'എന്‌റെ മകന്‍ എവിടെ?'; കപ്പലില്‍നിന്ന് കാണാതായ നേവി ഉദ്യോഗസ്ഥനെ കണ്ടെത്താന്‍ സഹായംതേടി കുടുംബം

'എന്‌റെ മകന്‍ എവിടെ?'; കപ്പലില്‍നിന്ന് കാണാതായ നേവി ഉദ്യോഗസ്ഥനെ കണ്ടെത്താന്‍ സഹായംതേടി കുടുംബം

കഴിഞ്ഞ മാസം 27 നാണ് കപ്പലിൽ നിന്ന് സഹിലിനെ കാണാതായത്. രണ്ട് ദിവസത്തിനുശേഷം ഫെബ്രുവരി 29 നാണ് സഹിലിനെ കാണാനില്ലെന്ന വിവരം പിതാവ് സുബാഷ് ചന്ദറിനും അമ്മ രമാ കുമാരിക്കും ലഭിക്കുന്നത്

കപ്പലിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ നാവിക സേന ഉദ്യോഗസ്ഥനെ കാണാതായ സംഭവത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ തേടി കുടുംബം. സഹിൽ വർമയെ കാണാതായി എട്ട് ദിവസം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് സഹിലിന്റെ പിതാവ് കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യപ്പെടുന്നത്. എട്ട് ദിവസമായി നിരവധി കപ്പലുകളും വിമാനങ്ങളും ഉൾപ്പെടുന്ന നാവികസേന സംഘം ഉദ്യോഗസ്ഥനായി തിരച്ചിൽ നടത്തുകയാണ്. സിബിഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

'എന്‌റെ മകന്‍ എവിടെ?'; കപ്പലില്‍നിന്ന് കാണാതായ നേവി ഉദ്യോഗസ്ഥനെ കണ്ടെത്താന്‍ സഹായംതേടി കുടുംബം
രാമേശ്വരം കഫെ സ്ഫോടനം: അന്വേഷണം എറ്റെടുത്ത് എൻഐഎ, തീവ്രവാദ സംഘടനകളുടെ പങ്ക് പരിശോധിക്കുന്നു

ജമ്മുവിലെ ഘൗ മൻഹാസൻ സ്വദേശിയാണ് കാണാതായ സഹിൽ വർമ. കഴിഞ്ഞ മാസം 27 നാണ് കപ്പലിൽ നിന്ന് സഹിലിനെ കാണാതായത്. രണ്ട് ദിവസത്തിന് ശേഷം 29 നാണ് സഹിലിനെ കാണാനില്ലെന്ന വിവരം പിതാവ് സുബാഷ് ചന്ദറിനും അമ്മ രമാ കുമാരിക്കും ലഭിക്കുന്നത്. ഫെബ്രുവരി 25 നാണ് ഇരുവരും മകനോട് അവസാനമായി സംസാരിക്കുന്നത്. അതിനുശേഷം എന്താണ് സംഭവിച്ചതെന്നറിയില്ലെന്ന് കുടുംബം പറയുന്നു.

'എന്‌റെ മകന്‍ എവിടെ?'; കപ്പലില്‍നിന്ന് കാണാതായ നേവി ഉദ്യോഗസ്ഥനെ കണ്ടെത്താന്‍ സഹായംതേടി കുടുംബം
മൂന്നാം ഊഴത്തിലെ ആദ്യ 100 ദിന കർമപദ്ധതി, അഭിപ്രായം തേടി കേന്ദ്രമന്ത്രിസഭയുടെ അവസാന യോഗം; വീണ്ടും കാണാമെന്ന് മോദി

ഒരു ഉദ്യോഗസ്ഥൻ നാവികസേനയുടെ കപ്പലിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷനാകുന്നത് എങ്ങെനെയാണെന്ന് പിതാവ് സുബാഷ് ചന്ദർ ചോദിക്കുന്നു. " ഒരു നാവിക സേന ഉദ്യോഗസ്ഥൻ കപ്പലിൽ നിന്ന് അപ്രത്യക്ഷനാവുകയും അദ്ദേഹം എവിടെയുണ്ടെന്ന് ഇതുവരെ കണ്ടെത്താൻ സാധിക്കാതെ വരികയും ചെയ്യുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. കപ്പലിൽ ആകെ 400 പേർ ഉണ്ടായിരുന്നു. കൂട്ടത്തിൽ എന്റെ മകനെ മാത്രം കാണാനില്ല. കപ്പലിൽ മുഴുവൻ സിസിടിവി ക്യാമറകൾ ഉണ്ടെന്നും ആരും കടലിലേക്ക് വീഴുന്നത് കണ്ടിട്ടില്ലെന്നും അവർ പറയുന്നു. അങ്ങനെയെങ്കിൽ എന്റെ മകൻ എവിടെ ?" സുബാഷ് ചന്ദർ പിടിഐയോട് പറഞ്ഞു.

"കപ്പൽ പുറപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തേക്ക് ബേസിലേക്ക് തിരിച്ചെത്തിയതായി അറിഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിൽ സഹിലിനെ കപ്പലിൽ നിന്ന് തന്നെയാണോ കാണായായത്," സഹിലിന്റെ അമ്മാവൻ ഗൗതം ചോദിക്കുന്നു.

സഹിലിന്റെ തിരോധാനം ഡ്യൂട്ടി സമയത്തായതിനാൽ കേസ് സിബിഐക്ക് കൈമാറണമെന്നും ആവശ്യമുണ്ട്. മകനെ സുരക്ഷിതമായി രിച്ചെത്തിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ എന്നിവർ അടിയന്തരമായി ഇടപെടണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

'എന്‌റെ മകന്‍ എവിടെ?'; കപ്പലില്‍നിന്ന് കാണാതായ നേവി ഉദ്യോഗസ്ഥനെ കണ്ടെത്താന്‍ സഹായംതേടി കുടുംബം
'ഞാൻ മുസ്ലിമായതാണോ കാരണം?' അനുമോദിച്ചവർ തന്നെ കിടപ്പാടം ഇല്ലാതാക്കി, സില്‍ക്യാര ടണല്‍ ദൗത്യത്തിലെ ഹീറോ ചോദിക്കുന്നു

നാവികൻ്റെ തിരോധാനം ദൗർഭാഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടി മുംബൈ ആസ്ഥാനമായ വെസ്റ്റേൺ നേവൽ കമാൻഡ് ഉന്നതതല അന്വേഷണ ബോർഡിന് ഉത്തരവിട്ടതായി അറിയിച്ചിട്ടുണ്ട്. കപ്പലുകളും വിമാനങ്ങളും തിരച്ചിൽ തുടരുകയാണെന്നും എക്സ് പോസ്റ്റിൽ വ്യക്തമാക്കിട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in