അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരശേഖരണം ആരംഭിച്ച് മണിപ്പൂര്‍; 'ഇന്ത്യ' പ്രതിനിധി സംഘം ഇന്ന് ഇംഫാലിൽ

അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരശേഖരണം ആരംഭിച്ച് മണിപ്പൂര്‍; 'ഇന്ത്യ' പ്രതിനിധി സംഘം ഇന്ന് ഇംഫാലിൽ

മണിപ്പൂരിലെ പ്രശ്‍നങ്ങൾക്ക് കാരണം മ്യാന്മറിൽ നിന്നുള്ള കുടിയേറ്റക്കാരനാണെന്ന ആരോപണം നിലനിൽക്കെയാണ് കേന്ദ്ര സർക്കാരുമായി സംയോജിച്ചുള്ള സംസ്ഥാന സർക്കാർ നീക്കം

കലാപബാധിത മേഖലയായ മണിപ്പൂരിൽ താമസിക്കുന്ന മ്യാന്മറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക് രേഖകൾ ശേഖരിച്ച് മണിപ്പൂർ. മണിപ്പൂരിലെ പ്രശ്‍നങ്ങൾക്ക് കാരണം മ്യാന്മറിൽ നിന്നുള്ള കുടിയേറ്റക്കാരനാണെന്ന ആരോപണം നിലനിൽക്കെയാണ് കേന്ദ്ര സർക്കാരുമായി സംയോജിച്ചുള്ള സംസ്ഥാന സർക്കാർ നീക്കം. കഴിഞ്ഞ ദിവസം സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിലാണ് രേകഖകൾ ശേഖരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അറിയിച്ചത്.

അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരശേഖരണം ആരംഭിച്ച് മണിപ്പൂര്‍; 'ഇന്ത്യ' പ്രതിനിധി സംഘം ഇന്ന് ഇംഫാലിൽ
രാഷ്ട്രീയ ലാഭമല്ല, ജനങ്ങളെ കേൾക്കലാണ് ലക്ഷ്യം; 'ഇന്ത്യ' മണിപ്പൂരിൽ

മയക്കുമരുന്ന് ഭീകരവാദത്തിന് പുറമെ മ്യാൻമറിലെ അനധികൃത കുടിയേറ്റക്കാരാണ് മണിപ്പൂരിലെ വംശീയ കലാപത്തിന് കാരണമെന്നാണ് പ്രചാരണം. വനനശീകരണം, പോപ്പി (ലഹരിവസ്തു) കൃഷി, മയക്കുമരുന്ന് ഭീഷണി എന്നിവയ്ക്ക് ഉത്തരവാദികൾ മ്യാൻമർ കുടിയേറ്റക്കാരാണെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് തന്നെ ആരോപിച്ചിരുന്നു. ഈ സാഹചര്യങ്ങൾ നിലനിൽക്കെയാണ് ആഭ്യന്തര വകുപ്പ് നടപടികളുമായി മുന്നോട്ട് പോകുന്നത്. സെപ്റ്റംബർ അവസാനത്തോടെ വിവരശേഖരണ ക്യാമ്പയിൻ അവസാനിക്കുമെന്നാണ് പ്രസ്താവനയിൽ പറയുന്നത്.

അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരശേഖരണം ആരംഭിച്ച് മണിപ്പൂര്‍; 'ഇന്ത്യ' പ്രതിനിധി സംഘം ഇന്ന് ഇംഫാലിൽ
മണിപ്പൂരിൽ കുകി സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം: കേസ് എറ്റെടുത്ത് സിബിഐ, ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ബയോമെട്രിക് സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനം ഉദ്യോഗസ്ഥർക്ക് നൽകാൻ ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിൽ നിന്നുള്ള ഒരു സംഘത്തെ കേന്ദ്ര സർക്കാർ നിയോഗിച്ചിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി പീറ്റർ സലാം അറിയിച്ചു. "മുഴുവൻ അനധികൃത മ്യാൻമർ കുടിയേറ്റക്കാരുടെയും ബയോമെട്രിക് വിവരങ്ങൾ വിജയകരമായി ശേഖരിക്കുന്നതുവരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ക്യാമ്പയിൻ തുടരും. 2023 സെപ്റ്റംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്" അദ്ദേഹം അറിയിച്ചു. മണിപ്പൂർ, മിസോറം എന്നീ സംസ്ഥാനങ്ങൾക്ക് നേരത്തെ തന്നെ കേന്ദ്ര സർക്കാർ സമാന നിർദേശം നൽകിയിരുന്നെങ്കിലും നടപടികൾ ആരംഭിച്ചിരുന്നില്ല.

മെയ് മൂന്നിന് ആരംഭിച്ച വംശീയ കലാപത്തിൽ കുറഞ്ഞത് ഏഴ് മ്യാന്മർ സ്വദേശികൾക്കെങ്കിലും പരുക്കേറ്റിട്ടുണ്ടെന്നാണ് കണക്ക്. വെടിവയ്‌പ്പിലും സ്ഫോടനങ്ങളിലുമാണ് ഇവർക്ക് പരുക്കേറ്റത്.

അതിനിടെ, ശനിയാഴ്ച സംസ്ഥാനത്തെത്തിയ വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ പ്രതിനിധി സംഘം സന്ദർശനം തുടരുകയാണ്. രണ്ടുദിവസത്തെ സന്ദർശനത്തിന്റെ ആദ്യ ദിവസം കലാപം ആരംഭിച്ച ചുരാചന്ദ്പുരിലെത്തി കുക്കികളെ പാർപ്പിച്ചിരിക്കുന്ന രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ സംഘം പരിശോധിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ സഭയിൽ ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ട് കുക്കി സംഘടനയായ ഇൻഡിജീനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം നേതാക്കൾ എംപിമാരുടെ സംഘത്തിന് മെമ്മോറാണ്ടം നൽകി. ഇന്ന് സംഘം ഇംഫാലിലെത്തി സ്ഥിതിഗതികൾ പരിശോധിക്കുകയും ഗവർണർ അനുസൂയ ഉയിക്കെയുമായി കൂടിക്കാഴ്ചയും നടത്തും.

logo
The Fourth
www.thefourthnews.in