ചലച്ചിത്ര പുരസ്‌കാരങ്ങളിലും പേരുമാറ്റം; ഇന്ദിരാ ഗാന്ധിയെയും നര്‍ഗീസ് ദത്തിനെയും 'വെട്ടി'

ചലച്ചിത്ര പുരസ്‌കാരങ്ങളിലും പേരുമാറ്റം; ഇന്ദിരാ ഗാന്ധിയെയും നര്‍ഗീസ് ദത്തിനെയും 'വെട്ടി'

ദാദാസാഹേബ് ഫാൽക്കെ അവാർഡ് ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങളിൽ തുക ഉയർത്താനും നിർദ്ദേശം

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ നിന്ന് മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും അഭിനേത്രി നർഗീസ് ദത്തിന്റെയും പേരുകൾ ഒഴിവാക്കി. മികച്ച നവാഗത ചിത്രങ്ങൾക്ക് നൽകുന്ന ഇന്ദിരാഗാന്ധി പുരസ്‌കാരത്തിന്റെയും ദേശീയ ഉദ്ഗ്രഥനത്തെക്കുറിച്ചുള്ള മികച്ച ഫീച്ചർ ഫിലിമിനുള്ള നർഗീസ് ദത്ത് പുരസ്‌കാരത്തിന്റെയുമാണ് പേരുകള്‍ മാറ്റിയത്.

കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം വിവിധ വിഭാഗങ്ങളിൽ നൽകുന്ന പുരസ്‌കാരങ്ങൾ ഏകീകരിക്കുന്നതിനും മാറ്റം വരുത്തുന്നതുമായി രൂപീകരിച്ച കമ്മറ്റിയുടെ നിർദ്ദേശ പ്രകാരമാണ് പേരുമാറ്റം.

ഇതിന് പുറമെ ദാദാസാഹേബ് ഫാൽക്കെ അവാർഡ് ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങളുടെ തുക ഉയർത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ പുരസ്‌കാരങ്ങൾ സംയോജിപ്പിക്കുകയും ചില കാറ്റഗറികൾ പുതുതായി ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ചലച്ചിത്ര പുരസ്‌കാരങ്ങളിലും പേരുമാറ്റം; ഇന്ദിരാ ഗാന്ധിയെയും നര്‍ഗീസ് ദത്തിനെയും 'വെട്ടി'
'ഭ്രമയുഗത്തില്‍ മമ്മൂട്ടി ഇനി 'കൊടുമൺ പോറ്റി'; പേര് മാറ്റാൻ തയ്യാറാണെന്ന് സംവിധായകനും നിർമാതാവും ഹൈക്കോടതിയിൽ

2022 ലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിക്കാനിരിക്കുന്നത്. 2020 ൽ കോവിഡ് ലോക്ഡൗണിനെ തുടർന്ന് ദേശീയ പുരസ്‌കാരങ്ങൾ ഒരു വർഷം വൈകിയാണ് നല്‍കാറുള്ളത്. പുരസ്‌കാരങ്ങളിലെ മാറ്റങ്ങളെ കുറിച്ച് കോവിഡ് കാലത്ത് തന്നെ ചർച്ച ചെയ്തിരുന്നതായും മാറ്റങ്ങൾ വരുത്താനുള്ള തീരുമാനം ഏകകണ്ഠമായിരുന്നെന്നും പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത കമ്മറ്റി അംഗങ്ങളിൽ ഒരാൾ പിടിഐയോട് വെളിപ്പെടുത്തി.

'മികച്ച നവാഗത ചിത്രത്തിന് സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം' ഇനിമുതല്‍ 'മികച്ച നവാഗത ചിത്രത്തിനുള്ള പുരസ്‌കാരം' എന്ന് മാത്രമായിരിക്കും അറിയപ്പെടുക. നേരത്തെ നേരത്തെ നിർമാതാവിനും സംവിധായകനും വിഭജിച്ചിരുന്ന സമ്മാനത്തുക ഇനി മുതൽ സംവിധായകന് മാത്രമായിരിക്കും നൽകുക.

ചലച്ചിത്ര പുരസ്‌കാരങ്ങളിലും പേരുമാറ്റം; ഇന്ദിരാ ഗാന്ധിയെയും നര്‍ഗീസ് ദത്തിനെയും 'വെട്ടി'
കേരള ക്രൈം ഫയൽ വീണ്ടും തുറക്കുന്നു; രണ്ടാം സീസൺ പ്രഖ്യാപിച്ച് അജു വർഗീസ്

ദേശീയോദ്ഗ്രഥനത്തിനായുള്ള മികച്ച ഫീച്ചർ ഫിലിമിനുള്ള നർഗീസ് ദത്ത് പുരസ്‌കാരം ഇനി മുതൽ ദേശീയവും സാമൂഹികവും പാരിസ്ഥിതികവുമായ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഫീച്ചർ ഫിലിം പുരസ്‌ക്കാരം എന്നായിരിക്കും അറിയപ്പെടുക. ഈ വിഭാഗത്തിലേക്ക് സാമൂഹിക പ്രശ്നങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള വിഭാഗങ്ങളെ കൂടി യോജിപ്പിച്ച് ഒറ്റ പുരസ്‌കാരമാക്കി മാറ്റും.

വാർത്താവിനിമയ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി നീർജ ശേഖറാണ് സമിതിയുടെ അധ്യക്ഷൻ. സംവിധായകൻ പ്രിയദർശൻ, വിപുൽ ഷാ, ഹവോബാം പബൻ കുമാർ, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) മേധാവി പ്രസൂൺ ജോഷി, ഛായാഗ്രാഹകൻ എസ് നല്ലമുത്തു, വാർത്താവിനിമയ മന്ത്രാലയം ജോയിന്റ് സെക്രട്ടറി പൃഥുൽ കുമാർ, മന്ത്രാലയത്തിന്റെ ഡയറക്ടർ (ധനകാര്യം) കമലേഷ് കുമാർ സിൻഹ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

ചലച്ചിത്ര പുരസ്‌കാരങ്ങളിലും പേരുമാറ്റം; ഇന്ദിരാ ഗാന്ധിയെയും നര്‍ഗീസ് ദത്തിനെയും 'വെട്ടി'
'ആദി ഇത്ര വലിയ കഥാപാത്രമാണെന്ന് അറിയില്ലായിരുന്നു'; പ്രേമലു താരം ശ്യാം മോഹന്‍ അഭിമുഖം

തനിക്കുള്ള അന്തിമ ശിപാർശകൾ കഴിഞ്ഞ ഡിസംബറിൽ നൽകിയതായി സമിതിയിലെ അംഗമായ സംവിധായകൻ പ്രിയദർശൻ പിടിഐയോട് പറഞ്ഞു. ശബ്ദമിശ്രണമടക്കമുള്ള വിഭാഗങ്ങളിൽ കുറച്ച് പുതിയ ശിപാർശകൾ നൽകിയതായി പ്രിയദർശൻ വെളിപ്പെടുത്തി. 2022-ലെ ദേശീയ പുരസ്‌ക്കാരങ്ങൾക്കുള്ള എൻട്രികൾ 2024 ജനുവരി 30-നാണ് അവസാനിച്ചത്.. 2021-ലെ ദേശീയ പുരസ്‌ക്കാരങ്ങൾ 2023-ലായിരുന്നു സമ്മാനിച്ചത്.

ദേശീയപുരസ്‌ക്കാരങ്ങളിലെ പ്രധാനമാറ്റങ്ങൾ.

ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് എല്ലാ വർഷവും ഇന്ത്യൻ ചലച്ചിത്ര പ്രതിഭകൾക്ക് നൽകുന്ന ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരത്തിനുള്ള പാരിതോഷികം 10 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയായി ഉയർത്തി.

സ്വർണ കമൽ പുരസ്‌ക്കാരങ്ങൾക്കുള്ള സമ്മാനത്തുക 3 ലക്ഷം രൂപയായും രജത് കമൽ ജേതാക്കൾക്കുള്ള പുരസ്‌കാര തുക 2 ലക്ഷം രൂപയായും വർധിപ്പിച്ചു. മികച്ച സിനിമ, അരങ്ങേറ്റ ചിത്രം, ജനപ്രിയ ചിത്രം, മികച്ച സംവിധാനം, കുട്ടികളുടെ സിനിമ എന്നീ വിഭാഗങ്ങളിലാണ് സ്വർണ കമൽ സമ്മാനിക്കുന്നത്.

ദേശീയ, സാമൂഹിക, പാരിസ്ഥിതിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഫീച്ചർ ഫിലിം, അഭിനയം, മികച്ച തിരക്കഥ, സംഗീതം തുടങ്ങിയ വിഭാഗങ്ങളിലെ വിജയികൾക്കാണ് രജത് കമൽ സമ്മാനിക്കുക.

ചലച്ചിത്ര പുരസ്‌കാരങ്ങളിലും പേരുമാറ്റം; ഇന്ദിരാ ഗാന്ധിയെയും നര്‍ഗീസ് ദത്തിനെയും 'വെട്ടി'
'ഗുണ കേവ് അല്ല, ചെകുത്താന്റെ അടുക്കള'; മഞ്ഞൂമേൽ ബേയ്‌സ് ഒരുങ്ങുന്നത് സർവൈവൽ ത്രില്ലറായി, ട്രെയ്‌ലർ പുറത്ത്

'മികച്ച ആനിമേഷൻ സിനിമ', 'മികച്ച സ്പെഷ്യൽ ഇഫക്റ്റുകൾ' എന്നിവയ്ക്കുള്ള അവാർഡുകൾ രണ്ട് ഉപവിഭാഗങ്ങളിലായി 'മികച്ച AVGC (ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്) ഫിലിം' എന്ന പേരിൽ ഒരു പുതിയ വിഭാഗത്തിന് കീഴിൽ സമ്മാനിക്കും.

ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ്, സൗണ്ട് ഡിസൈനർ, ഫൈനൽ മിക്‌സഡ് ട്രാക്കിന്റെ റെക്കോർഡിസ്റ്റ് എന്നിവരെ ആദരിക്കുന്ന മൂന്ന് ഉപവിഭാഗങ്ങളുള്ള 'മികച്ച ഓഡിയോഗ്രാഫി' വിഭാഗത്തിലായിരിക്കും ഇനി മുതൽ പുരസ്‌ക്കാരങ്ങൾ നൽകുക. നേരത്തെ മികച്ച ശബ്ദരൂപകൽപ്പന പുരസ്‌കാരം എന്നറിയപ്പെട്ടിരുന്ന പുരസ്‌കാരത്തിന്റെ സമ്മാന തുക 50,000 രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയായി ഉയർത്തി. ഈ തുക സൗണ്ട് ഡിസൈനർക്ക് നൽകും.

മികച്ച സംഗീത സംവിധാന വിഭാഗത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, ഈ പുരസ്‌കാരം ഇനി മുതൽ 'മികച്ച പശ്ചാത്തല സംഗീതം' പുരസ്‌ക്കാരം എന്നറിയപ്പെടും.

ഒരു പ്രത്യേക ജൂറി പുരസ്‌ക്കാരം നിർത്തലാക്കുകയും പകരം പക്ഷേ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങളിൽ ഫീച്ചർ ഫിലിം, നോൺ ഫീച്ചർ ഫിലിം വിഭാഗങ്ങളിൽ രണ്ട് പ്രത്യേക പരാമർശങ്ങൾ നൽകാനുള്ള വിവേചനാധികാരം ജൂറിക്ക് നൽകുകയും ചെയ്തു. കുടുംബമൂല്യങ്ങളെക്കുറിച്ചുള്ള മികച്ച ചിത്രവും പ്രത്യേക ജൂറി പുരസ്‌ക്കാരങ്ങളും നോൺ ഫീച്ചർ വിഭാഗത്തിൽ നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in