്ഥാനം

നാളെ രാത്രി പാര്‍ലമെന്റ് മന്ദിരത്തിലാണ് വിരുന്നൊരുക്കിയിരിക്കുന്നത്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാവരും വൈകുന്നേരം ആറു മണിക്കുള്ളില്‍ എത്തിച്ചേരണമെന്നാണ് അറിയിപ്പ്. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകവും സാംസ്‌കാരിക വൈവിധ്യവും ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപകല്‍പ്പന ചെയ്ത ഭാരത് മണ്ഡപത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.

അതിഥികളെ ഭാരത മണ്ഡപത്തിലേക്കും അവിടെ നിന്ന് തിരിച്ചും കൊണ്ടുപോകാന്‍ വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര മന്ത്രിമാര്‍, സഹമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, സെക്രട്ടറിമാര്‍, വിശിഷ്ടാതിഥികള്‍ എന്നിവരെ അതത് വസതികളില്‍ നിന്നും പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കൊണ്ടുവരാനുള്ള യാത്രാ പദ്ധതികള്‍ ഡല്‍ഹി പോലീസ് തയ്യാറാക്കിയിട്ടുണ്ട്.

ജി20: രാഷ്ട്രപതിയുടെ അത്താഴവിരുന്നില്‍ ഖാര്‍ഗെയ്ക്ക് ക്ഷണമില്ല; കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും പങ്കെടുക്കും
"അദ്ദേഹത്തെ ഉടൻ കാണാൻ സാധിക്കും"; ജി 20 ഉച്ചകോടിയിൽ ഷി ജിൻപിങ് പങ്കെടുക്കാത്തതിൽ ബൈഡന് നിരാശ

അത്താഴവിരുന്നിന് ശേഷം ചെറിയ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുമെന്ന് ജി20 ഉച്ചകോടിയുടെ സ്‌പെഷ്യല്‍ സെക്രട്ടറിയായ മുകേഷ് പര്‍ദേശിയെ ഉദ്ധരിച്ച് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു.

നാളെയാണ് ഡല്‍ഹിയില്‍ ഇന്ത്യ നേതൃത്വം വഹിക്കുന്ന ജി20 ഉച്ചകോടി ആരംഭിക്കുന്നത്. ഇന്ന് വൈകുന്നേരം ഇന്ത്യയിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അടക്കമുള്ള നേതാക്കള്‍ ഇന്ന് തന്നെ എത്തിച്ചേരും. ഉച്ചകോടിയുടെ സമാപനത്തിന് ശേഷം ഞായറാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും മോദി കൂടിക്കാഴ്ച നടത്തും.

കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം, റഷ്യ-ഉക്രൈന്‍ യുദ്ധം മൂലമുള്ള സാമ്പത്തിക പ്രതിസന്ധി എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയവയാണ് ഉച്ചകോടിയുടെ അജണ്ട.

ജി20: രാഷ്ട്രപതിയുടെ അത്താഴവിരുന്നില്‍ ഖാര്‍ഗെയ്ക്ക് ക്ഷണമില്ല; കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും പങ്കെടുക്കും
ഒടുവിൽ ഔദ്യോഗിക അറിയിപ്പെത്തി; ജി 20 ഉച്ചകോടിയിൽ ഷി ജിൻ പിങ് എത്തില്ല
logo
The Fourth
www.thefourthnews.in