ഉത്തരേന്ത്യയിൽ മഴ ഒഴിഞ്ഞിട്ടില്ല; ഈയാഴ്ചയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

ഉത്തരേന്ത്യയിൽ മഴ ഒഴിഞ്ഞിട്ടില്ല; ഈയാഴ്ചയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

പശ്ചിമ അസ്വസ്ഥതയും മൺസൂൺ കാറ്റുമാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഉത്തരേന്ത്യയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമായത്

രാജ്യ തലസ്ഥാനത്തെ ഉള്‍പ്പെടെ വെള്ളപ്പൊക്ക ഭീതിയിലാഴ്ത്തിയ കനത്ത മഴ ഉത്തരേന്ത്യയില്‍ വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക്-പടിഞ്ഞാറൻ മൺസൂണിന്റെ അടുത്ത ഘട്ടം ഈ ആഴ്ച ആരംഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറയിപ്പ്. പശ്ചിമ അസ്വസ്ഥതയും മൺസൂൺ കാറ്റുമാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഉത്തരേന്ത്യയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമായത്. നിലവില്‍ യമുനാ നദിയിലെ ജലനിരപ്പ് താഴ്ന്നെങ്കിലും മഴ വീണ്ടും പ്രളയം കൊണ്ടുവരുമോ എന്ന ആശങ്കയിലാണ് ഡല്‍ഹിയിലെ ജനങ്ങള്‍.

ഉത്തരേന്ത്യയിൽ മഴ ഒഴിഞ്ഞിട്ടില്ല; ഈയാഴ്ചയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്
കർക്കിടക വാവ് ദിനത്തില്‍ ബലിതർപ്പണം നടത്തി വിശ്വാസികൾ; ക്ഷേത്രങ്ങളിലും ബലിയിടൽ കേന്ദ്രങ്ങളിലും വൻ തിരക്ക്

വടക്കൻ ഒഡീഷ, പശ്ചിമ ബംഗാള്‍ ഝാർഖണ്ഡ് മേഖലയില്‍ ഇതിനോടകം ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ മധ്യ, കിഴക്കൻ ഇന്ത്യയിൽ കനത്ത വ്യാപകമായ മഴയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് ഉൾപ്പെടെ വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 18 ഓടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുള്ളതായും അറിയിപ്പുണ്ട്.

ഉത്തരേന്ത്യയിൽ മഴ ഒഴിഞ്ഞിട്ടില്ല; ഈയാഴ്ചയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്
ബിജെപിക്ക് എതിരെ ഒന്നിച്ച്; പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം യോഗം ഇന്ന് ബെംഗളൂരുവിൽ, പുതിയ 10 പ്രാദേശിക പാർട്ടികൾക്ക് ക്ഷണം

സാധാരണയായി മൺസൂൺ മഴയെ കുറയ്ക്കുന്ന പ്രതിഭാസമാണ് എൽ നിനോ. എന്നാൽ ഈ മാസം ആദ്യം മുതൽ എൽ നിനോ ആരംഭിച്ചെങ്കിലും മൺസൂണിൽ അതിന്റെ സ്വാധീനം ഇന്ത്യയിൽ ഇതുവരെ കണ്ടിട്ടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ജൂൺ ഒന്ന് മുതൽ ഇതുവരെ ഉത്തരേന്ത്യയില്‍ അസാധാരണമായ രീതിയിലാണ് മൺസൂൺ മഴ ലഭിച്ചത്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ 49% അധിക മഴ ലഭിച്ചപ്പോൾ കിഴക്കൻ, വടക്കുകിഴക്കൻ ഇന്ത്യയിൽ 19% കുറവ് മഴയാണ് ലഭിച്ചത്.

ഉത്തരേന്ത്യയിൽ മഴ ഒഴിഞ്ഞിട്ടില്ല; ഈയാഴ്ചയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്
ഒടുവില്‍ ജോക്കോ വീണു; വിംബിള്‍ഡണ്‍ കിരീടം അല്‍കാരസിന്

കേരളത്തിലും കാലവർഷം വൈകിയാണ് ആരംഭിച്ചത് (ജൂൺ 8). എന്നാൽ അതിതീവ്രമായ ബിപാർജോയ് ചുഴലിക്കാറ്റ് കാരണം രണ്ടാഴ്ചത്തേക്ക് മഴലഭ്യത കുറഞ്ഞിരുന്നു. അതിനാൽ 10 ശതമാനം കുറവ് മഴയോടെയാണ് ജൂൺ മാസം അവസാനിച്ചത്. അതേസമയം ജൂൺ 3നും 7നും ഇടയിലുള്ള ദിവസങ്ങൾ ലോകത്തിലെ ഏറ്റവും ചൂടേറിയതായാണ് ലോക കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചത്.

logo
The Fourth
www.thefourthnews.in